ഉറച്ച സാധ്യതകള്‍; വരുന്നയാഴ്ച വാങ്ങാവുന്ന 8 ഓഹരികള്‍; പട്ടികയില്‍ ടാറ്റ ഗ്രൂപ്പ് സ്‌റ്റോക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രതികൂല ആഗോള ഘടകങ്ങളാണ് പ്രധാനമായും ആഭ്യന്തര ഓഹരി വിപണിയെ ഇപ്പോള്‍ പിന്നോട്ടടിക്കുന്നത്. അമേരിക്കയില്‍ വീണ്ടും ഉയര്‍ന്ന തോതിലുള്ള പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത് ഹ്രസ്വകാലയളവിലേക്ക് തിരിച്ചടിയാകാമെങ്കിലും ഇടക്കാല- ദീര്‍ഘകാലയളവില്‍ ആഭ്യന്തര വിപണിയില്‍ മുന്നേറ്റത്തിനുള്ള സാധ്യത ശക്തമാണ്. ഇത്തരത്തില്‍ ഇടക്കാലയളവിലേക്ക് നിക്ഷേപിക്കാന്‍ യോഗ്യമായ 8 ഓഹരികളെയാണ് ചുവടെ കൊടുത്തിരിക്കുന്നത്.

എച്ച്ഡിഎഫ്‌സി

എച്ച്ഡിഎഫ്‌സി

അടുത്തിടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കാണപ്പെടുന്ന ഉണര്‍വില്‍ നേട്ടം കൊയ്യാന്‍ സാധിക്കുന്ന ബ്ലൂചിപ് ഓഹരിയാണ് ഭവനവായ്പാ സേവനദാതാക്കളായ എച്ച്ഡിഎഫ്‌സി. പലിശ നിരക്ക് താഴ്ന്നു നില്‍ക്കുന്നതും റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ആവശ്യകത ഉയരുന്നതും ഈ ധനകാര്യ ഓഹരിക്ക് അനുകൂലമായി വര്‍ത്തിക്കുന്നു. എതിരാളികളേക്കാള്‍ താരതമ്യേന കുറഞ്ഞ നിഷ്‌ക്രിയ ആസ്തിയും വായ്പ വിതരണത്തിലെ വളര്‍ച്ചയും ശ്രദ്ധേയമാണ്

  • ലക്ഷ്യവില : 2,800/ 3,000
  • റേറ്റിങ് : ബൈ
  • ബ്രോക്കറേജ് : സെന്‍ട്രം ബ്രോക്കിങ്

Also Read: വമ്പന്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ സ്ഥിരമായി കൈവശം വെച്ചിരിക്കുന്ന സ്‌മോള്‍ കാപ് ഓഹരികള്‍Also Read: വമ്പന്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ സ്ഥിരമായി കൈവശം വെച്ചിരിക്കുന്ന സ്‌മോള്‍ കാപ് ഓഹരികള്‍

എസ്ബിഐ

എസ്ബിഐ

സ്വകാര്യ ബാങ്കുകളുടെ ഓഹരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കും പൊതുമേഖലാ സ്ഥാപനവുമായ എസ്ബിഐയുടെ ഓഹരികള്‍ മൂല്യമതിപ്പില്‍ (Valuations) താഴ്ന്ന നിലയിലാണുള്ളത്. അടുത്തിടെ നിഷ്‌ക്രിയ ആസ്തികള്‍ കുറച്ചു കൊണ്ടുവരാന്‍ സാധിച്ചത് സമീപ ഭാവിയില്‍ വരാനിരിക്കുന്ന അവസരങ്ങളെ ഫലപ്രദമായി വിനിയോഗിക്കാന്‍ സഹായിക്കും. അതേസമയം എസ്ബിഐ ലൈഫ്, എസ്ബിഐ കാര്‍ഡ്‌സ് എന്നിവ എസ്ബിഐയുടെ ലിസ്റ്റ് ചെയ്യപ്പെട്ട ഉപകമ്പനികളാണ്.

  • ലക്ഷ്യവില : 550/ 600
  • റേറ്റിങ് : ബൈ
  • ബ്രോക്കറേജ് : സെന്‍ട്രം ബ്രോക്കിങ്
ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക്

കോര്‍പ്പറേറ്റ് ലോണുകളിലേക്ക് ആവശ്യമായ പ്രൊവിഷനിങ് കുറഞ്ഞതും ആസ്തികളില്‍ ഗുണമേന്മ വര്‍ധിച്ചതും റീട്ടെയില്‍ മേഖലയില്‍ സുരക്ഷിതവും വന്‍കിട വായ്പാ വിതരണവും മെച്ചപ്പെട്ടതും ഇതിനോടകം കോവിഡുമായി ബന്ധപ്പെട്ട വായ്പകള്‍ക്ക് ആവശ്യത്തിലധികം പ്രൊവിഷനിങ് നടത്തിയിട്ടുള്ളതും ഐസിഐസിഐ ബാങ്കിന് അനുകൂല ഘടകങ്ങളാണ്. ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ്, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ്, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവ ബാങ്കിന്റെ ലിസ്റ്റ് ചെയ്യപ്പെട്ട ഉപകമ്പനികളാണ്.

  • ലക്ഷ്യവില : 950/ 1,000
  • റേറ്റിങ് : ബൈ
  • ബ്രോക്കറേജ് : സെന്‍ട്രം ബ്രോക്കിങ്
ടാറ്റ കണ്‍സ്യൂമര്‍

ടാറ്റ കണ്‍സ്യൂമര്‍

ടാറ്റ ഗ്രൂപ്പിന്റെ എഫ്എംസിജി കമ്പനിയായ ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സിന് ഇടക്കാല- ദീര്‍ഘകാലയളവില്‍ മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നാണ് അനുമാനം.

  • ലക്ഷ്യവില : 950/ 1,000
  • റേറ്റിങ് : ബൈ
  • ബ്രോക്കറേജ് : സെന്‍ട്രം ബ്രോക്കിങ്

എച്ച്‌സിഎല്‍ ടെക്

ഇന്ത്യയിലെ വന്‍കിട ഐടി കമ്പനിയായ എച്ച്‌സിഎല്‍ ടെക്, ഒന്നാം പാദത്തില്‍ ഭേദപ്പെട്ട സാമ്പത്തിക ഫലമാണ് കാഴ്ചവെച്ചത്. വരും സാമ്പത്തിക പാദങ്ങളിലും വളര്‍ച്ചാ വേഗം നിലനിര്‍ത്താനാകും എന്നാണ് കമ്പനി നേതൃത്വത്തിന്റെ ആത്മവിശ്വാസം. മികച്ച ഡിവിഡന്റ് യീല്‍ഡും മൂല്യമതിപ്പ് നിലവാരം ആകര്‍ഷകവുമാണ്.

  • ലക്ഷ്യവില : 1,350
  • റേറ്റിങ് : ബൈ
  • ബ്രോക്കറേജ് : സെന്‍ട്രം ബ്രോക്കിങ്
എച്ച്ഡിഎഫ്‌സി ബാങ്ക്

എച്ച്ഡിഎഫ്‌സി ബാങ്ക്

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കിംഗ് സ്ഥാപനമാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. 136.68 ലക്ഷം കോടി വായ്പയും 15.6 ലക്ഷം കോടി നിക്ഷേപവും ബാങ്കിനുണ്ട്. റീട്ടെയില്‍/ കോര്‍പറേറ്റ് വായ്പാ അനുപാതം മികച്ചതാണ്. അറ്റ പലിശ വരുമാനത്തില്‍ 10.2 ശതമാനവും വായ്പാ വിതരണത്തില്‍ 20.8 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. നിലവില്‍ നിഷ്‌ക്രിയ ആസ്തി 1.14 ശതമാനമാണ്.

  • ലക്ഷ്യവില : 1,700
  • റേറ്റിങ് : ബൈ
  • ബ്രോക്കറേജ് : ഏഞ്ചല്‍ വണ്‍

Also Read: 1 രൂപയില്‍ നിന്നും 28-ലേക്ക്; കടബാധ്യതയില്ലാത്ത ഈ മള്‍ട്ടിബാഗര്‍ പെന്നി ഓഹരി 1 ലക്ഷം 28 ലക്ഷമാക്കിAlso Read: 1 രൂപയില്‍ നിന്നും 28-ലേക്ക്; കടബാധ്യതയില്ലാത്ത ഈ മള്‍ട്ടിബാഗര്‍ പെന്നി ഓഹരി 1 ലക്ഷം 28 ലക്ഷമാക്കി

സോണ ബിഎല്‍ഡബ്ല്യൂ

സോണ ബിഎല്‍ഡബ്ല്യൂ

രാജ്യത്തെ പ്രമുഖ ഓട്ടോമൊബീല്‍ ടെക്‌നോളജി കമ്പനിയാണ് സോണ ബിഎല്‍ഡബ്ല്യൂ പ്രിസിഷന്‍ ഫോര്‍ജിങ്‌സ്. എല്ലാത്തരം വാഹനങ്ങള്‍ക്കും ആവശ്യമായ എന്‍ജിനീയറിങ് ഓട്ടോമോട്ടീവ് സംവിധാനങ്ങളും ഘടകോപകരണങ്ങളുമാണ് നിര്‍മിക്കുന്നത്. 55 ശതമാനത്തിലധികം വിപണി വിഹിതമുണ്ട്.

  • ലക്ഷ്യവില : 843
  • റേറ്റിങ് : ബൈ
  • ബ്രോക്കറേജ് : ഏഞ്ചല്‍ വണ്‍

ആംബര്‍ എന്റര്‍പ്രൈസസ്

പ്രമുഖ എയര്‍ കണ്ടീഷനര്‍ കമ്പനിയാണ് ആംബര്‍ എന്റര്‍പ്രൈസസ്. അടുത്തിടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിച്ചു. സമീപകാലങ്ങളില്‍ ഏറ്റെടുത്ത ഉപകമ്പനികളില്‍ നിന്നും ഗുണഫലം ലഭിച്ചു തുടങ്ങിയതും ഇതിലൂടെ റെയില്‍വേ, മെട്രോ, പ്രതിരോധം പോലെയുള്ള പുതിയ മേഖലകളിലേക്ക് കടക്കാന്‍ സാധിച്ചതും അനുകൂല ഘടകങ്ങളാണ്.

  • ലക്ഷ്യവില : 3,850
  • റേറ്റിങ് : ബൈ
  • ബ്രോക്കറേജ് : ഏഞ്ചല്‍ വണ്‍
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Short Term Investment: Brokerages Suggests 8 Stocks Include Tata Group Stock And SBI

Short Term Investment: Brokerages Suggests 8 Stocks Include Tata Group Stock And SBI
Story first published: Saturday, September 3, 2022, 17:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X