പറ്റിക്കുന്ന പരസ്യങ്ങള്‍ക്ക് പൂട്ട്...ഫെയർ ആൻഡ് ലവ്ലി, ഡവ് പരസ്യങ്ങൾ നിരോധിക്കും

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി അഡൈ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി അഡൈ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഎസ്‍സിഐ). 114 പരസ്യങ്ങൾക്കെതിരെയാണ് എഎസ്‍സിഐ രം​ഗത്തെത്തിയിരിക്കുന്നത്. ഹിന്ദുസ്ഥാൻ യൂണിലിവർ, ഭാരതി എയർടെൽ, ആമസോൺ, ഡാബർ ഇന്ത്യ എന്നിവയുടേതടക്കമുള്ളതാണ് പരസ്യങ്ങൾ.

പരാതികൾ നിരവധി

പരാതികൾ നിരവധി

കസ്റ്റമ‍ർ കംപ്ലെയ്ന്റ്സ് കൗൺസിലിന് കഴിഞ്ഞ മാസം ലഭിച്ചത് 193 പരാതികളാണ്. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് എഎസ്‍സിഐ തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾ നിരോധിക്കണമെന്ന് നി‍ർദ്ദേശിച്ചിരിക്കുന്നത്. ഹെൽത്ത് കെയർ വിഭാഗത്തിൽ നിന്ന് 31 ഉം വിദ്യാഭ്യാസ വിഭാ​ഗത്തിൽ നിന്ന് 17ഉം ഭക്ഷണ പാനീയ വിഭാ​ഗങ്ങളിൽ നിന്ന് 17ഉം മറ്റ് വിഭാ​ഗങ്ങളിൽ നിന്ന് 15ഉം പരാതികളാണ് ലഭിച്ചത്. ജോൺസൺ ആൻഡ് ജോൺസൺ കാൻസ‍‍ർ ഉണ്ടാക്കും!!! പിഴ 417 മില്ല്യണ്‍ ഡോളര്‍

‍ഡവ് ഷാംപൂ

‍ഡവ് ഷാംപൂ

നിരോധിക്കപ്പെട്ട പരസ്യങ്ങളുടെ കൂട്ടത്തിൽ ‍ഡവ് ഹെയ‍ർ ഫോൾ ഷാംപുവുമുണ്ട്. പരസ്യത്തിൽ പൂ‍ർണമായും മുടികൊഴിച്ചിൽ കുറയുമെന്നാണ് പറയുന്നത്. എന്നാൽ ഇത് തെറ്റാണെന്നാണ് പരാതി. യുവാക്കൾ ജോലി നേടാൻ കൊതിക്കുന്ന കമ്പനികൾ!!! ഇവിടെ പണി കിട്ടിയാൽ പിന്നെ ജീവിതം വേറെ ലെവലാ...

ഫെയ‍ർ ആൻഡ് ലവ്‍ലി ആന്റി മാ‍ർക്ക്സ് ക്രീം

ഫെയ‍ർ ആൻഡ് ലവ്‍ലി ആന്റി മാ‍ർക്ക്സ് ക്രീം

മുഖത്തെ പാടുകൾ പൂ‍ർണമായും മാറും എന്ന ഫെയ‍ർ ആൻഡ് ലവ്‍ലിയുടെ പരസ്യവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പരസ്യവും അഡൈ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിരോധന പട്ടികയിലുണ്ട്. കാശുണ്ടാക്കാൻ വെറും സെക്കൻഡുകൾ മതി!!! ഒരു മിനിട്ടിനുള്ളിൽ കോടികൾ സമ്പാദിക്കുന്ന കമ്പനികൾ ഇവയാണ്...

ഭാരതി എയ‍ർടെൽ

ഭാരതി എയ‍ർടെൽ

എയർടെല്ലിന്റെ 244 രൂപയുടെ 70 ദിവസത്തേക്കുള്ള അൺലിമിറ്റഡ് ലോക്കൽ പ്ലസ് എസ്ടിഡി എയർടെൽ കോൾ + 1 ജിബി ഡേറ്റ 4 ജി/3 ജി/ 2 ജി നെറ്റ്‍വർക്കിലേയ്കുള്ള താരിഫ് പരസ്യത്തിൽ പറയുന്നതിന് വിരുദ്ദമാണെന്നാണ് എഎസ്‍സിഐയുടെ കണ്ടെത്തൽ. അതിനാൽ എയർടെല്ലിന്റെ പരസ്യവും നിരോധിക്കണമെന്നാണ് നി‍‍ർദ്ദേശം. ജോലിയാണോ നിങ്ങളുടെ പ്രശ്നം?? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കാശുണ്ടാക്കാം ഈസിയായി

പതഞ്ജലി

പതഞ്ജലി

2016 ജൂണിനുള്ളില്‍ 98 പരസ്യങ്ങളില്‍ നിന്നായി 159 പരാതികൾ സിസിസിയിൽ (കണ്‍സ്യൂമര്‍ കംപ്ലെയിന്‍സ് കൗണ്‍സില്‍) നിന്നും എഎസ്‌സിഐക്ക് ലഭിച്ചിരുന്നു. ബാബാ രാംദേവിന്റെ പതഞ്ജലിക്കെതിരെയാണ് അന്ന് ഏറ്റവുമധികം പരാതികള്‍ ലഭിച്ചത്. ദന്ത് കാന്തിയാണ് പരാതികളില്‍ ഒന്നാമത്. പതഞ്ജലി ജീരാ ബിസ്‌കറ്റ്, കാച്ചി ഖാനി, മസ്റ്റാഡ് ഓയില്‍, കേശ കാന്തി, ദന്ത് കാന്തി എന്നീ വസ്തുക്കള്‍ക്കെതിരെ മുന്‍പും ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു. ശമ്പളം എന്നു പറഞ്ഞാൽ ഇതാണ് ശമ്പളം!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കമ്പനികൾ...

malayalam.goodreturns.in

English summary

ASCI pulls up HUL, Dabur, Airtel, others for misleading ads

Advertising watchdog ASCI upheld complaints against 114 misleading ads in August, including those pertaining to Hindustan Unilever (HUL), Bharti Airtel, Amazon and Dabur India. The Customer Complaints Council (CCC) of the Advertising Standard Council of India (ASCI) received 193 complaints for the month, the regulator said in a release today.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X