ക്രെഡിറ്റ് കാർഡിൽ നെ​ഗറ്റീവ് ബാലൻസ് വരുന്നത് എങ്ങനെ? ക്രെഡിറ്റ് കാർഡ് ഉടമയെ എങ്ങനെ ബാധിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് പല വിധ ഓഫറുകളാണ് ഇ-കോമേഴ്സ് വെബ്സൈറ്റുകൾ നൽകുന്നത്. വില കുറയുന്നു എന്നത് തന്നെ വാങ്ങാനുള്ള താൽപര്യം ജനിപ്പിക്കുന്നതാണ്. ഇത്തരത്തിൽ ക്രെഡിറ്റ് കാർഡ് വെച്ച് തോന്നും പോലെ ചെലവാക്കുന്നവരാണെങ്കിൽ പണി കിട്ടും എന്നുള്ളത് പൊതുവെ എല്ലാവർക്കും ധാരണയുള്ള കാര്യമാണ്. എന്നാൽ ക്രെ‍ഡിറ്റ് കാർഡിലെ നെ​ഗറ്റീവ് ബാലൻസ് എങ്ങനെയാണ് ക്രെഡിറ്റ് കാർഡ് ഉടമകളെ ബാധിക്കുകയെന്ന് നോക്കാം.

 

എന്താണ് ക്രെഡിറ്റ് കാർഡ് നെ​ഗറ്റീവ് ബാലൻസ്

എന്താണ് ക്രെഡിറ്റ് കാർഡ് നെ​ഗറ്റീവ് ബാലൻസ്

ചില സാഹചര്യങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡില്‍ നെഗറ്റീവ് ബാലന്‍സ് വരാം. അതായത് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് പൂജ്യത്തിനും താഴെയായെന്ന് സാരം. ക്രെഡിറ്റ് കാര്‍ഡ് കമ്പനിയില്‍ നിന്ന് പണം വാങ്ങുന്നതിന് പകരം കാര്‍ഡ് ഉടമയുടെ പണം ക്രെഡിറ്റ് കാര്‍ഡ് കമ്പനിയുടെ കയ്യിലാണെന്ന് നെ​ഗറ്റീവ് ബാലൻസ് കൊണ്ട് അർഥമാക്കുന്നത്.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യുകയോ ബില്ലിംഗ് തീയതിക്ക് ശേഷം ഇവ റിട്ടേണ്‍ ചെയ്യുകയോ ചെയ്താല്‍ ക്രെഡിറ്റ് കാര്‍ഡില്‍ നെഗറ്റീവ് ബാലന്‍സിന് സാധ്യതയുണ്ട്. 

Also Read: വെറുതെയല്ല കീശയിൽ കാശ് നിൽക്കാത്തത്; ഈ 5 ചെലവുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കരുത്Also Read: വെറുതെയല്ല കീശയിൽ കാശ് നിൽക്കാത്തത്; ഈ 5 ചെലവുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കരുത്

ഇ-കോമേഴ്‌സ് ക്രെഡിറ്റ് കാര്‍ഡ്

ഉദാഹരണമായി ഇ-കോമേഴ്‌സ് വെബ്‌സൈറ്റില്‍ നിന്ന് 30,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിച്ചൊരാള്‍ ഒരാഴ്ചയ്ക്ക് ശേഷം ക്രെഡിറ്റ് കാർഡ് ബില്‍ അടച്ചു തീര്‍ത്തു. ഇതിന് ശേഷം മൊബൈല്‍ റിട്ടേണ്‍ നല്‍കുന്ന സാഹചര്യത്തില്‍ ക്രെഡിറ്റ് കാര്‍ഡിലേക്കാണ് പണം റീഫണ്ട് വരുന്നത്.

ഇവിടെ ഓവര്‍ പെയ്‌മെന്റിലേക്ക് നയിക്കുകയും ക്രെഡിറ്റ് കാര്‍ഡില്‍ നെഗറ്റീവ് ബാലന്‍സ് കാണിക്കുകയും ചെയ്യും. ബില്‍ അടയ്ക്കുന്ന സാഹചര്യത്തിലും ചില ഘട്ടങ്ങളില്‍ ഓവര്‍ പെയ്‌മെന്റ് സംഭവിക്കാറുണ്ട്. നെഗറ്റീവ് ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് വരുന്നത് കൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം.

ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുകമോ?

ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുകമോ?

ക്രെഡിറ്റ് കാർഡ് ഉടമയുടെ തിരിച്ചടവ് രീതി, ക്രെഡിറ്റ് പരിധി വിനിയോഗം തുടങ്ങിയ അളവുകോലുകളാണ് ക്രെഡിറ്റ് സ്കോറിനെ ആശ്രയിച്ചിരിക്കുന്നത്. കാര്‍ഡ് ഉടമ ക്രെഡിറ്റ് ഉപയോ​ഗിക്കുന്നത് ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോയിൽ നിൽക്കുകയും ബില്ലുകൾ കൃത്യമായി അടയ്ക്കുകയും ചെയ്താൽ ക്രെഡിറ്റ് സ്കോർ മികച്ചതാക്കും. ബില്‍ ചെയ്ത തുകയേക്കാള്‍ അധികം തുക ക്രെഡിറ്റ് കാര്‍ഡിൽ വരുന്നത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല. 

Also Read: ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ കയ്യിലുണ്ടോ; യാത്ര ചെലവുകളില്‍ നല്ല ഇളവ് നേടാംAlso Read: ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ കയ്യിലുണ്ടോ; യാത്ര ചെലവുകളില്‍ നല്ല ഇളവ് നേടാം

തിരികെ ലഭിക്കുമോ?

തിരികെ ലഭിക്കുമോ?

ബാങ്കുമായി ബന്ധപ്പെട്ടാല്‍ ഓവര്‍ പെയ്‌മെന്റ് നടത്തിയ ക്രെഡിറ്റ് കാര്‍ഡ് തുക ഭാവിയില്‍ വരുന്ന ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടവിനായി ഉപയോഗിക്കാവുന്നതാണ്. അതേസമയം ആവശ്യമുള്ള പണം ആണെങ്കില്‍ ബാങ്കിനോട് ആവശ്യപ്പെട്ടാല്‍ അധികമായി ക്രെഡിറ്റ് കാര്‍ഡിലേക്ക് അടച്ച പണം തിരികെ ലഭിക്കും. ഈ തുക സേവിംഗ്‌സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.

Also Read: ക്രെഡിറ്റ് കാര്‍ഡ് കയ്യിലുണ്ടോ? നല്ല രീതിയിൽ ഉപയോ​ഗിക്കാൻ ഈ അഞ്ച് ശീലങ്ങള്‍ പിന്തുടരാംAlso Read: ക്രെഡിറ്റ് കാര്‍ഡ് കയ്യിലുണ്ടോ? നല്ല രീതിയിൽ ഉപയോ​ഗിക്കാൻ ഈ അഞ്ച് ശീലങ്ങള്‍ പിന്തുടരാം

കാർഡ് അവസാനിപ്പിക്കുമ്പോൾ തുകയ്ക്ക് എന്ത് സംഭവിക്കും?

കാർഡ് അവസാനിപ്പിക്കുമ്പോൾ തുകയ്ക്ക് എന്ത് സംഭവിക്കും?

ഒരു വര്‍ഷം ഉപയോഗിച്ചില്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനികൾ തന്നെ അവസാനിപ്പിക്കും. ഇത്തരം സാഹചര്യത്തില്‍ നെഗറ്റീല് ബാലന്‍സിന് എന്ത് സംഭവിക്കുമനെന്ന് നോക്കാം. ഒരു വര്‍ഷം ഉപയോഗിക്കാത്ത കാര്‍ഡ് അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ബാങ്ക് ഉടമയ്ക്ക് നിര്‍ദ്ദേശം നല്‍കണം. ശേഷം 30 ദിവസം മറുപടി്ക്കായി കാത്തിരുന്നാണ് കാർഡ് അവസാനിപ്പിക്കുക.

കാര്‍ഡ് ഉടമ കുടിശ്ശിക മുഴുവനായി അടച്ചു തീർത്തൊരാളാണെങ്കിൽ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് അവസാനിപ്പിച്ചതിന് ശേഷം, ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടിൽ അധികമായി വരുന്ന തുക ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും.

പലിശ ലഭിക്കുമോ?

പലിശ ലഭിക്കുമോ?

ക്രെഡിറ്റ് കാര്‍ഡ് നെഗറ്റീവ് ബാലന്‍സ് യാഥാര്‍ഥത്തില്‍ ഒരു ബാധ്യതമാകുന്നില്ല. ക്രെഡിറ്റ് സ്‌കോറിനെയോ തിരിച്ചടവിനവെയോ നെഗറ്റീവായോ പോസറ്റീവായോ ഇത് ബാധിക്കുന്നില്ല. ക്രെഡിറ്റ് കാര്‍ഡ് ബില്ലിലേക്ക് അധികമായി അടച്ച തുകയ്ക്ക് പലിശയൊന്നും ക്രെഡിറ്റ് കാർഡ് കമ്പനി നൽകുകയില്ല. പലിശയൊന്നും ലഭിക്കാത്തതിനാൽ വലിയ തുകയുണ്ടെങ്കിൽ പിൻവലിച്ച് പലിശ ലഭിക്കുന്ന സേവിം​ഗ്സ് അക്കൗണ്ടിലേക്ക് മാറ്റാം.

Read more about: credit card
English summary

How To Get A Negative Balance In Credit Card; How It Effect Credit Card Owner; Here's Details

How To Get A Negative Balance In Credit Card; How It Effect Credit Card Owner; Here's Details, Read In Malayalam
Story first published: Sunday, December 4, 2022, 14:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X