നിക്ഷേപം ബാങ്കിലാണോ? പണം ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റണം; ​ഗുണങ്ങള്‍ നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് ലൈസന്‍സ് ആവശ്യമാണ്. വിദേശ ബാങ്കുകളായാണ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളായാലും റിസര്‍വ് ബാങ്ക് ചട്ടം അനുസരിച്ചാണ് ബാങ്കുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. തല്ലാനും തലോടാനും റിസര്‍വ് ബാങ്കിനാണ് അധികാരം.

ഈയിടെ റിസര്‍വ് ബാങ്ക് ചില ബാങ്കുകളുടെ (സഹകരണ ബാങ്ക്) ലൈസന്‍സ് റദ്ദാക്കിയിരുന്നു ഇത്തരത്തില്‍ റിസര്‍വ് ബാങ്ക് നടപടികള്‍ നേരിടുമ്പോള്‍ നിക്ഷേപകര്‍ക്ക് പൊതുവെയുണ്ടാകുന്ന ഭയം സ്വന്തം പണത്തിന്റെ സുരക്ഷിതത്വത്തെ പറ്റിയാണ്. ഇവിടെയാണ് ഒന്നിലധികം ബാങ്കുകളിലേക്ക് നിക്ഷേപം മാറ്റണമെന്ന് പറയുന്നത്. ഒന്നു പൊളിഞ്ഞാല്‍ മറ്റൊന്ന് എന്ന അര്‍ഥത്തിലല്ല. ഓരോ ബാങ്ക് അക്കൗണ്ടിനും ലഭിക്കുന്ന ഇന്‍ഷൂറന്‍സ് തന്നെയാണ് ഇവിടെ സുരക്ഷിതത്വത്തിന്റെ കാതല്‍. 

ഇൻഷൂറൻസ്

ഇൻഷൂറൻസ്

റിസർവ് ബാങ്ക് സബ്സിഡിയറിയായ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്‍ (ഡിഐസിജിസി) ആണ് എല്ലാ ഷെഡ്യൂൾഡ് ബാങ്കുകൾക്കും ഇൻഷൂറൻസ് ഉറപ്പാക്കുന്നത്. 2021 ലാണ് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ ബില്‍ ഭേദഗതി ചെയ്തത്.

ഇതുപ്രകാരം ബാങ്ക് പൊളിഞ്ഞാല്‍ 90 ദിവസത്തിനുള്ളില്‍ നിക്ഷേപകന്റെ പണം തിരികെ ലഭിക്കും. നിക്ഷേപകന് 5 ലക്ഷം രൂപ വരെയുള്ള ഇന്‍ഷൂറന്‍സ് 2021 ലെ ഭേദഗതി നല്‍കുന്നു. നേരത്തെ ഇത് 1 ലക്ഷം രൂപയായിരുന്നു.

എവിടെയെല്ലാം ലഭിക്കും

എവിടെയെല്ലാം ലഭിക്കും

റിസര്‍വ് ബാങ്കിന് കീഴില്‍ വരുന്ന എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും ഇന്‍ഷൂറന്‍സ് ലഭിക്കും. വിദേശ ബാങ്കുകളുടെ ഇന്ത്യയിലെ ബ്രാഞ്ചുകള്‍ക്കും ഇന്‍ഷൂറന്‍സ് ലഭിക്കും. ലോക്കല്‍ ഏരിയ ബാങ്കുകലും റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ക്കും ഇന്‍ഷൂറന്‍സ് സേവനം ലഭിക്കും. സംസ്ഥാനങ്ങളിലെ അര്‍ബന്‍ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിനും ഇന്‍ഷൂറന്‍സ് ലഭിക്കും. വ്യത്യസ്ത ബാങ്കുകളിലെ നിക്ഷേപത്തിന് വ്യത്യസ്ത ഇൻഷൂറൻസ് ലഭിക്കും. 

Also Read: നിക്ഷേപിക്കാന്‍ പണമുണ്ടോ? റിസ്‌കെടുക്കാതെ മാസ വരുമാനം നേടാൻ ബാങ്കുകളുടെ 5 പദ്ധതികള്‍ നോക്കാംAlso Read: നിക്ഷേപിക്കാന്‍ പണമുണ്ടോ? റിസ്‌കെടുക്കാതെ മാസ വരുമാനം നേടാൻ ബാങ്കുകളുടെ 5 പദ്ധതികള്‍ നോക്കാം

എവിടെയെല്ലാം ലഭിക്കും

എവിടെയെല്ലാം ലഭിക്കും

റിസര്‍വ് ബാങ്കിന് കീഴില്‍ വരുന്ന എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും ഇന്‍ഷൂറന്‍സ് ലഭിക്കും. വിദേശ ബാങ്കുകളുടെ ഇന്ത്യയിലെ ബ്രാഞ്ചുകള്‍ക്കും ഇന്‍ഷൂറന്‍സ് ലഭിക്കും. ലോക്കല്‍ ഏരിയ ബാങ്കുകലും റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ക്കും ഇന്‍ഷൂറന്‍സ് സേവനം ലഭിക്കും. സംസ്ഥാനങ്ങളിലെ അര്‍ബന്‍ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിനും ഇന്‍ഷൂറന്‍സ് ലഭിക്കും. വ്യത്യസ്ത ബാങ്കുകളിലെ നിക്ഷേപത്തിന് വ്യത്യസ്ത ഇൻഷൂറൻസ് ലഭിക്കും. 

Also Read: ദിവസം മിച്ചം പിടിക്കുന്നത് തുക നിക്ഷേപിക്കാൻ കാനറ ബാങ്ക് പി​ഗ്മി നിക്ഷേപ പദ്ധതി; സാധാരണക്കാർക്ക് അനുയോജ്യംAlso Read: ദിവസം മിച്ചം പിടിക്കുന്നത് തുക നിക്ഷേപിക്കാൻ കാനറ ബാങ്ക് പി​ഗ്മി നിക്ഷേപ പദ്ധതി; സാധാരണക്കാർക്ക് അനുയോജ്യം

ബാങ്കുകൾ

ബാങ്കുകൾ

രാജ്യത്തെ 1513 അര്‍ബന്‍ സഹകരണ ബാങ്കും 6 പേയ്‌മെന്റ് ബാങ്കും 12 സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, 43 റീജിയണല്‍ റൂറല്‍ ബാങ്കുകളും ഡിഐസിജിസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 21 സ്വകാര്യ ബാങ്കും 39 വിദേശ ബാങ്കും ഡിഐസിജിസി പരിരക്ഷ ലഭിക്കുന്നവയാണ്. എല്ലാ ബാങ്കുകള്‍ക്കും 5 ലക്ഷമെന്ന പരിഗണന ലഭിക്കും. മുതലും പലിശയും ചേര്‍ത്ത് 5 ലക്ഷം രൂപ വരെ ലഭിക്കും. 

സ്ഥിര നിക്ഷേപം, സേവിംഗ്‌സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, റിക്കറിംഗ് ഡെപ്പോസിറ്റ്, തുടങ്ങിയ നിക്ഷേപങ്ങള്‍ക്ക് ഡിഐസിജിസിയുടെ ഇന്‍ഷൂറന്‍സ് ലഭിക്കും. ഡിഐസിജിസിയിൽ രജിസ്റ്റർ ചെയ്യാത്തവയ്ക്ക് നിക്ഷേപം സ്വീകരിക്കാൻ സാധിക്കില്ല.

Also Read: 'പണം എറിഞ്ഞ് പണം വാരാം'; 417 രൂപയുടെ തവണകളില്‍ നിന്ന് 1 കോടി നേടി തരുന്ന നിക്ഷേപം; നോക്കുന്നോAlso Read: 'പണം എറിഞ്ഞ് പണം വാരാം'; 417 രൂപയുടെ തവണകളില്‍ നിന്ന് 1 കോടി നേടി തരുന്ന നിക്ഷേപം; നോക്കുന്നോ

വ്യത്യസ്ത ബാങ്കിലേക്ക് നിക്ഷേപിക്കാം

വ്യത്യസ്ത ബാങ്കിലേക്ക് നിക്ഷേപിക്കാം

എമര്‍ജന്‍സി ഫണ്ടായി പലരും നല്ലൊരു തുക ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകലില്‍ സൂക്ഷിച്ചിട്ടുണ്ടാകും. സ്ഥിര നിക്ഷേപങ്ങളും ആവർത്തന നിക്ഷേപങ്ങളും ബാങ്കിലുണ്ടാവും. എന്നാല്‍ ഈ തുക ഒരു ബാങ്കില്‍ സൂക്ഷിക്കാതെ മൂന്നോ നാലോ ബാങ്കുകളിലേക്ക് മാറ്റണം. ഇതോടെ ഓരോ അക്കൗണ്ടിനും ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്‍ ഇൻഷൂറൻസ് ലഭിക്കും. സ്വകാര്യ ബാങ്കുകളും തിരഞ്ഞെടുക്കാം. പൊതു മേഖലാ, സ്വകാര്യ മേഖലാ ബാങ്കുകളുടെ മിശ്രണത്തില്‍ നിക്ഷേപങ്ങള്‍ നടത്താം. നിക്ഷേപത്തിനായി ബാങ്കുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ സുരക്ഷയും ആവശ്യ സമയത്ത് പണം പിന്‍വലിക്കാന്‍ സാധിക്കുമോ എന്നീ കാര്യങ്ങളാണ് പരിഗണിക്കേണ്ടത്.

ഇതിനായി എസ്ബിഐ പോലുള്ള പൊതുമേഖലാ ബാങ്കുകള്‍, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയിലേക്ക് പണം മാറ്റാം. സ്വകാര്യ ബാങ്കുകളിൽ എളുപ്പത്തിലുള്ള വിനയോ​ഗം നടത്താം. ഇതോടൊപ്പം ഓരോ ബാങ്കിലും ഡിഐസിജിസി ഇൻഷൂറൻസ് പ്രത്യേകം കണക്കാക്കുന്നതിനാൽ നിക്ഷേപകന്റെ പണത്തിന് സുരക്ഷിതത്വം ലഭിക്കും.

Read more about: bank
English summary

Spread Your Investment In To Three Or Four Accounts; Get DICGC Insurance For All; Details

Spread Your Investment In To Three Or Four Accounts; Get DICGC Insurance For All; Details, Read In Malayalam
Story first published: Monday, November 14, 2022, 20:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X