ബര്‍ഗറിനും പാക്കറ്റ് ഗോതമ്പിനും വില കൂടും; തിങ്കളാഴ്ച മുതല്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഇന്ന് മുതല്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരും. ചരക്ക് വാഹനങ്ങളുടെ നികുതിയും മുദ്രപ്പത്രങ്ങളുടെ വിലയും കൂടും. തുണിത്തരങ്ങള്‍ക്കും പാക്കറ്റിലാക്കിയ ഗോതമ്പിനും കൂടുതല്‍ നികുതി ബജറ്റില്‍ ചുമത്തിയിട്ടുണ്ട്.Read Also: ബജറ്റ് 2016: എന്തിനെല്ലാം വില കൂടും കുറയും

ബ്രാന്‍ഡഡ് റസ്റ്റാറന്റുകളിലെ ബര്‍ഗര്‍, പിസ,സാന്‍വിച്ച്, ബ്രെഡ് ഫില്ലിങ്ങുകള്‍ തുടങ്ങിയവക്ക് 14.5 ശതമാനം കൊഴുപ്പുനികുതി വരും. ഇതോടെ 1000 രൂപക്ക് ഇത്തരം ഭക്ഷണം കഴിക്കുന്നവര്‍ 193 രൂപ അധികം നല്‍കേണ്ടി വരും. പാക്കറ്റുകളില്‍ വില്‍ക്കുന്ന ആട്ട, മൈദ, സൂജി, റവ എന്നിവക്ക് അഞ്ച് ശതമാനം നികുതി വര്‍ധിക്കും. കിലോക്ക് രണ്ട് മുതല്‍ മൂന്ന് രൂപ വരെ വര്‍ധിക്കും. ബസുമതി അരിക്കും അഞ്ച് ശതമാനം നികുതി വരും. വെളിച്ചെണ്ണയുടെ വിലയും അഞ്ച് രൂപയോളം ഉയരും.

ബര്‍ഗറിനും പാക്കറ്റ് ഗോതമ്പിനും വില കൂടും; തിങ്കളാഴ്ച മുതല്‍

അന്തര്‍സംസ്ഥാന വാഹന നികുതി നിരക്കുകളും ഇന്നു മുതല്‍ വര്‍ധിക്കും. ചരക്ക് വാഹനങ്ങള്‍ക്ക് 10 ശതമാനമാണ് നികുതി കൂട്ടിയത്. ടൂറിസ്റ്റ് ബസ്സുകളുടെ നികുതിയും പരിഷ്‌കരിച്ചു. സീറ്റൊന്നിന് 2250, 3500, 4000 എന്നിങ്ങനെ നിലവാരത്തിനനുസരിച്ചാണ് നികുതി.

സീറ്റ് അടിസ്ഥാനത്തില്‍ നികുതി പിരിക്കുന്നതിന് പകരം വാഹനത്തിന്റെ ചതുരശ്രമീറ്റര്‍ കണക്കിലായിരിക്കും ഇനി നികുതി പിരിക്കുക. അന്തര്‍സംസ്ഥാന സര്‍വീസുകളെ ആശ്രയിക്കുന്നവര്‍ക്ക് ഈ നികുതി വര്‍ധന ബാധിക്കും.പഴക്കമുള്ള വാഹനങ്ങള്‍ക്കുള്ള ഹരിത നികുതി നടപ്പിലാകാന്‍ വൈകും. ഭൂമി കൈമാറ്റത്തിന് രജിസ്‌ട്രേഷന്‍ ഫീസ് കൂടും. 10 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്കു ഹരിതനികുതി പിരിക്കാന്‍ ചട്ടഭേദഗതി വേണ്ടിവരുമെന്നതിനാല്‍ നടപ്പാകുന്നതു വൈകും.

<strong>കണ്ണൂരിലേക്ക് മൂന്ന് വിമാനക്കമ്പനികള്‍</strong>കണ്ണൂരിലേക്ക് മൂന്ന് വിമാനക്കമ്പനികള്‍

English summary

Fat tax and all budget recommendations will be effective from Monday

The new taxation policy and budget recommendations of Thomas Issac will be effective from Monday in Kerala.
Story first published: Monday, July 18, 2016, 15:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X