ഇന്ത്യയെ ഇന്ത്യയാക്കി മാറ്റിയ അഞ്ച് സുപ്രധാന ബജറ്റുകൾ

ഇന്ത്യയെ ഇന്ത്യയാക്കി മാറ്റിയ അഞ്ച് സുപ്രധാന ബജറ്റുകളും അവ അവതരിപ്പിച്ചവരും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്ക്കരണമായ ജിഎസ്ടിക്ക് ശേഷമുള്ള ആദ്യ ബജറ്റാണ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന യൂണിയൻ ബജറ്റ്. ജിഎസ്ടി പോലെ ഇന്ത്യയിൽ നിരവധി മാറ്റങ്ങൾ ഉണ്ടാക്കിയ ചില ബജറ്റുകൾ ഉണ്ട്. ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി വാർഷിക ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ മാറ്റം വരുത്തിയ ആ അഞ്ച് പ്രധാന ബജറ്റുകളിലേയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കാം.

 

ഫെബ്രുവരി 28, 1950 ധനകാര്യ മന്ത്രി: ജോൺ മത്തായി

ഫെബ്രുവരി 28, 1950 ധനകാര്യ മന്ത്രി: ജോൺ മത്തായി

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ബജറ്റായിരിന്നു 1950 ഫെബ്രുവരി 28ന് ജോൺ മത്തായി അവതരിപ്പിച്ച ബജറ്റ്. രാജ്യത്ത് ഒരു ആസൂത്രണ കമ്മീഷൻ രൂപീകരിക്കണമെന്ന തീരുമാനം ഈ ബജറ്റിലേതായിരുന്നു. പിന്നീട് 1950 മാർച്ചിൽ ആസൂത്രണ കമ്മീഷൻ രൂപീകരിക്കുകയും ചെയ്തു. ആസൂത്രണ കമ്മീഷനാണ് പഞ്ചവത്സര പദ്ധതി കൊണ്ടുവന്നത്. 2014ൽ മോദി ഇത് നീതി ആയോഗ് ആക്കി മാറ്റി. പെട്രോൾ, ഡീസൽ വില കുറയുമോ, അതോ 100 കടക്കുമോ?? ഫെബ്രുവരി ഒന്ന് നി‍ർണായക ദിനം

ഫെബ്രുവരി 29, 1968 ധനമന്ത്രി: മൊറാർജി ദേശായി

ഫെബ്രുവരി 29, 1968 ധനമന്ത്രി: മൊറാർജി ദേശായി

10 ബജറ്റുകൾ അവതരിപ്പിച്ച ഏക കേന്ദ്ര മന്ത്രി മൊറാർജി ദേശായിയാണ്. എക്സൈസ് ഡിപ്പാർട്ട്മെന്റ് ഫാക്ടറികളിൽ നടത്തിയിരുന്ന പരിശോധനകളിൽ അയവ് വരുത്തിയത് ഈ ബജറ്റിലാണ്. കൂടാതെ മരണപ്പെട്ടയാളുടെ പങ്കാളിക്ക് ലഭിക്കുന്ന അലവൻസ് എടുത്തു കളഞ്ഞതും ഈ ബജറ്റിലാണ്. സൗജന്യങ്ങളും ഇളവുകളും പ്രതീക്ഷിക്കേണ്ട!! ഇത്തവണ ബജറ്റ് ജനകീയമായിരിക്കില്ലെന്ന് മോദി

ഫെബ്രുവരി 28, 1986

ഫെബ്രുവരി 28, 1986

ധനമന്ത്രി: വിശ്വനാഥ് പ്രതാപ് സിംഗ്
പരോക്ഷ നികുതി പരിഷ്കരണത്തിന് തുടക്കമിട്ടത് ഈ ബജറ്റിലാണ്. ഇതാണ് പിന്നീട് ജിഎസ്ടിയിലേക്ക് വഴി തെളിച്ചത്. 1986-87ലെ ബജറ്റിൽ എക്സൈസ് നികുതി ഘടനയിലും വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. യൂണിയന്‍ ബജറ്റിനെക്കുറിച്ച് കൂടുതല്‍ അറിയാൻ ഈ പദങ്ങള്‍ നിങ്ങളെ സഹായിക്കും

ജൂലൈ 24,1991 ധനമന്ത്രി: മൻമോഹൻ സിംഗ്

ജൂലൈ 24,1991 ധനമന്ത്രി: മൻമോഹൻ സിംഗ്

മികച്ച സാമ്പത്തിക വിദഗ്ധനായ മൻമോഹൻ സിംഗ് ആ വർഷം ഇന്ത്യയുടെ ഇറക്കുമതി - കയറ്റുമതി നയത്തിലാണ് മാറ്റം വരുത്തിയത്. ഇതോടെ ഇറക്കുമതി ലൈസൻസിംഗിൽ ഇടിവുണ്ടാകുകയും കയറ്റുമതി ഊർജ്ജിതമാകുകയും ചെയ്തു. വിദേശ രാജ്യങ്ങളുമായി മത്സരിക്കാനുള്ള ഇന്ത്യയുടെ കവാടമായിരുന്നു അത്. ജയ്റ്റ്ലി കഴിഞ്ഞ വർഷം പറഞ്ഞത് ഇത്തവണ മറക്കുമോ? ബജറ്റ് 2017ലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം

ഫെബ്രുവരി 28, 1997 ധനമന്ത്രി: പി. ചിദംബരം

ഫെബ്രുവരി 28, 1997 ധനമന്ത്രി: പി. ചിദംബരം

1997-ലെ ബജറ്റിൽ വ്യക്തികൾക്കും ബിസിനസ്സുകൾക്കുമുള്ള നികുതി നിരക്ക് ക്രമീകരിച്ചു. ഇതോടെ രാജ്യത്തെ നികുതി വരുമാനം 18,700 കോടിയിൽ നിന്ന് 2010-11 കാലയളവായപ്പോൾ 1,00,100 കോടിയായി ഉയർന്നു. വീട് വാങ്ങാൻ ഇതാ നല്ല നേരം!!! വിലയിൽ വൻ ഇടിവ്

malayalam.goodreturns.in

English summary

5 Significant Budgets that Shaped India

This year will be the first budget presentation after GST (Goods and Services Tax), an important reform in India's taxation that was based on "one country, one tax" mission. Just like GST, there were many historic moments in India's budgeting that left an impact.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X