പിഎഫിൽ തൊട്ട് കളിക്കേണ്ട!! മക്കളുടെ പഠനം, വിവാഹം, വീടുപണി...എല്ലാം നടക്കും ഈസിയായി

റിട്ടയര്‍മെന്റ് കാലത്ത് സുരക്ഷയൊരുക്കാനാണ് പിഎഫ് പദ്ധതികള്‍ പക്ഷേ ചെറുപ്പകാലത്ത് തന്നെ ആ തുക വിനിയോഗിച്ചുകഴിഞ്ഞാല്‍ പിന്നെ എന്തുചെയ്യും ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇപിഎഫ് നിയമത്തെപ്പറ്റി ചര്‍ച്ചകള്‍ നടന്നു വരികയാണ്.ഏറെ പ്രതിഷേധങ്ങള്‍ക്ക് ശേഷം പി എഫ് ഭേദഗതി നിയമം സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തു. പക്ഷെ ഇവിടെ ചര്‍ച്ച ചെയ്യേണ്ടത് പിഎഫ് നേരത്തെ പിന്‍വലിക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുനങ്ങളുണ്ടോ എന്നാണ്. റിട്ടയര്‍മെന്റ് കാലത്ത് സുരക്ഷയൊരുക്കാനാണ് പിഎഫ് പദ്ധതികള്‍ പക്ഷേ ചെറുപ്പകാലത്ത് തന്നെ ആ തുക വിനിയോഗിച്ചുകഴിഞ്ഞാല്‍ പിന്നെ എന്തുചെയ്യും ?

നിക്ഷേപിക്കാന്‍ 6 കാരണങ്ങള്‍

നിക്ഷേപിക്കാന്‍ 6 കാരണങ്ങള്‍

കല്യാണം,പഠനം,വീടുപണി തുടങ്ങി ഒരുപാട് കാരണങ്ങളുണ്ടാവും എങ്കിലും പിഎഫ് തുക തൊടാതെ പേര്‍സണല്‍ ലോണ്‍,ഗോള്‍ഡ് ലോണ്‍,കമ്പനി ലോണ്‍ എന്നീ പകരം സംവിധാനങ്ങളെ ആശ്രയിക്കുന്നതാവും ബുദ്ധി. കാരണം റിട്ടയര്‍ ചെയ്ത്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഈ ലോണുകളൊന്നും ലഭിക്കില്ല അപ്പോള്‍ ഇ പി എഫ് തുക ഉപയോഗിക്കുകയും ചെയ്യാം. ഇപിഎഫില്‍ നിക്ഷേപിക്കാന്‍ ഇതാ 6 കാരണങ്ങള്‍... പിഎഫ് തുക പിൻവലിക്കാൻ ഇനി ഓഫീസുകൾ കയറി ഇറങ്ങേണ്ട; ഓൺലൈനായി പണം പിൻവലിക്കാം...

1. ഇപിഎഫ് പെന്‍ഷന്‍

1. ഇപിഎഫ് പെന്‍ഷന്‍

പണമൊന്നും പിന്‍വലിക്കാതെ പിഎഫിലേക്ക് പൈസ അടക്കുകയാണെങ്കില്‍ നല്ലൊരു തുക പെന്‍ഷന്‍ ആയി ലഭിക്കും.തൊഴില്‍ നിബന്ധനകളും വയസ്സിളവുകളും കണക്കിലെടുത്ത് ഇപിഎഫില്‍ നിന്നും പെന്‍ഷന്‍ ലഭിക്കും. പിഎഫിൽ ധൈര്യമായി നിക്ഷേപിച്ചോളൂ... റിട്ടേൺ തുക കൂട്ടാൻ സാധ്യത

2. ഇപിഎഫ് ഇന്‍ഷുറന്‍സ്

2. ഇപിഎഫ് ഇന്‍ഷുറന്‍സ്

കഴിഞ്ഞ വര്‍ഷം എംപ്ലോയീസ് ലിങ്കഡ് ഇന്‍ഷുറന്‍സ് സ്‌കീം,ഇന്‍ഷുറന്‍സ് ലിമിറ്റ് 3.6 ലക്ഷത്തില്‍ നിന്നും 6 ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. മാസശമ്പളം 15,000 അടിസ്ഥാനമാക്കി, ഇരുപത് ഇരട്ടിത്തുകയാണ് നേരത്തെ ആശ്രിതര്‍ക്ക് നല്‍കിയിരുന്നത്. ഇത് മുപ്പതിരട്ടിയാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. ഇതുവഴി 4.5 ലക്ഷം രൂപയും ഇതിനു പുറമേ പിഎഫില്‍ ഒരുലക്ഷം രൂപ ബാക്കിയുള്ളവര്‍ക്ക് അമ്പത് ശതമാനം അധികം തുക കണക്കാക്കി പരമാവധി ഒന്നര ലക്ഷം രൂപയും നല്‍കും. ശമ്പളക്കാ‍ർക്ക് കാശ് ഇരട്ടിയാക്കാം...ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിക്കൂ...

3. മരണശേഷം ആനുകൂല്യങ്ങള്‍

3. മരണശേഷം ആനുകൂല്യങ്ങള്‍

ഇപിഎഫില്‍ അംഗങ്ങളായ തൊഴിലാളികളുടെ മരണശേഷം ആശ്രിതര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. ലോൺ എടുത്താണോ വീട് വയ്ക്കുന്നത്??? പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...

4. ഇപിഎഫ് ടാക്‌സ്

4. ഇപിഎഫ് ടാക്‌സ്

ഇപിഎഫിന് ടാക്‌സില്ല. പക്ഷേ നിങ്ങള്‍ 5 വര്‍ഷം മുന്‍പേ പിഎഫ് പിന്‍വലിക്കുകയാണെങ്കില്‍ നികുതി ഈടാക്കും. ഭാവിജീവിതം സുരക്ഷിതമാക്കാൻ പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

5. ഉയര്‍ന്ന പലിശ

5. ഉയര്‍ന്ന പലിശ

ഇപിഎഫ്ഒ 2015-2016 വര്‍ഷത്തേക്ക് 8.7 ശതമാനം പലിശയാണ് നല്‍കുന്നത്. ബാങ്ക് നിക്ഷേപങ്ങളെക്കാളും ഉയര്‍ന്ന പലിശയാണിത്. നിങ്ങളുടെ പിഎഫ് തുക എങ്ങനെ വെറും അഞ്ച് ദിവസത്തിനുള്ളിൽ നേടാം???

6. നിഷ്‌ക്രിയ അക്കൗണ്ടുകള്‍ക്കും പലിശ

6. നിഷ്‌ക്രിയ അക്കൗണ്ടുകള്‍ക്കും പലിശ

മുന്‍പ് നിഷ്‌ക്രിയ അക്കൗണ്ടുകള്‍ക്ക് പലിശ നല്കിയിരുന്നില്ല. 36 മാസമായി നിക്ഷേപമൊന്നും നടത്തിയില്ലെങ്കില്‍ ആ അക്കൗണ്ടിനെ നിഷ്‌ക്രിയ അക്കൗണ്ട് ആയി കണക്കാക്കിയിരുന്നു.ഇപ്പോള്‍ നിഷ്‌ക്രിയ അക്കൗണ്ടുകള്‍ക്ക് പലിശ നല്കുന്നുണ്ട്. നിങ്ങളുടെ ഇപിഎഫ് ബാലൻസ് അറിയണോ??? ഒരു മിസ്ഡ് കോൾ മാത്രം മതി!!!

 

malayalam.goodreturns.in

English summary

6 Benefits To Stay Invested In EPF And Not Withdraw It

The government had restricted withdrawal to just the employer's contribution along with interest.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X