വരുമാനത്തില്‍ നിന്ന് ഒരു ഭാഗം എപ്പോഴും നിക്ഷേപത്തിനായി മാറ്റിവെയ്ക്കുന്നവരാണ് ഭൂരിഭാഗം പേരും. ചിലര്‍ ചെലവുകള്‍ കഴിച്ചുള്ള തുക മാറ്റുമ്പോള്‍ ആദ്യം നിക്ഷേപം നടത്തി ബാക്കി തുക ചെലവുകള്‍ക്കായി മാറ്റുന്നവരുമുണ്ട്. പോസ്റ്റ് ഓഫീസ് നിക്ഷേപം തൊട്ട് ഓഹരി വിപണി വരെ വ്യത്യസ്ത നിക്ഷേപ മാര്‍ഗങ്ങള്‍ ഇന്നുണ്ട്. നിക്ഷേപിക്കാന്‍ പോകുന്നവരാണെങ്കില്‍ ആദ്യം ചില മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. ഇത്തരത്തിലുള്ള ചില ഘടകങ്ങളാണ് ചുവടെ വിശദമാക്കുന്നത്.
സുരക്ഷിതത്വം
അധ്വാനിച്ച് ഉണ്ടാക്കിയ പണമാണ് നിക്ഷേപിക്കാനൊരുങ്ങുന്നത്. എവിടെ നിക്ഷേപിക്കണമെന്ന് തീരുമാനിക്കുന്നതിന് മുൻപ് പദ്ധതിയുടെ സുരക്ഷിതത്വം ഉറപ്പാക്കണം. സർക്കാർ, സർക്കാർ സ്ഥാപനങ്ങളുടെയോ, റിസര്‍വ് ബാങ്ക്, അംഗീകൃത ഏജന്‍സികളുടെ നിയന്ത്രണത്തിലുള്ള നിക്ഷേപങ്ങൾ മാത്രമെ തിരഞ്ഞെടുക്കാവൂ. ബാങ്ക് നിക്ഷേപങ്ങൾക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണമുണ്ട്. പൊതുമേഖലാ ബാങ്കുകളാണെങ്കിൽ സർക്കാർ സുരക്ഷിതത്വം ലഭിക്കും.
ഓഹരി വിപണി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ സെബിയുടെ നിയന്ത്രണത്തിലുള്ളവയാണ്. ചിട്ടികളാണെങ്കിൽ സർക്കാറിന്റെയോ രജിസ്ട്രേഡ് കമ്പനികളുടെയോ ചേരുക. വർഷങ്ങൾ കൊണ്ട് ഇരട്ടിയാക്കി തരാമെന്ന് വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങൾ സമീപിക്കുമ്പോൾ എന്താണ് നിക്ഷേപമെന്നും ആരാണ് നിയന്ത്രിക്കുന്നതെന്നും അറിയണം.
റിട്ടേണ്‍
കയ്യിലെ പണം സുരക്ഷിതമാക്കി സൂക്ഷിക്കാനല്ല മറിച്ച് ആദായത്തിനാണ് എല്ലാവരും നിക്ഷേപങ്ങളെ ആശ്രയിക്കുന്നത്. ഓഹരികളിൽ നിക്ഷേപിക്കുന്നൊരാൾക്ക് ലാഭമായോ ഡിവിഡന്റായോ ആദായം ലഭിക്കും. ബാങ്കിലാണെങ്കിൽ പലിശയായി ആദായം ലഭിക്കും. ചിട്ടി ചേരുന്നൊരാൾക്ക് ലാഭ വിഹിതം ലഭിക്കും. നിക്ഷേപത്തിൽ നിന്ന് ഏത് തരത്തിലാണ് ആദായം ലഭിക്കുന്നതെന്നും പ്രകടനം മികച്ചതാണോയെന്നും പരിശോധിക്കണം.
റിസക്
ആദായത്തിനൊപ്പം ബന്ധപ്പെടുന്ന മറ്റൊരു ഘടകമാണ് റിസ്ക്. ഓരോരുത്തരുടെയും റിസ്കെടുക്കാനുള്ള ശേഷം അനുസരിച്ചാവണം നിക്ഷേപം തിരഞ്ഞെടുക്കേണ്ടത്. നിക്ഷേപത്തിലെ ആദായവും റിസ്കും നാണയത്തിന്റെ ഇരു വശങ്ങള്‍ പോലെയാണ്. ഉയർന്ന ആദായം വേണമെങ്കിൽ റിസ്കെടുക്കാനും തയ്യാറാകണം.
കുറഞ്ഞ റിസ്കുള്ള ബാങ്കിൽ നിക്ഷേപിച്ചാൽ 7 ശതമാനം പലിശ ഉറപ്പ് ലഭിക്കുമ്പോൾ മ്യൂച്വൽ ഫണ്ടിൽ നിന്ന് റിട്ടേണ്‍ 25 ശതമാനം ആദായം ലഭിച്ചെന്ന് വരാം. എന്നാലിവിടെ റിസ്ക് വളരെ കൂടുതലാണ്. ആദായം സ്ഥിരമായിരിക്കില്ല. വിപണിയിലെ ചാഞ്ചാട്ടങ്ങൾ ഇവയെ ബാധിക്കും.
ലിക്വിഡിറ്റി
നിക്ഷേപിക്കുന്ന പണം ദീർഘകാലത്തേക്ക് ആവശ്യമില്ലാത്തവയാണെങ്കിൽ ഏത് നിക്ഷേപവും തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ അത്യാവശ്യത്തിന് പിൻവലിക്കേണ്ട പണമാണെങ്കിൽ ലിക്വിഡിറ്റി ഉള്ള നിക്ഷേപങ്ങൾ തിരഞ്ഞെടുക്കണം. ഉദാഹരണമായി കയ്യിലുള്ള 10 ലക്ഷം രൂപയ്ക്ക് ഭൂമി വാങ്ങിയിട്ടൊരാൾക്ക് അത്യാവശ്യ സമയത്ത് ഭൂമി വിറ്റ് പണമെടുക്കുക എളുപ്പമല്ല. ഇതേ സമയം മ്യൂച്വൽ ഫണ്ടിലോ സ്ഥിര നിക്ഷേപത്തിലോ നിക്ഷേപിക്കുന്നവർക്ക് ആവശ്യ സമയത്ത് പിൻവലിക്കാൻ സാധിക്കും.
മ്യൂച്വൽ ഫണ്ടിൽ ഫണ്ടിന്റെ പ്രകടനം അനുസരിച്ച് തുക നഷ്ടത്തിലാകാനുള്ള സാധ്യതയുണ്ട്. ബാങ്കിലാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും നിക്ഷേപം പണമാക്കി മാറ്റാം നേരത്തെ പിൻവലിക്കുന്നതിനുള്ള പിഴ നൽകിയാൽ മതിയാകും.
എമര്‍ജന്‍സി ഫണ്ട് കരുതാം
ലിക്വിഡിറ്റിയുള്ള നിക്ഷേപങ്ങളിലാണെങ്കിലും ദീർഘകാല നിക്ഷേപം നടത്തുന്നൊരാൾ പാതി വഴിയിൽ വെച്ച് പണം പിൻവലിക്കുന്നത് നിക്ഷേപത്തിന്റെ വളർച്ചയെ ബാധിക്കും. ഇവിടെ നിക്ഷേപത്തിന് മുൻപ് എമർജൻസി ഫണ്ട് കരുതുന്നത് ഗുണകരമാകും. പേര് സൂചിപ്പിക്കുന്നത് പോലെ അത്യാവശ്യ കാര്യത്തിന് ഉപയോഗിക്കാനുള്ള പണം കണ്ടെത്തേണ്ടതുണ്ട്.
വ്യക്തിഗത ആവശ്യങ്ങള്‍, ആശുപത്രി ചെലവുകള്‍ പോലുള്ള പ്രതീക്ഷിക്കാത്ത ചെലവുകളെ നേരിടാന്‍ ഇവ സഹായിക്കും. ദീര്‍ഘകാല നിക്ഷേപം തുടങ്ങുന്നൊരാളാണെങ്കില്‍ ഇത്തരം ചെലവുകള്‍ക്ക് ഒത്ത എമര്‍ജന്‍സി ഫണ്ട് കരുതണം. പ്രത്യേക അക്കൗണ്ടിലേക്ക് ഈ തുക മാറ്റാം. ഇതുവഴി പെട്ടന്ന് നിക്ഷേപം പിൻവലിക്കേണ്ട ആവശ്യം ഒഴിവാക്കുന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications