ഇന്‍കം ടാക്സ് റിട്ടേണ്‍സ് ഫയല്‍ ചെയ്യുന്പോള്‍ അബദ്ധം പറ്റാതിരിയ്ക്കാന്‍....

By ആതിര ബാലന്‍
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രത്യക്ഷമായും പരോക്ഷമായും ഏതെങ്കിലുമൊക്കെ വിധത്തില്‍ നികുതി അടയ്ക്കുന്നവരാണ് നമ്മളില്‍ പലരും. അതുമാത്രമല്ല തൊഴിലിടങ്ങളില്‍ നിന്നും ചെറിയൊരു ശതമാനം ശമ്പളം നികുതി ഇനത്തിലേയ്ക്ക് മാറ്റുന്നുണ്ട്. എന്തിനാണ് പണം ഇങ്ങനെ മാറ്റുന്നതെന്ത് ചിന്തിച്ചിട്ടുണ്ടോ? ഇങ്ങനെ ആദായ നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങളുണ്ട്.

പലര്‍ക്കും ഇതിനെപ്പറ്റി കൃത്യമായ ധാരണയൊന്നും കാണില്ല. ഫലമെന്താ അബദ്ധം പറ്റും. എന്തായാലും ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് ഫയല്‍ ചെയ്യുന്നത് സംബന്ധിച്ച് വലിയ അബദ്ധങ്ങളിലേയ്‌ക്കൊന്നും നിങ്ങളെത്താതിരിയ്ക്കാന്‍ ചില ചെറിയ കാര്യങ്ങള്‍ പറഞ്ഞു തരാം.

ഫിനാന്‍ഷ്യല്‍ ഇയര്‍

ഫിനാന്‍ഷ്യല്‍ ഇയര്‍

ഈ ഫിനാന്‍ഷ്യല്‍ ഇയര്‍ അഥവാ സാമ്പത്തിക വര്‍ഷം എന്ന് കേട്ടിരിയ്ക്കുമല്ലോ. പലര്‍ക്കും ഈ വര്‍ഷം എന്താണെന്ന് കൃത്യമായി അറിയില്ല. ജനവരി ഒന്നിനാണോ സാമ്പത്തിക വര്‍ഷം തുടങ്ങുന്നത് എന്ന് ചിന്തിയ്ക്കുന്നവര്‍ പോലുമുണ്ട്. ടാക്‌സ് അടയ്ക്കുന്നവരാണെങ്കില്‍ സാമ്പത്തിക വര്‍ഷം എന്താണെന്ന് അറിഞ്ഞിരിയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണ്. സാമ്പത്തിക വര്‍ഷം തുടങ്ങുന്നത് ഏപ്രില്‍ ഒന്ന് മുതലാണ്. അവസാനിയ്ക്കുന്നത് മാര്‍ച്ച് 31 നും. ചുരുക്കത്തില്‍ ഒരു സാമ്പത്തിക വര്‍ഷം ഏപ്രിലില്‍ തുടങ്ങി പിറ്റേവര്‍ഷം മാര്‍ച്ച് 31 ന് അവസാനിയ്ക്കുന്നു. ഇനിയും മനസിലായില്ലെന്നുണ്ടോ. അതായത് സാമ്പത്തിക വര്‍ഷം 2014-15 എന്ന് പറഞ്ഞാല്‍ 2014 ഏപ്രില്‍ 1 ന് തുടങ്ങി 2015 മാര്‍ച്ച് 31 ന് അവസാനിയ്ക്കുന്നതാണ്

അസെസ്‌മെന്റ് ഇയര്‍

അസെസ്‌മെന്റ് ഇയര്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിങ്ങളുടെ വരുമാനം എത്രയിരുന്നു എന്നതാണ് അസെസ്‌മെന്റ് ഇയറിലൂടെ ഉദ്ദേശിയ്ക്കുന്നത്. 2014-15 ലെ ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് സമര്‍പ്പിയ്ക്കുമ്പോള്‍ അസെസ്‌മെന്റ് ഇയര്‍ തൊട്ടു മുന്‍പിലുള്ള വര്‍ഷമാണ് അതായത് 2013-14.

ടാക്‌സ് ഡിഡക്ടട് അറ്റ് സോഴ്‌സ് ( ടിഡിഎസ്)

ടാക്‌സ് ഡിഡക്ടട് അറ്റ് സോഴ്‌സ് ( ടിഡിഎസ്)

ഒരു പേമെന്റ് നടത്തുമ്പോള്‍ ഒരു കമ്പനി/ വ്യക്തി നിശ്ചിത ടാക്‌സ് കുറയ്ക്കുന്നു. പണം നല്‍കുമ്പോള്‍ കമ്പനിയോ വ്യക്തിയോ ടാക്‌സ് ഇനത്തിലേയ്ക്കായി നിശ്ചിത പണം കുറയ്ക്കുന്നു. അതായത് നിങ്ങളൊരു സ്വകാര്യ കമ്പനി ജീവനക്കാരനാണെന്നിരിയ്ക്കട്ടേ, നിങ്ങളുടെ ശമ്പളത്തില്‍ നിന്നും ചെറിയൊരു തുക നിങ്ങള്‍ തൊഴിലെടുക്കുന്ന കമ്പനി ടാക്‌സ് ഇനത്തിലേയ്ക്കായി കുറയ്ക്കും. ഇതാണ് ടിഡിഎസ്

ഫോം 16

ഫോം 16

ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നരാണെങ്കില്‍ നിങ്ങളില്‍ നിന്ന് ടാക്‌സ് തുക ഈടാക്കിയ ശേഷമാകും ശമ്പളം ലഭിയ്ക്കുക. ഈ ടിഡിഎസ് പ്രകൃയയ്ക്ക് ശേഷമാകും നിങ്ങളുടെ കൃത്യമായ ശമ്പളം അക്കൗണ്ടില്‍ ലഭിയ്ക്കുന്നത്. സാലറി സംബന്ധിച്ച ഇത്തരം ഡിഡക്ഷനുകളും മറ്റുമാണ് ഫോം 16ല്‍ നല്‍കേണ്ടത്

ഡയറക്ട് ടാക്‌സ്

ഡയറക്ട് ടാക്‌സ്

പ്രത്യക്ഷമായും പരോക്ഷമായും നാം നികുതി അടയ്ക്കാറുണ്ട്. ഇതില്‍ പ്രത്യക്ഷ നികുതി ഇനത്തില്‍പ്പെടുന്നതാണ് ഇന്‍കം ടാക്‌സ്, വെല്‍ത്ത് ടാക്‌സ് എന്നിവ. ഇത്തരം ടാക്‌സുകള്‍ ഒരു വ്യക്തി നിര്‍ബന്ധമായും അടയ്‌ക്കേണ്ടതാണ്

ഇന്‍കം ടാക്‌സ്

ഇന്‍കം ടാക്‌സ്

വ്യക്തിയുടേയോ സ്ഥാപനങ്ങളുടേയോ ആദായത്തിന്‍മേലുള്ള നികുതിയ്ക്കാണ് ആദായ നികുതി എന്ന് പറയുന്നത്. ഇന്ത്യയില്‍ ആദായ നികതി നിയമം 1961 പ്രകാരമാണ് കേന്ദ്രസര്‍്ക്കാര്‍ ഈ നികുതി പിരിയ്ക്കുന്നത്.

ടാക്‌സബിള്‍ ഇന്‍കം

ടാക്‌സബിള്‍ ഇന്‍കം

ശമ്പളത്തിന് മാത്രമാണോ നികുതി ഈടാക്കുന്നത് എന്ന് ചിന്തിയക്കുന്നവരുണ്ടാകും. ശമ്പളം മാത്രമല്ല മറ്റെല്ലാ തരത്തിലേയ്ക്കും നമ്മളിലേയ്ക്ക് എത്തുന്ന ആദായത്തിന് നികുതി ഒടുക്കേണ്ടതുണ്ട്. ശമ്പളം, വാടക, ബിസിനസ് ലാഭം, പലിശ, ലോട്ടറി എന്നിങ്ങനെ ലഭിയ്ക്കുന്ന തുകകള്‍ക്കും വരുമാനമുണ്ട്

അഡ്വാന്‍സ് ടാക്‌സ്

അഡ്വാന്‍സ് ടാക്‌സ്

അഡ്വാന്‍സ് ടാക്‌സ് അടയ്‌ക്കേണ്ടത് ഏതൊരു വ്യക്തിയുടേയും സ്ഥാപനത്തിന്റെയും കോര്‍പ്പറേറ്റിന്റേയും ഉത്തരവാദിത്തമാണ്. മാര്‍ച്ച് 31 ന് മുന്‍പാണ് അഡ്വാന്‍സ് ടാക്‌സ് അടയ്‌ക്കേണ്ടത്.

നികുതിദായകന്‍

നികുതിദായകന്‍

ടാക്‌സ് അഥവാ നികുതി അടയ്ക്കുന്ന ആളിനെയാണ് നികുതിദായകന്‍ എന്ന് പറയുന്നത്. നിയമം അനുശാസിയ്ക്കുന്ന തുകയാണ് ഓരോ നികുതി ദായകനും നല്‍കേണ്ടത്.

English summary

10 Must Know Tax Terms While Filing Income Tax Returns

10 Must Know Tax Terms While Filing Income Tax Returns.
English summary

10 Must Know Tax Terms While Filing Income Tax Returns

10 Must Know Tax Terms While Filing Income Tax Returns.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X