9 മാസത്തിനു ശേഷം ഈ PSU ബാങ്ക് ഓഹരിയില്‍ ബ്രേക്കൗട്ട്; പുതിയ ഉയരം കുറിക്കും; മികച്ച ലാഭം നേടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമീപകാലത്ത് ആഗോള വിപണികള്‍ സമ്മിശ്രഫലമാണ് പ്രകടിപ്പിക്കുന്നതെങ്കിലും ആഭ്യന്തര വിപണിയില്‍ ആവേശക്കുതിപ്പ് വ്യക്തമാണ്. ഒരിടവേളയ്ക്കു ശേഷം സെന്‍സെക്‌സ് നിര്‍ണായകമായ 60,000 നിലവാരത്തിലേക്ക് മടങ്ങിയെത്തി കഴിഞ്ഞു. ബാങ്കിംഗ് ഓഹരികളിലെ മുന്നേറ്റമാണ് വിപണിയെ കരകയറ്റുന്നതില്‍ മുഖ്യപങ്കുവഹിച്ചത്. ഈ കുതിപ്പിന്റെ മുന്‍നിരയിലുണ്ടായിരുന്ന ഒരു പൊതുമേഖലാ (PSU) ബാങ്കിംഗ് ഓഹരിയില്‍ 9 മാസക്കാലയളവില്‍ തങ്ങിനിന്ന റേഞ്ചില്‍ നിന്നും ബ്രേക്കൗട്ട് നടത്തിയിട്ടുണ്ട്.

 

എസ്ബിഐ

എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് പൊതുമേഖലാ സ്ഥാപനം കൂടിയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). മുംബൈയാണ് ആസ്ഥാനം. 46 കോടി ഉപഭോക്താക്കളും 22,000-ത്തിലധികം ശാഖകളും എസ്ബിഐക്കുണ്ട്. ബിസിനസ് ഇടപാടുകളുടെ വലിപ്പത്തില്‍ ലോകത്ത് 43-ാം സ്ഥാനത്താണ്. രാജ്യത്തെ ബാങ്കിംഗ് രംഗത്തെ 23 ശതമാനം വിപണി വിഹിതവും ധനകാര്യ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന നിക്ഷേപ ആസ്തിയുടെ 25 ശതമാനവും എസ്ബിഐയ്ക്കു കീഴിലാണുള്ളത്. രണ്ടര ലക്ഷത്തിലധികം ജീവനക്കാരുള്ള ബാങ്ക്, ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ തൊഴില്‍ ദാതാവുമാണ്.

ടെക്‌നിക്കല്‍ അനാലിസിസ്

ടെക്‌നിക്കല്‍ അനാലിസിസ്

ജൂണിലെ താഴ്ന്ന നിലവാരത്തില്‍ നിന്നും 30 ശതമാനത്തോളം എസ്ബിഐ ഓഹരികള്‍ മുന്നേറിയിരുന്നു. കഴിഞ്ഞയാഴ്ചയില്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരവും പുതുക്കി രേഖപ്പെടുത്തി. ഇതെല്ലാം ഓഹരിയില്‍ ബുള്ളുകള്‍ക്കുള്ള ആധിപത്യമാണ് സൂചിപ്പിക്കുന്നത്. ഇതിനോടൊപ്പം 2021 നവംബറിനു ശേഷം ഒന്നിലധികം തവണ പ്രതിബന്ധം സൃഷ്ടിച്ച 540-550 രൂപ നിലവാരം മറികടക്കാനും എസ്ബിഐ ഓഹരിക്ക് സാധിച്ചു. ഇതും അടുത്തഘട്ടം കുതിപ്പിനുള്ള സൂചനയാണ് നല്‍കുന്നത്.

Also Read: 39 പൈസയില്‍ നിന്നും 78-ലേക്ക്; ഒറ്റ വര്‍ഷത്തില്‍ ഈ പെന്നി ഓഹരിയിലെ 1 ലക്ഷം 2 കോടിയായി!Also Read: 39 പൈസയില്‍ നിന്നും 78-ലേക്ക്; ഒറ്റ വര്‍ഷത്തില്‍ ഈ പെന്നി ഓഹരിയിലെ 1 ലക്ഷം 2 കോടിയായി!

ബ്ലൂചിപ്

അതേസമയം 554 രൂപ നിലവാരത്തിലാണ് എസ്ബിഐ ഓഹരികള്‍ ഇപ്പോള്‍ തുടരുന്നത്. തിങ്കളാഴ്ചത്തെ വ്യാപാരത്തിനിടയിലും ഈ ബ്ലൂചിപ് ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം തിരുത്തിക്കുറിച്ചു. നിലവില്‍ എസ്ബിഐ ഓഹരി 5, 10, 20, 50, 100, 200- ദിവസ മൂവിങ് ആവറേജ് (ഡിഎംഎ) നിലവാരങ്ങള്‍ക്ക് മുകളിലാണ് നില്‍ക്കുന്നത്. ഇതും ബുള്ളിഷ് സൂചനയാണ് നല്‍കുന്നത്.

അതുപോലെ പ്രധാന ടെക്‌നിക്കല്‍ സൂചകങ്ങളിലൊന്നായ ആര്‍എസ്‌ഐ (RSI) 66.6 നിലവാരത്തിലാണുള്ളത്. എംഎസിഡി സൂചകം സിഗ്നല്‍ ലൈനിന് മുകളിലാണ്. ഇതു രണ്ടും കുതിപ്പിനുള്ള ലക്ഷണങ്ങളാണ്.

ലക്ഷ്യവില 605

ലക്ഷ്യവില 605

എസ്ബിഐ ഓഹരിയുടെ വിവിധ കാലയളവിലുള്ള ചാര്‍ട്ടുകളിലും റേഞ്ച് ബ്രേക്കൗട്ട് പ്രകടമാണ്. ഇതും കുതിപ്പിനുള്ള സൂചനയാണ്. നിലവിലെ കുതിപ്പില്‍ അടുത്ത 4 മുതല്‍ 6 ആഴ്ചയ്ക്കകം എസ്ബിഐ (BSE: 500112, NSE : SBIN) ഓഹരിയുടെ വില 605 നിലവാരത്തിലേക്ക് ഉയരാമെന്ന് ഇന്‍ക്രെഡ് ഇക്വിറ്റീസ് സൂചിപ്പിച്ചു. ഈ ട്രേഡ് എടുക്കുന്നവര്‍ 525 രൂപ നിലവാരത്തിന് താഴേക്ക് ഓഹരി വീഴുകയാണെങ്കില്‍ വിറ്റൊഴിവാക്കി പുറത്തു കടക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

Also Read: ഒഴുക്കിനൊപ്പം നീന്താം; കഴിഞ്ഞ 3 Oct- Dec പാദങ്ങളിലും കുറഞ്ഞത് 30% ലാഭം നേടിയ 8 ഓഹരികള്‍Also Read: ഒഴുക്കിനൊപ്പം നീന്താം; കഴിഞ്ഞ 3 Oct- Dec പാദങ്ങളിലും കുറഞ്ഞത് 30% ലാഭം നേടിയ 8 ഓഹരികള്‍

ഫണ്ടമെന്റല്‍ അനാലിസിസ്

ഫണ്ടമെന്റല്‍ അനാലിസിസ്

എസ്ബിഐയുടെ വായ്പകളില്‍ 41 ശതമാനം എംസിഎല്‍ആര്‍ നിരക്കിനേയും 34 ശതമാനം ഇബിഎല്‍ആര്‍ നിരക്കിനെയും അടിസ്ഥാനമാക്കിയാണ് വിതരണം ചെയ്തിരിക്കുന്നത്. അതായത്, ആകെ വായ്പകളുടെ 75 ശതമാനത്തില്‍ നിന്നും റിസര്‍വ് ബാങ്ക് അടുത്തിടെ വര്‍ധിപ്പിച്ച റിപ്പോ നിരക്കുകളുടെ ഗുണഫലം ബാങ്കിന് ലഭിക്കുന്നുവെന്ന് ചുരുക്കം. ഇത് എസ്ബിഐയുടെ ലാഭ മാര്‍ജിന്‍ മെച്ചപ്പെടുത്തും. കൂടാതെ ഉയരുന്ന വായ്പ- നിക്ഷേപ അനുപാതവും സമീപ ഭാവിയില്‍ എസ്ബിഐയുടെ അറ്റ പലിശ വരുമാനത്തില്‍ 12 ശതമാനം വീതം വളര്‍ച്ച നേടാന്‍ സഹായിക്കുമെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ബിസിനസ്

ഇതിനോടൊപ്പം ബിസിനസ് പ്രവര്‍ത്തനങ്ങള്‍ പുനര്‍ ക്രമീകരിക്കുന്നതും അതിവേഗത്തില്‍ ബാങ്കിംഗ് സേവനങ്ങള്‍ ഡിജിറ്റല്‍വത്കരിക്കുന്നതും എസ്ബിഐയ്ക്ക് ഭാവിയില്‍ ഗുണകരമാകും. സമീപ ഭാവിയിലെങ്ങും മൂലധനം സമാഹരിക്കേണ്ട ആവശ്യവും ബാങ്കിന് ഇല്ലെന്നും മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. കൂടാതെ എസ്ബിഐയുടെ ഉപകമ്പനികള്‍ നടത്തുന്ന ക്രെഡിറ്റ് കാര്‍ഡ്, ഇന്‍ഷൂറന്‍സ്, സ്വര്‍ണ വായ്പ ബിസിനസുകളും പുരോഗതി കൈവരിക്കുന്നത് അനുകൂല ഘടകമാണ്. അടുത്തിടെ എസ്ബിഐയുടെ സ്വര്‍ണ വായ്പ വിതരണം 1 ലക്ഷം കോടിയെന്ന നിര്‍ണയാക നാഴികക്കല്ലും മറികടന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഇന്‍ക്രെഡ് ഇക്വിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Range Breakout Stock: Blue-chip PSU Bank Major SBI Showing Strong Bullish Momentum

Range Breakout Stock: Blue-chip PSU Bank Major SBI Showing Strong Bullish Momentum
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X