പർച്ചേസുകൾക്ക് ഡിജിറ്റൽ ഇടപാടുകൾ കൂടിയതോടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരിലും വലിയ വർധനവുണ്ട്. നല്ല തുക ചെലവാക്കുന്നവർക്ക് കാര്യക്ഷമായി ഉപയോഗിച്ചാൽ ലാഭകരമാണ് ക്രെഡിറ്റ് കാർഡുകൾ. ക്രെഡിറ്റ് പരിധിക്ക് അനുസരിച്ച് ഉപയോഗിക്കാമെന്നതിനാൽ പണമില്ലാത്ത സമയത്തുള്ള കൈത്താങ്ങ് കൂടിയാണ് ക്രെഡിറ്റ് കാർഡ്.
ഉപയോഗത്തിന് അനുസരിച്ച് ലഭിക്കുന്ന റിവാര്‍ഡ് ഉപയോഗപ്പെടുത്തി ചെലവാക്കാമെന്നതും ആവശ്യ സമയത്ത് എടിഎം വഴി പണം പിന്‍വലിക്കാമെന്നതും ക്രെഡിറ്റ് കാർഡിന്റെ ഗുണങ്ങളാണ്. ഗ്രേസ് പിരിയഡിൽ തിരിച്ചടയ്ക്കുമ്പോൾ ഉപയോഗിച്ച പണത്തിന് പലിശയില്ലാ എന്നതും ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളെ കൂട്ടുന്നു. ഇതിനൊപ്പം ക്രെഡിറ്റ് കാർഡിൽ ഒളിഞ്ഞിരുന്ന ആനുകൂല്യമാണ് സൗജന്യ ഇന്‍ഷൂറന്‍സ് സൗകര്യം. ഏതൊക്കെ ഇൻഷൂറൻസുകൾ ക്രെഡിറ്റ് കാര്‍ഡ് ഉടമകൾക്ക് ലഭിക്കുമെന്ന് നോക്കാം.

ക്രെഡിറ്റ് കാർഡും ഇൻഷൂറൻസും
ക്രെഡിറ്റ് കാര്‍ഡില്‍ വിവിധ തരത്തിലുള്ള വിവിധ തരത്തിലുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അപകട ഇന്‍ഷുറന്‍സ്, ട്രാവല്‍ ഇന്‍ഷുറന്‍സ്, ക്രെഡിറ്റ് ഇന്‍ഷുറന്‍സ്, പര്‍ച്ചേസ് പ്രൊട്ടക്ഷന്‍, ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയാണ് പൊതുവെ ക്രെഡിറ്റ് കാര്‍ഡ് വഴി ലഭിക്കുന്ന ഇന്‍ഷൂറന്‍സുകള്‍. ക്രെഡിറ്റ് കാര്‍ഡിന്റെ തരം അനുസരിച്ചാണ് ഓരോ ഇന്‍ഷൂറന്‍സും ലഭിക്കുന്നത്.
കാര്‍ഡില്‍ ആഡ്-ഓണ്‍ ആയാണ് പല ഇന്‍ഷൂറന്‍സുകളും ലഭിക്കുന്നത്. ഉദാഹരണമായി പല ട്രാവല്‍ കാര്‍ഡുകളും ട്രാവല്‍ ഇന്‍ഷൂറന്‍സുകള്‍ നല്‍കുന്നുണ്ട്. ഇതിനായി കമ്പനി നിശ്ചയിക്കുന്ന മാനദണ്ഡം പാലിക്കുന്നവര്‍ ഇന്‍ഷൂറന്‍സിന് യോഗ്യത നേടും.
Also Read: ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ കയ്യിലുണ്ടോ; യാത്ര ചെലവുകളില്‍ നല്ല ഇളവ് നേടാം

മാനദണ്ഡങ്ങൾ
ഓരോ ഇന്‍ഷൂറന്‍സിന്റെയും നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി മനസിലാക്കണം. മിക്ക പോളിസികള്‍ക്കും പരിരക്ഷയില്‍ പരമിതികളുണ്ട്. ഉദാഹരണത്തിന് യാത്രയ്ക്കിടെ നഷ്ടപ്പെടുന്ന ബാഗേജിന്, പാസ്‌പോര്‍ട്ട് എന്നിവയ്ക്ക് കാര്‍ഡ് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കിയേക്കാം. എന്നാല്‍ ഈ പരിരക്ഷ ആഭ്യന്തര യാത്രകള്‍ക്ക് മാത്രമായി പിരമിതപ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയണം. ക്രെഡിറ്റ് കാര്‍ഡിനൊപ്പം ലഭിക്കുന്ന വെല്‍ക്കം കിറ്റില്‍ ഇത് സംബ്ന്ധിച്ച വിവരങ്ങൾ പൂര്‍ണമായും ഉണ്ടാകും.
Also Read: ക്രെഡിറ്റ് കാര്‍ഡ് കയ്യിലുണ്ടോ? നല്ല രീതിയിൽ ഉപയോഗിക്കാൻ ഈ അഞ്ച് ശീലങ്ങള്‍ പിന്തുടരാം

അപകട ഇന്‍ഷൂറന്‍സ്
അപകടങ്ങളോ അത്യാഹിതമോ സംഭവിച്ചാല്‍ ക്രെഡിറ്റ് കാര്‍ഡിലുള്ള 50,000 രൂപയുടെ കുടിശ്ശിക എഴുതി തള്ളും. ഈ തുക ഓരോ കാര്‍ഡിലും വ്യത്യസ്തമായിരിക്കും.
ട്രിപ്പ് ക്യാന്‍സലേഷന്‍ ഇന്‍ഷൂറന്‍സ്
സാധാരണ ഗതിയില്‍ വിമാന യാത്ര റദ്ദാക്കിയാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത പണം നഷ്ടപ്പെടുന്നതാണ് രീതി. ക്രെഡിറ്ര് കാര്‍ഡ് വഴി ബുക്ക് ചെയ്ത ടിക്കറ്റാണെങ്കില്‍ ഇൻഷൂറൻസ് പോളിസി വഴി പണം തിരികെ ലഭിക്കും.

റെന്റല്‍ കാര്‍ ഇന്‍ഷൂറന്‍സ്
വാാടകയ്‌ക്കെടുത്ത കാറിന് കമ്പനി നല്‍കുന്ന ഇന്‍ഷൂറന്‍സ് എടുക്കാതിരിക്കുകയും കാര്‍ നിര്‍ഭാഗ്യവശാല്‍ അപകടത്തില്‍പ്പെടുകയും ചെയ്താല്‍ അപകടത്തില്‍ സംഭവിച്ച കേടുപാടുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഇന്‍ഷൂറന്‍സ് ഉപയോഗിക്കാം. വ്യക്തിഗത പരിക്കുകളോ വാഹന മോഷണങ്ങളോ ഈ പരിധിയില്‍ വരില്ല.
വ്യക്തിഗത അപകട ഇന്‍ഷൂറന്‍സ്
വ്യക്തിഗത അപകടങ്ങള്‍ ഉയരുന്ന കാലത്ത് ആവശ്യമായ ഇന്‍ഷൂറന്‍സുകളാണ് വ്യക്തിഗത അപകട ഇന്‍ഷൂറന്‍സ്. വാഹനാപകടങ്ങളില്‍ നിന്നുള്ള പരിക്കോ മരണങ്ങളോ സംഭവിച്ചാല്‍ 2 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെ ഇന്‍ഷൂറൻസ് ലഭിക്കും. വിമാന അപകടങ്ങളാണെങ്കില്‍ 10-40 ലക്ഷം രൂപ വരെ ലഭിക്കും. ഈ തുക കമ്പനികള്‍ അനുസരിച്ചും കാര്‍ഡ് അനുസരിച്ചും വ്യത്യാസപ്പെടും.

ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുമ്പോൾ മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം ഇൻഷൂറൻസിനെ കൂട്ടികുഴയ്ക്കാൻ പാടില്ല. ഇടപാടുകൾക്ക് റിവാർഡും അനുയോജ്യമായൊരു ക്രെഡിറ്റ് ലിമിറ്റും അനുവദിക്കുക എന്നതാണ് ക്രെഡിറ്റ് കാർഡുകളുടെ പ്രാഥമിക ലക്ഷ്യം. ഇതിനാൽ ക്രെഡി്റ്റ് കാർഡുകളുടെ സവിശേഷതകൾ നോക്കി കാർഡ് തിരഞ്ഞെടുക്കണം. 5 ലക്ഷം രൂപയുടെ ലൈഫ് കവറുള്ള ട്രാവല്‍ കാര്‍ഡ് തിരഞ്ഞെടുക്കുന്നൊരാൾ സ്ഥിരമായി യാത്ര ചെയ്യുന്നയാൾ ആണെങ്കിലെ പ്രയോജനം ലഭിക്കുകയുള്ളൂ.