വായ്പയെടുത്തയാള്‍ മരണപ്പെട്ടാല്‍ വായ്പ തുകയ്ക്ക് എന്ത് സംഭവിക്കും? കിട്ടാകടമാക്കി മാറ്റുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്, വാഹനം തുടങ്ങിയ വിലയേറിയ ആ​ഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ വായ്പകളെയാണ് ഓരോരുത്തരും ആശ്രയിക്കുന്നത്. ജോലി കാലത്ത് കൃത്യമായി ഇഎംഐ അടച്ച് പോകാമെന്നതിനാലാണ് വായ്പകളെ പലരും ആശ്രയിക്കുന്നത്. ഒറ്റത്തവണ ചെലവാക്കാൻ പണമില്ലാത്തതും വായ്പയിലേക്ക് പോകാൻ കാരണമാകുന്നു.

അതേസമയം വായ്പ തിരിച്ചടവ് മുടങ്ങിയാൽ ബാങ്ക് നിയമ നടപടികളേക്ക് കടക്കാനും ജാമ്യം നൽകിയ വസ്തു പിടിച്ചെടുക്കുമെന്നും വായ്പ എടുത്ത ഏതൊരാൾക്കും അറിയാവുന്ന കാര്യമാണ്. വായ്പയെടുത്തൊരാൾ മരണപ്പെട്ടാൽ എന്താണ് നടപടി. ഈ സാഹചര്യത്തിൽ അല്പം വ്യത്യസ്തമാണ് നടപടികൾ. അവ പരിശോധിക്കാം. 

വായ്പ തിരിച്ചടവ് മുടങ്ങിയാൽ

വായ്പ തിരിച്ചടവ് മുടങ്ങിയാൽ

ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ബാങ്കുകള്‍ വായ്പകാരന് നേരെ നടപടികളെടുക്കും. സർഫാസി നിയമ പ്രകാരം നോട്ടീസ് നൽകി ജപ്തിയിലേക്ക് കടക്കുകയും ജാമ്യം നൽകിയ വസ്തു വിറ്റാണ് ബാങ്ക് വായ്പ തുക ഈടാക്കുന്നത്. വായ്പകാരൻ മരണപ്പെട്ടാൽ നടപടികൾ അല്പം വ്യത്യസ്തമാണ്. വ്യക്തി​ഗത വായ്പ, ഭവന വായ്പ, വാഹന വായ്പ എന്നിവ അനുസരിച്ച് നടപടികളിൽ വ്യത്യാസമുണ്ടാകും. ഓരോന്നിലും എങ്ങനെയാണ് നടപടികളെന്ന് നോക്കാം.  

Also Read: പോസ്റ്റ് ഓഫീസ് പദ്ധതികളേക്കാള്‍ പലിശ നല്‍കുന്ന 5 ബാങ്കുകള്‍; 1 ലക്ഷം നിക്ഷേപിച്ചാൽ എത്ര പലിശ ലഭിക്കും?Also Read: പോസ്റ്റ് ഓഫീസ് പദ്ധതികളേക്കാള്‍ പലിശ നല്‍കുന്ന 5 ബാങ്കുകള്‍; 1 ലക്ഷം നിക്ഷേപിച്ചാൽ എത്ര പലിശ ലഭിക്കും?

വ്യക്തി​ഗത വായ്പ

വ്യക്തി​ഗത വായ്പ

വ്യക്തിഗത വായ്പകളില്‍ ഗ്യാരണ്ടിയില്ലാത്തതിനാല്‍ ബാങ്കിന് തിരിച്ചെടുക്കാന്‍ സാധിക്കില്ല. ഇത്തരം വായ്പകളില്‍ നിയമപരമായ അവകാശികളോട് വായ്പ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെടാനാകില്ല. ജാമ്യം ഇല്ലാതെ അനുവദിക്കുന്നവ ആയതിനാല്‍ വായ്പകാരന്റെ ഏതെങ്കിലും ആസ്തി തിരിച്ചെടുക്കാനോ വില്കാനോ ബാങ്കിന് കഴിയില്ല. ഇതിനാല്‍ ബാക്കി വരുന്ന തുക എഴുതി തള്ളുകയും കിട്ടാകടം അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യും.

ഇത് തന്നെയാണ് മറ്റ് അണ്‍സെക്യൂര്‍ഡ് വായ്പകളിലും നടക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് വായ്പകൾക്കും ബാധകമാണ്. ഇതിനാല്‍ തന്നെ അണ്‍സെക്യൂര്‍ഡ് വായ്പകള്‍ക്ക് ബാങ്കുകള്‍ ഇന്‍ഷൂറന്‍സ് നല്‍കും. വായ്പ തുകയെ ഇന്‍ഷൂറന്‍സ് ചെയ്യുകയും വായ്പ കാലാവധിയോളം ഇത് തുടരുകയും ചെയ്യും. മരണപ്പെട്ടാല്‍ ബാക്കി വരുന്ന വായ്പ തുക ഇന്‍ഷൂറന്‍സിൽ നിന്ന് ഈടാക്കും.

ഭവന വായ്പ

ഭവന വായ്പ

വ്യക്തി​ഗത വായ്പകളെ പോലെയല്ല ഭവന വായ്പ. ഭവന വായ്പയ്ക്ക് എല്ലായിപ്പോഴും ഈട് ആവശ്യപ്പെടാറുണ്ട്. ഇതിനാൽ തന്നെ വായ്പ തിരിച്ചടവിന് ബാങ്കുകൾക്ക ടെൻഷനില്ല. വായ്പ എടുത്തൊരാൾ മരണപ്പെട്ടാൽ കുടുംബാം​ഗങ്ങൾ വായ്പ തിരിച്ചടക്കണം. ഇല്ലെങ്കിൽ ബാങ്കിന് ഈട് പിടിച്ചെടുക്കാം. ബാങ്ക് വായ്പ പുനക്രമീകരിച്ച് കുടുംബത്തെ സഹായിക്കാറുണ്ട്.

ഇത്തരം സാഹചര്യങ്ങൾ മുന്നിൽ കണ്ട് ബാങ്കുകൾ സുരക്ഷിതകാരാൻ വായ്പ നല്‍കുന്ന സമയത്ത് തന്നെ സഹ അപേക്ഷകനെ ഉള്‍പ്പെടുത്തും. പല സാഹചര്യങ്ങളിലും അപേക്ഷകന് ആവശ്യമായ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിയുണ്ടെന്ന് ബാങ്കുകൾ ഉറപ്പാക്കും. 

Also Read: ക്രെഡിറ്റ് കാര്‍ഡിലെ തുടക്കരാന് കാർഡ് അപ്​ഗ്രേഡ് ചെയ്യാം; മികച്ച കാർഡിന് ഈ 4 പോയിന്റുകൾ ശ്രദ്ധിക്കാംAlso Read: ക്രെഡിറ്റ് കാര്‍ഡിലെ തുടക്കരാന് കാർഡ് അപ്​ഗ്രേഡ് ചെയ്യാം; മികച്ച കാർഡിന് ഈ 4 പോയിന്റുകൾ ശ്രദ്ധിക്കാം

സഹ അപേക്ഷൻ

ബാങ്കുകൾ എടുക്കുന്ന റിസ്ക് കുറയ്ക്കാനാണ് സഹ അപേക്ഷനെ ഉൾപ്പെടുത്തുന്നത്. വായ്പയിൽ മറ്റൊരാൾ കൂടിയുണ്ടെങ്കിൽ ഒരു അപേക്ഷകന്റെ മരണ ശേഷം വായ്പ തിരിച്ചടവ്പങ്കാളിയിലേക്ക് ചുരുങ്ങും. മരണപ്പെട്ട വ്യക്തിയുടെ ലൈഫ് ഇൻഷൂറൻസ് തു‌കയുണ്ടെങ്കിൽ ഈ തുക ഉപയോ​ഗിച്ച് വായ്പ തിരിച്ചടവ് നടത്താം. വായ്പ തുകയെക്കാള്‍ ഇന്‍ഷൂറന്‍സ് തുകയുണ്ടെങ്കില്‍ ബാക്കി വരുന്ന പണം മരണപ്പെട്ടായളുടെ നോമിനിക്ക് ലഭിക്കും.  

Also Read: ട്രേഡിഗ് ചെയ്താല്‍ പണം മാത്രമല്ല ചിലപ്പോള്‍ പണിയും പോകും; ശ്രദ്ധിക്കേണ്ടത് ആരൊക്കെAlso Read: ട്രേഡിഗ് ചെയ്താല്‍ പണം മാത്രമല്ല ചിലപ്പോള്‍ പണിയും പോകും; ശ്രദ്ധിക്കേണ്ടത് ആരൊക്കെ

വാഹന വായ്പ

വാഹന വായ്പ

വാഹനങ്ങൾ വാങ്ങാനായി ബാങ്കിൽ നിന്ന് വായ്പയെടുക്കുമ്പോൾ വാങ്ങുന്ന വാഹംന ഈടായി ബാങ്കുകൾ ആവശ്യപ്പെടാറുണ്ട്. ഇതിനാൽ വായ്പയെടുത്തയാൾ മരണപ്പെട്ടാലും തിരിച്ചടയക്കാൻ ബാധ്യതയുണ്ട്. കുടുംബത്തിന് തിരിച്ചടയ്ക്കാൻ സാധിക്കാത്ത പക്ഷം ഈടായി നൽകിയ വാ​ഹനം ധനകാര്യ സ്ഥാപനം പിടിച്ചെടുക്കും. നിയമ പ്രകാരം നടപടികളിലൂടെ വാഹനം ലേലം ചെയ്ത് തിരിച്ചടവ് തുക കണ്ടെത്തും.

Read more about: loan
English summary

What's Happened To Loan Out Standing Amount If The Borrower Dies With In Loan Tenure

What's Happened To Loan Out Standing Amount If The Borrower Dies With In Loan Tenure, Read In Malayalam
Story first published: Sunday, November 20, 2022, 19:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X