എസ്ബിഐയിൽ എഫ്ഡിയിടുന്നതിനേക്കാൾ ലാഭം; നികുതിയില്ലാതെ ഇൻഷൂറൻസോടെ ലക്ഷങ്ങൾ നേടാം; നോക്കുന്നോ ഈ നിക്ഷേപം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയര്‍ന്ന ആദായത്തിനൊപ്പം നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന നിക്ഷേപങ്ങള്‍ പണപ്പെരുപ്പത്തെ മറികടക്കുന്നവയാണെങ്കില്‍ ഇവ തിരഞ്ഞെടുക്കുന്നതാണ് ശരിയായ നിക്ഷേപ തീരുമാനം. സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള ആദായം നികുതി കൂടെ കുറച്ചാല്‍ വലിയ ആദായമൊന്നും ലഭിക്കില്ല. ഈ സമയത്ത് എവിടെ നിക്ഷേപിക്കുമെന്ന് ചിന്തിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന പദ്ധതിയാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ അവതരിപ്പിക്കുന്ന ഗ്യാരണ്ടീഡ് റിട്ടേണ്‍ പ്ലാനുകള്‍.

 

പലിശ നിരക്ക് പരിഗണിക്കുമ്പോള്‍ പൊതുമേഖലാ ബാങ്കുകളെക്കാള്‍ ആദായം നല്‍കുന്നവ ഇക്കൂട്ടത്തിലുണ്ട്. ആവർത്തന നിക്ഷേപ സ്വഭാവമുള്ള ഇത്തരം നിക്ഷേപങ്ങൾക്ക് നികുതിയിലടക്കം ഇളവുകൾ ലഭിക്കും കൂടുതല്‍ വിശദാംശങ്ങള്‍ നോക്കാം.

ഗ്യാരണ്ടീഡ് റിട്ടേണ്‍സ് പ്ലാന്‍

ഗ്യാരണ്ടീഡ് റിട്ടേണ്‍സ് പ്ലാന്‍

ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷയും മെച്യൂരിറ്റി ബെനഫിറ്റും നല്‍കുന്ന നിക്ഷേപത്തിന്റെയും ഇൻഷൂറൻസിന്റെയും ​ഗുണങ്ങൾ നൽകുന്ന പദ്ധതികളാണ് ഗ്യാരണ്ടീഡ് റിട്ടേണ്‍സ് പ്ലാന്‍. ലൈഫ് ഇൻഷൂറൻസ് കമ്പനികളാണ് ​ഗ്യാരണ്ടീഡ് റിട്ടേൺ പ്ലാൻ അവതരിപ്പിക്കുന്നത്.

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ​ഗ്യാരണ്ടീഡ് റിട്ടേൺ പ്ലാൻ നിയന്ത്രിക്കുന്നത്. ഇതിനാൽ തന്നെ സമ്പൂർണ സുരക്ഷ നിക്ഷേപത്തിനുണ്ട്. 5-7 ശതമാനം വരെ ആദായം ഇവയിൽ നിന്ന് ലഭിക്കുന്നുണ്ട്.

നിക്ഷേപ രീതി

നിക്ഷേപ രീതി

മാസത്തവണകളായാണ് ​ഗ്യാരണ്ടീഡ് റിട്ടേൺ പ്ലാനിൽ പ്രീമിയം അടയ്ക്കേണ്ടത്. നിക്ഷേപിക്കുന്ന തുകയ്ക്കും കാലാവധിയില്‍ പിന്‍വലിക്കുന്ന തുകയ്ക്കും ഗ്യാരണ്ടീഡ് റിട്ടേണ്‍സ് പ്ലാനില്‍ നികുതിയിളവുണ്ട്. ആദായ നികുതി സെക്ഷന്‍ 80സി പ്രകാരം നിക്ഷേപിക്കുന്ന തുകയ്ക്ക് സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെ നികുതിയളവ് നേടാം.

കാലാവധിയില്‍ ലഭിക്കുന്ന മെച്യൂരിറ്റി തുകയ്ക്ക് സെക്ഷന്‍ 10(10ഡി) പ്രകാരമാണ് നികുതിയിളവ് ലഭിക്കുക. ഇതിനാൽ തന്നെ കാലാവധിയിൽ ലഭിക്കുന്ന തുക പൂർണമായും നികുതിിയിളവ് ലഭിക്കുന്നവയാണ്. 

ആവർത്തന നിക്ഷേപവുമായി താരതമ്യം

ആവർത്തന നിക്ഷേപവുമായി താരതമ്യം

നിക്ഷേപ രീതിയുമായി താരതമ്യപ്പെടുത്തിയാല്‍ ഗ്യാരണ്ടീഡ് റിട്ടേണ്‍ പ്ലാനുകള്‍ ആവര്‍ത്തന നിക്ഷേപവുമായി സാമ്യമുള്ളവയാണ്. മാസത്തിലാണ് രണ്ടിലും തവണകൾ അടയ്ക്കേണ്ടത്. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടുമായി താരതമ്യം ചെയ്താൽ പലിശയും നികുതി ആനുകൂല്യങ്ങളും സമാനമാണ്. നിക്ഷേപകന്‍ മരണപ്പെട്ടാൽ മറ്റു നിക്ഷേപങ്ങളിലേതെന്ന പോലെ അടച്ച തുക മാത്രമാണ് ലഭിക്കുക. 

കാൽക്കുലേറ്റർ

കാൽക്കുലേറ്റർ

വിവിധ ​ഗ്യാരണ്ടീഡ് റിട്ടേൺ പ്ലാനിൽ നിക്ഷേപിക്കുന്നൊരാൾക്ക് ലഭിക്കുന്ന ആദായം എത്രയെന്ന് നോക്കാം. മാക്‌സ് ലൈഫ് ഫിക്‌സഡ് റിട്ടേണ്‍ ഡിജിറ്റല്‍ പ്ലാന്‍- പ്ലാറ്റിനം നിക്ഷേപിക്കുന്ന 30 വയസുകാരന് 5 വര്‍ഷമാണ് പ്രീമിയം അടയ്കകേണ്ടി വരുന്നത്.

മാസം 20,000 രൂപ പ്രീമിയം അടയ്ക്കുന്നൊരാള്‍ക്ക് 10 വർഷത്തിന് ശേഷം പോളിസി പൂർത്തിയാകുമ്പോൾ 20,39,543 രൂപ ലഭിക്കും. 12 ലക്ഷം രൂപ നിക്ഷേപിച്ചിടത്ത് നിന്നാണ് ഈ നേട്ടം ലഭിക്കുന്നത്. 10 വര്‍ഷ കാലാവധിയിൽ. 7.21 ശതമാനം ആദായം ലഭിച്ചു.

ഐസിഐസിഐ

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ​ഗ്യാരണ്ടീഡ് ഇന്‍കം ഫോര്‍ ടുമാറോ പദ്ധതി പ്രകാരം 4.45 ശതമാനം ആദായമമാണ് ലഭിക്കുകന്നത്. 20,000 രൂപ മാസം നിക്ഷേപിച്ചാൽ 16,69,342 രൂപ ലഭിക്കും. 6 വർഷത്തേക്ക് 20,000 രൂപ വീതം സ്ഥിര നിക്ഷേപമിടുന്നൊരാൾക്ക് കാലാവധിക്ക് ശേഷം 14,01,275 രൂപയാണ് ലഭിക്കുക.

Read more about: fixed deposit investment
English summary

Guaranteed Return Plan Gives Better Returns Than Bank FD Along With Tax Benefit And Insurance | ​ഗ്യാരണ്ടീഡ് റിട്ടേൺസ് പ്ലാൻ ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാൾ ആദായം നൽകുന്നതിനൊപ്പം നികുതി ആനുകൂല്യങ്ങളും ഇൻ്ഷൂറൻസും ലഭിക്കും

Guaranteed Return Plan Gives Better Returns Than Bank FD Along With Tax Benefit And Insurance, Read In Malayalam
Story first published: Saturday, October 1, 2022, 19:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X