സൗജന്യങ്ങളും ഇളവുകളും പ്രതീക്ഷിക്കേണ്ട!! ഇത്തവണ ബജറ്റ് ജനകീയമായിരിക്കില്ലെന്ന് മോദി

കേന്ദ്ര ബജറ്റ് അത്ര ജനകീയമായിരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെബ്രുവരി ഒന്നിന് ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്‍ലി അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റ് അത്ര ജനകീയമായിരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടൈംസ്​ നൗ ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ പ്രധാനമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

 

വികസന അജണ്ടയ്ക്ക് പ്രാധാന്യം

വികസന അജണ്ടയ്ക്ക് പ്രാധാന്യം

സാധാരണക്കാ‍ർ ബജറ്റില്‍ സൗജന്യങ്ങളും ഇളവുകളും പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണെന്നും എന്നാൽ സര്‍ക്കാര്‍ വികസന അജന്‍ഡയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. യൂണിയന്‍ ബജറ്റിനെക്കുറിച്ച് കൂടുതല്‍ അറിയാൻ ഈ പദങ്ങള്‍ നിങ്ങളെ സഹായിക്കും

ഇന്ത്യയെ ദു‍ർബല രാജ്യങ്ങളിൽ നിന്ന് മോചിപ്പിക്കും

ഇന്ത്യയെ ദു‍ർബല രാജ്യങ്ങളിൽ നിന്ന് മോചിപ്പിക്കും

ഇന്ത്യയെ ദു‍ർബലമായ അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് മോചിപ്പിക്കുമെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. ടർക്കി, ബ്രസീൽ, ഇന്ത്യ, സൗത്ത് ആഫ്രിക്ക, ഇന്തോനേഷ്യ എന്നിവയാണ് ദു‍ർബലമായ അഞ്ച് രാജ്യങ്ങൾ. ജയ്റ്റ്ലി കഴിഞ്ഞ വർഷം പറഞ്ഞത് ഇത്തവണ മറക്കുമോ? ബജറ്റ് 2017ലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം

നോട്ട് നിരോധനം വൻ വിജയം

നോട്ട് നിരോധനം വൻ വിജയം

രാജ്യത്ത് നടപ്പാക്കിയ ‌നോട്ട് നിരോധനം വൻ വിജയമായിരുന്നെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ സാമ്പത്തിക നവീകരണ നയങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ പ്രതിരോധിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. നോട്ട് നിരോധനം ഏറ്റവും ആഘാതമേല്‍പ്പിച്ച മേഖലകള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

ജിഎസ്ടിക്ക് ശേഷമുള്ള ആദ്യ ബജറ്റ്

ജിഎസ്ടിക്ക് ശേഷമുള്ള ആദ്യ ബജറ്റ്

ജിഎസ്ടി (ഗുഡ് ആൻഡ് സർവീസസ് ടാക്സ്) പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള ആദ്യ ബജറ്റാണ് അവതരിപ്പിക്കാനിരിക്കുന്നത്. എല്ലാ വസ്തുക്കൾക്കും സേവനങ്ങൾക്കും ജിഎസ്ടി നടപ്പാക്കിയതോടെ നികുതി വെട്ടിപ്പ് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി നിരക്ക് വീണ്ടും കുറച്ചു; വില കുറഞ്ഞ സാധനങ്ങളുടെ ലിസ്റ്റ് ഇതാ

കർഷക പ്രതിസന്ധി

കർഷക പ്രതിസന്ധി

ക‍ർഷക പ്രതിസന്ധി സംബന്ധിച്ച ചോദ്യത്തിന് കർഷകർ ​പ്രതിസന്ധി നേരിടുന്നുണ്ടെന്നും​. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്​ കേന്ദ്ര, സംസ്​ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും മോദി പറഞ്ഞു. ബഡ്ജറ്റ് 2018: ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പദ്ധതികൾക്ക് നികുതി ഇളവ്?

ജനപ്രിയ പ്രഖ്യാപനങ്ങൾ ഒഴിവാക്കുമോ?

ജനപ്രിയ പ്രഖ്യാപനങ്ങൾ ഒഴിവാക്കുമോ?

ഫെബ്രുവരി ഒന്നിന്​ അവതരിപ്പിക്കുന്ന ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഒഴിവാക്കുമോ എന്ന ചോദ്യത്തിന് അത് ധനകാര്യമന്ത്രിയുടെ പരിധിയിൽ പെടുന്നതാണെന്നും താൻ അതിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും മോദി പറഞ്ഞു. നിങ്ങൾ ലോൺ എടുത്തിട്ടുണ്ടോ? തിരിച്ചടവ് മുടങ്ങിയാൽ കിട്ടാൻ പോകുന്നത് മുട്ടൻ പണി!!

malayalam.goodreturns.in

English summary

Budget 2018 may not be populist, indicates PM Modi

Prime Minister Narendra Modi on Sunday indicated that the upcoming Budget will not be a populist one and said it's a myth that the common man expects "freebies and sops" from the government.
Story first published: Monday, January 22, 2018, 12:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X