പലിശയും സുരക്ഷയും; കമ്പനി സ്ഥിര നിക്ഷേപവും ബാങ്ക് സ്ഥിര നിക്ഷേപവും തമ്മിലെന്താണ് വ്യത്യാസം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ഥിര നിക്ഷേപങ്ങളെ പറ്റി പൊതുവെ പരിചയപ്പെടുത്തലുകൾ ആവശ്യമില്ല. ഇന്ത്യയിൽ ഏറ്റവും സുരക്ഷിത നിക്ഷേപമായി പലരും കാണുന്നതും കൂടുതൽ ആരാധകരുള്ളതും സ്ഥിര നിക്ഷേപങ്ങൾക്കാണ്. നിക്ഷേപിച്ച തുകയ്ക്ക് നഷ്ട സാധ്യതയില്ലാത്തതിനൊപ്പം കാലാവധിയിൽ പലിശയോടൊപ്പം മാന്യമായൊരു തുക തിരികെ ലഭിക്കുന്ന നിക്ഷേപമായാണ് സ്ഥിര നിക്ഷേപങ്ങളെ കാണുന്നത്.

സ്ഥിര നിക്ഷേപങ്ങളെ പരി​ഗണിക്കുമ്പോൾ പൊതുവെ പൊതുമേഖലാ ബാങ്കുകളെയോ സഹകരണ ബാങ്കുകളയോ സ്വകാര്യ ബാങ്കുകളെയോ ആണ് നിക്ഷേപകർ തിരഞ്ഞെടുക്കുന്നത്. ഇതിനോടൊപ്പം ബാങ്കുകളേക്കാൾ പലിശ നൽകുന്ന കമ്പനി സ്ഥിര നിക്ഷേപങ്ങളുമുണ്ട്. ബാങ്ക് സ്ഥിര നിക്ഷേപത്തിൽ നിന്ന് കമ്പനി സ്ഥിര നിക്ഷേപങ്ങൾക്കുള്ള പ്രത്യേകത നോക്കാം. 

കമ്പനി സ്ഥിര നിക്ഷേപങ്ങൾ

കമ്പനി സ്ഥിര നിക്ഷേപങ്ങൾ

കമ്പനി സ്ഥിര നിക്ഷേപം സാധാരണ ടേം ഡെപ്പോസിറ്റ് തന്നെയാണ്. നിശ്ചിത കാലത്തേക്ക് നിശ്ചിത പലിശ നല്‍കുകയും കാലാവധിക്ക് ശേഷം പലിശയും മുതലും തിരികെ ലഭിക്കുകയും ചെയ്യുന്നത് തന്നെയാണ് കമ്പനി സ്ഥിര നിക്ഷേപത്തിന്റെയും രീതി. ധനകാര്യ സ്ഥാപനങ്ങളും ബാങ്കിതര കമ്പനികളും കമ്പനി സ്ഥിര നിക്ഷേപം സ്വീകരിക്കാറുണ്ട്.

ബാങ്കിതര സർക്കാർ സ്ഥാപനങ്ങൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങളും കമ്പനി/ കോർപ്പറേറ്റ് സ്ഥിര നിക്ഷേപം എന്ന ​ഗണത്തിലാണ് വരിക. റിസര്‍വ് ബാങ്ക് അനുമതിയോടെ തന്നെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. നിക്ഷേപങ്ങളുടെ കാലാവധി ഓരോ സ്ഥാപനം അനുസരിച്ചും വ്യത്യസ്തമായിരിക്കും. 

Also Read: സ്ഥിര നിക്ഷേപത്തിന് 8%ത്തിന് മുകളിൽ പലിശ നല്‍കി സഹകരണ സംഘങ്ങള്‍; എങ്ങനെ സുരക്ഷിതമായി നിക്ഷേപിക്കാംAlso Read: സ്ഥിര നിക്ഷേപത്തിന് 8%ത്തിന് മുകളിൽ പലിശ നല്‍കി സഹകരണ സംഘങ്ങള്‍; എങ്ങനെ സുരക്ഷിതമായി നിക്ഷേപിക്കാം

പലിശ നിരക്ക്

പലിശ നിരക്ക്

ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ നിരക്കുയരുന്ന ഘട്ടത്തില്‍ കമ്പനികളും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളും തങ്ങലുടെ സ്ഥിര നിക്ഷേപത്തിന് പലിശ നിരക്കുയര്‍ത്തിയിട്ടുണ്ട്.കമ്പനി സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പൊതുമേഖലാ ബാങ്കുകളുമായും പ്രധാന സ്വകാര്യ ബാങ്കുകളുമായി താരതമ്യം ചെയ്താൽ വളരെ മുന്നിലാണ്. നിലവില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.50 ശതമാനത്തിലധികം പലിശ കമ്പനികള്‍ നല്‍കുന്നുണ്ട്. അതേസമയം കമ്പനി സ്ഥിര നിക്ഷേപങ്ങള്‍ പരി​ഗണിക്കുമ്പോൾ സുരക്ഷ കൂടി നോക്കണം. 

Also Read: ഒരു ലക്ഷം രൂപ സ്ഥിര നിക്ഷേപമിട്ടാല്‍ എന്ത് നേട്ടം; 8.50% പലിശ നൽകും ഈ 'കേരള ബാങ്ക്'; നോക്കുന്നോAlso Read: ഒരു ലക്ഷം രൂപ സ്ഥിര നിക്ഷേപമിട്ടാല്‍ എന്ത് നേട്ടം; 8.50% പലിശ നൽകും ഈ 'കേരള ബാങ്ക്'; നോക്കുന്നോ

റേറ്റിം​ഗും സുരക്ഷയും

റേറ്റിം​ഗും സുരക്ഷയും

കമ്പനി സ്ഥിര നിക്ഷേപങ്ങൾക്കുള്ള റിസ്‌ക് ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലാ എന്നതാണ്. റിസര്‍വ് ബാങ്ക് സബ്‌സിഡിയറിയായ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. 5 ലക്ഷം രൂപ വരെയുള്ള ബാങ്കിലെ നിക്ഷേപങ്ങള്‍ ഇതിനാല്‍ സുരക്ഷിതമായിരിക്കും.

Also Read: എടിഎമ്മിൽ കാർഡ് മറന്നു വെച്ചാൽ പല വഴിക്ക് പണി കിട്ടും; പണം നഷ്ടപ്പെടുമോ? ശ്രദ്ധിക്കാംAlso Read: എടിഎമ്മിൽ കാർഡ് മറന്നു വെച്ചാൽ പല വഴിക്ക് പണി കിട്ടും; പണം നഷ്ടപ്പെടുമോ? ശ്രദ്ധിക്കാം

നഷ്ട സാധ്യത

കമ്പനി നിക്ഷേപങ്ങളിലേക്ക് കടക്കുന്നവര്‍ റേറ്റിംഗ് ഏജന്‍സികളായ ക്രിസില്‍, ഐസിആര്‍എ എന്നിവ സ്ഥിര നിക്ഷേപത്തിന് നല്‍കിയ റേറ്റിംഗ് അടിസ്ഥാനമാക്കി വേണം നിക്ഷേപിക്കാന്‍. നിക്ഷേപം സ്വീകരിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളായ ഹൗസിംഗ് ഫിനാന്‍സ് കമ്പനികളുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തിയാണ് റേറ്റിംഗ് നല്‍കുന്നത്. ഇതിനാല്‍ ഉയര്‍ന്ന റേറ്റിംഗ് ലഭിക്കുന്ന കമ്പനി സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള നഷ്ട സാധ്യത വളരെ കുറവാണ്. 

2 സുരക്ഷിത കമ്പനി നിക്ഷേപങ്ങൾ

2 സുരക്ഷിത കമ്പനി നിക്ഷേപങ്ങൾ

ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കമ്പനിയുടെ സ്ഥിര നിക്ഷേപത്തിന് ഐസിആർഎ AA+ Stable റേറ്റിം​​ഗാണ് നൽകിയിട്ടുള്ളത്. 12 മാസം മുതല്‍ 60 മാസത്തേക്കാണ് കമ്പനി സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്.

5,000 രൂപ മുതൽ നിക്ഷേപിക്കാം. നോൺ ക്യുമുലേറ്റീവ് രീതിയിൽ റെഗുലര്‍ സ്‌കീമില്‍ 60 മാസത്തേക്ക് 8.30 ശതമാനം പലിശ വരെ കമ്പനി നൽകുന്നുണ്ട്. ക്യുമുലേറ്റീവ് രീതിയിൽ 60 മാസത്തേക്ക് 8 ശതമാനമാണ് 60 വയസിന് താഴെ പ്രായമുള്ള നിക്ഷേപകർക്ക് ലഭിക്കുന്നത്.

പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ്

പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിലെ സ്ഥിര നിക്ഷേപം കെയറിന്റെ AA/ Stable റേറ്റിംഗ് ലഭിച്ച സ്ഥിര നിക്ഷേപമാണിത്. 1 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപം ലഭിക്കും. 120 മാസത്തേക്ക് 7.40 ശതമാനമാണ് പലിശ നിരക്ക്. 36 മാസം മുതല്‍ 47 മാസം വരെ 7.55 ശതമാനം പലിശ ലഭിക്കും. 60 വയസ് കഴിഞ്ഞവര്‍ക്ക് 0.25 ശതമാനം അധിക നിരക്ക് ലഭിക്കും. 

Read more about: investment fixed deposit
English summary

Comparing The Safety And Interest Rate Of Fixed Deposit Provided By Bank And Companies; Details

Comparing The Safety And Interest Rate Of Fixed Deposit Provided By Bank And Companies; Details, Read In Malayalam
Story first published: Sunday, November 6, 2022, 19:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X