2 ലക്ഷം കൊണ്ട് 11 ലക്ഷം രൂപയുടെ ലാഭമുണ്ടാക്കാം! ഭവന വായ്പ തിരിച്ചടയ്ക്കുകയാണോ? ഇതൊന്ന് പരീക്ഷിക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാ ആ​ഗ്രഹങ്ങളും നിറവേറ്റാനുള്ള പണം എല്ലാവരുടെയും കയ്യിലുണ്ടാകില്ല. സാധരണ ​ഗതിയിൽ വായ്പയെയാണ് ആവശ്യങ്ങൾക്ക് ആശ്രയിക്കുക. വീടെന്ന സ്വപ്നം പൂർത്തിയാക്കിയൊരാൾക്ക് ഭവന വായ്പയുടെ സഹായം ആവശ്യമായി വന്നിട്ടുണ്ടാകും. പലിശ നിരക്കുയരുന്ന സാഹചര്യത്തിൽ വായ്പ തിരിച്ചടവ് ഓരോരുത്തർക്കും വലിയ വെല്ലുവിളിയാണ്. മാസ ചെലവുകളും ഉയരുന്ന ഈ കാലത്ത് ഇഎംഐ തുകയും ഉയരുന്നത് ജീവിതത്തെ താളം തെറ്റിക്കും. ഈ സാഹചര്യത്തിൽ വായ്പ ബാധ്യത കുറയ്ക്കാനുള്ള ശ്രമങ്ങൾ ആലോചിക്കണം. 

പലിശ നിരക്ക്

പലിശ നിരക്ക് കുറഞ്ഞ ബാങ്കുകളിലേക്ക് മാറ്റുന്ന രീതി പലരും ശ്രമിക്കുന്നതാണ്. വായ്പ ട്രാൻസ്ഫർ ചെയ്യുന്ന സമയത്തുള്ള പ്രൊസസിം​ഗ് ഫീ കൂടുതലാണെങ്കിൽ പ്രതീക്ഷിച്ച ​ഗുണം ചെയ്യില്ല. ലാഭകരമായ മറ്റൊരു വഴിയാണ് വായ്പ തുക നേരത്തെ അടച്ചു തീർക്കുക (പ്രീ പെയ്മെന്റ്) എന്നത്.

ബോണസായോ ആനുകൂല്യങ്ങളായോ നല്ലൊരു തുക വരുമ്പോഴോ, വായ്പയുടെ പലിശയെക്കാൾ കുറഞ്ഞ ആദായം നൽകുന്ന നിക്ഷേപമുണ്ടെങ്കിലോ ഈ തുക ഉപയോ​ഗിച്ച് വായ്പ പ്രീപെയ്മെന്റ് നടത്താം. ഇതുവഴി ഭാവിയില്‍ ചുമക്കേണ്ടി വരുന്ന വലിയൊരു ശതമാനം പലിശ ഭാരം ഒഴിവാക്കാം. 

Also Read: പെന്‍ഷന്‍ തുക സ്വയം തീരുമാനിക്കാം 10,000 രൂപയിൽ മാസം 75,000 രൂപ പെന്‍ഷന്‍ നേടാം; കേന്ദ്രസർക്കർ പദ്ധതിയിങ്ങനെAlso Read: പെന്‍ഷന്‍ തുക സ്വയം തീരുമാനിക്കാം 10,000 രൂപയിൽ മാസം 75,000 രൂപ പെന്‍ഷന്‍ നേടാം; കേന്ദ്രസർക്കർ പദ്ധതിയിങ്ങനെ

പലിശ ഭാരം ഉയരുന്നു

പലിശ ഭാരം ഉയരുന്നു

റിപ്പോ നിരക്കിലെ വർധനവിന് പിന്നാലെ എല്ലാ ബാങ്കുകളും വായപ പലിശ നിരക്കുകളുയർത്തിയിട്ടുണ്ട്. ദശാംശങ്ങളുടെ വർധനവാണ് പലിശയിൽ വർധനവ് വരുന്നതെങ്കിലും ഭവന വായ്പ പോലുള്ള ദീർഘകാല വായ്പകളിൽ അവ വലിയ സ്വാധീനമുണ്ടാക്കുന്നുണ്ട്. ഉദാഹരണം നോക്കാം.

1 കോടി രൂപയുടെ ഭവന വായ്പ 20 വർഷ കാലത്തേക്ക് 6.75 ശതമാനം പലിശ നിരക്കിൽ അടച്ചു കൊണ്ടിരിക്കുന്നൊരാൾക്ക് പലിശ 0.25 ശതമാനം വർധിച്ചാൽ വരുന്ന മാറ്റാം ഇങ്ങനെയാണ്. വാര്‍ഷിക പലിശ നിരക്ക് 7 ശതമാനമാകുമ്പോൾ 20 വർഷം കൊണ്ട് അടച്ചു തീർക്കേണ്ട പലിശയിൽ 3.58 ലക്ഷം രൂപയുടെ വര്‍ധനവ് വരും. നേരത്തെ 76,036 രൂപയായിരുന്ന ഇഎംഐ 77,530 രൂപയായി ഉയരും. 

Also Read: എഫ്ഡിയേക്കാൾ വരുമാനവും സുരക്ഷയും; നികുതിയില്ലാതെ പണം കയ്യിലെത്തും; അറിയാം ഗ്യാരണ്ടീഡ് റിട്ടേണ്‍ പ്ലാന്‍Also Read: എഫ്ഡിയേക്കാൾ വരുമാനവും സുരക്ഷയും; നികുതിയില്ലാതെ പണം കയ്യിലെത്തും; അറിയാം ഗ്യാരണ്ടീഡ് റിട്ടേണ്‍ പ്ലാന്‍

നേരത്തെ അടച്ചു തീർത്താൽ ലാഭം

നേരത്തെ അടച്ചു തീർത്താൽ ലാഭം

1 കോടി രൂപയുടെ ഭവന വായ്പ 30 വര്‍ഷ കാലത്തേക്ക് 7 ശതമാനം പലിശയ്ക്ക് തിരിച്ചടയ്ക്കുുന്നൊരാൾ വായ്പ അടവ് തുടങ്ങി 3-ാം വർഷത്തിലെത്തിയപ്പോഴാണ് അദ്ദേഹത്തിന് 2 ലക്ഷം രൂപയുടെ ചിട്ടി ലഭിച്ചത്. ഈ തുക വായ്പയിലേക്ക് അടച്ചതു വഴി 11 ലക്ഷം രൂപയാണ് വായ്പയിൽ ലാഭിക്കാനായത്.

പ്രീ പെയ്‌മെന്റ് നടത്താതെ മുന്നോട്ട് പോകുന്നൊരാള്‍ 30 വര്‍ഷം കൊണ്ട് പലിശയായി 1.39 കോടി രൂപ അടയ്ക്കേണ്ട സ്ഥലത്ത് 2 ലക്ഷം രൂപ മുൻകൂട്ടി അടയ്ക്കുമ്പോൾ പലിശയായി 1.29 കോടി രൂപ അടച്ചാല്‍ മതിയാകും. മറ്റു വായ്പകളെ അപേക്ഷിച്ച് ഭവന വായ്പയ്ക്ക് പലിശ നിരക്ക് കുറവായതിനാൽ വായ്പയിലൂടെ പണം കണ്ടെത്തി പ്രീ പെയ്മെന്റ് നടത്തുന്നത് ​ഗുണകരമാകില്ല. 

Also Read: ആവര്‍ത്തന നിക്ഷേപത്തിന് ഇത്രയും നേട്ടമോ? 5 വര്‍ഷം കൊണ്ട് 7 ലക്ഷം നേടാന്‍ പോസ്റ്റ് ഓഫീസോ എസ്ബിഐയോ മികച്ചത്Also Read: ആവര്‍ത്തന നിക്ഷേപത്തിന് ഇത്രയും നേട്ടമോ? 5 വര്‍ഷം കൊണ്ട് 7 ലക്ഷം നേടാന്‍ പോസ്റ്റ് ഓഫീസോ എസ്ബിഐയോ മികച്ചത്

ശ്രദ്ധിക്കേണ്ടവ

ശ്രദ്ധിക്കേണ്ടവ

ഫ്‌ലോട്ടിംഗ് നിരക്കുകളുള്ള ഭവന വായ്പകളില്‍ പ്രീ പെയ്മെന്റ് നടത്തുന്നതിന് ബാങ്കുകളോ ഹൗസിംഗ് ഫിനാന്‍സ് കമ്പനികളോ പിഴ ചുമത്തിുന്നില്ല. എന്നാൽ ഫിക്‌സഡ് റേറ്റ് രീതിയിൽ ഭവന വായ്പ എടുത്തൊരാൾ വായ്പ പ്രീ പെയ്മെന്റ് നടത്തുമ്പോൾ തുകയുടെ ഏകദേശം 2 ശതമാനം വരെ പിഴ ഈടാക്കും. ഭവന വായ്പ വഴി നികുതി ആനുകൂല്യങ്ങള്‍ നേടുന്നവരാണെങ്കില്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

പ്രീപെയ്‌മെന്റ് നടത്തുന്നതിലൂടെ നികുതി ഇളവുകള്‍ നഷ്ടമാകും. സ്വന്തം വീടിന്റെ ഭവന വായ്പയുടെ പലിശ തിരിച്ചടവിന് സാമ്പത്തിക വർഷത്തിൽ 2 ലക്ഷം രൂപ വരെ ആദായ നികുതിയിളവുണ്ട്. വായ്പയുടെ മുതൽ (Principle Amount) തിരിച്ചടയ്ക്കുന്നതിലൂടെ എല്ലാ സാമ്പത്തിക വര്‍ഷത്തിലും 1.5 ലക്ഷം രൂപ വരെ മറ്റൊരു നികുതിയിളവും ലഭിക്കും. പ്രീ പെയ്‌മെന്റ് നടത്തുന്നൊരാൾക്ക് ഈ ആനുകൂല്യങ്ങൾ നഷ്ടമാകും.

Read more about: home loan
English summary

Save 11 Lakh Rs By Prepaying 2 Lakh Rs In 1 Cores Rupee Home Loan; Here's How

Save 11 Lakh Rs By Prepaying 2 Lakh Rs In 1 Cores Rupee Home Loan; Here's How
Story first published: Saturday, September 10, 2022, 15:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X