പെട്രോൾ, ഡീസൽ വില കുറയുമോ, അതോ 100 കടക്കുമോ?? ഫെബ്രുവരി ഒന്ന് നി‍ർണായക ദിനം

വരാനിരിക്കുന്ന ബജറ്റിൽ പെട്രോൾ, ഡീസൽ വിലയിൽ മാറ്റം രേഖപ്പെടുത്തുമോ?

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂന്ന് വ‍ർഷത്തിന് ശേഷം രാജ്യത്ത് പെട്രോൾ വില 80 രൂപ തൊട്ടു. കഴിഞ്ഞ ദിവസം മുബൈയിലാണ് പെട്രോള്‍ ലിറ്ററിന് 80.10 രൂപയ്ക്ക് വിൽപ്പന നടന്നത്. വരാനിരിക്കുന്ന ബജറ്റിന് ശേഷം പെട്രോൾ, ഡീസൽ വില കൂടുമോ കുറയുമോ എന്ന് കാത്തിരിക്കുകയാണ് ജനങ്ങൾ.

 

എക്സൈസ് തീരുവ

എക്സൈസ് തീരുവ

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കുന്നതിന് എണ്ണ മന്ത്രാലയം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് പുറത്തു വന്നിരിക്കുന്ന റിപ്പോ‍ർട്ട്. ഇത് ധനമന്ത്രാലയം അം​ഗീകരിച്ചാൽ സാധാരണക്കാ‍ർക്ക് ആശ്വസിക്കാം. പെട്രോൾ വില 70ൽ നിന്ന് 38 ആയി കുറയും!!! എന്താ വിശ്വാസം വരുന്നില്ലേ???

എൻഡിഎ സ‍ർക്കാരിന്റെ അവസാന ബജറ്റ്

എൻഡിഎ സ‍ർക്കാരിന്റെ അവസാന ബജറ്റ്

2019 ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള എൻഡിഎ സർക്കാരിന്റെ അവസാന ബജറ്റാണ് ഇത്തവണത്തേത്. അതുകൊണ്ട് തന്നെ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അഞ്ചാമത്തെ ബജറ്റിൽ നിന്ന് ജനങ്ങൾ ഏറെ ഇളവുകൾ പ്രതീക്ഷിക്കുന്നുണ്ട്. പെട്രോൾ പമ്പിൽ നടക്കുന്നത് വൻ തട്ടിപ്പ് !! പറ്റിക്കപ്പെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ജിഎസ്ടിക്ക് കീഴിൽ

ജിഎസ്ടിക്ക് കീഴിൽ

പെട്രോൾ, ഡീസൽ തുടങ്ങിയവ ജിഎസ്ടി (ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്) യുടെ കീഴിൽ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര സർക്കാ‍ർ മുമ്പ് യോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ സംസ്ഥാന സര്‍ക്കാരുകളുമായി ചർച്ച നടത്തിയതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂവെന്നാണ് അന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കിയത്. എന്നാൽ ജിഎസ്ടിയുടെ പരിധിയില്‍ പെട്രോള്‍ - ഡീസല്‍ വില ചേര്‍ക്കുന്നതിന് പല സംസ്ഥാനങ്ങൾക്കും എതിര്‍പ്പാണ്. ഡീസൽ, പെട്രോൾ വില ഇനി എങ്ങോട്ട്?? എക്കാലത്തെയും ഉയർന്ന വിലയിൽ വിൽപ്പന

ക്രൂഡ് ഓയിൽ വില കുതിക്കുന്നു

ക്രൂഡ് ഓയിൽ വില കുതിക്കുന്നു

രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡിന് ബാരലിന് 68 ഡോളറാണ് ഇപ്പോഴത്തെ വില. അധികം വൈകാതെ കേരളത്തിലും വില 80 ലേക്ക് എത്തിയേക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. കേരളത്തിൽ പെട്രോൾ വില കുറയില്ല!!! നികുതി കുറയ്ക്കില്ലെന്ന് സർക്കാർ

ജയ്റ്റിലിയ്ക്ക് സമ്മ‍ർദ്ദം

ജയ്റ്റിലിയ്ക്ക് സമ്മ‍ർദ്ദം

വിലക്കയറ്റം രൂക്ഷമായതോടെ വളരെ സമ്മ‍ർദ്ദം നിറഞ്ഞ സമയത്താണ് ജയ്റ്റിലിയുടെ ബജറ്റ് അവതരണം. 2018 സാമ്പത്തിക വർഷത്തിൽ സർക്കാരിന്റെ ജിഡിപി നിരക്കും താഴ്ന്ന നിലയിലാണ്. ബജറ്റിൽ കാര്യമായ ഇളവുകൾ ഇല്ലെങ്കിൽ അത് വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ. വണ്ടി പുറത്തിറക്കേണ്ട...പെട്രോളിന് മൂന്ന് വ‍ർഷത്തെ ഏറ്റവും ഉയർന്ന വില!!!

എണ്ണ വിലയിൽ തുടർച്ചയായ വർദ്ധനവ്

എണ്ണ വിലയിൽ തുടർച്ചയായ വർദ്ധനവ്

എണ്ണ വിലയിലെ തുടർച്ചയായ വർദ്ധനവും ബജറ്റിൽ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ഫെബ്രുവരി ഒന്നിലെ പ്രഖ്യാപനങ്ങൾക്കായ് കാത്തിരിക്കുകയാണ് ജനങ്ങൾ. പെട്രോൾ ലിറ്ററിന് 30 രൂപ ! അഞ്ചു വർഷത്തിനുള്ളിൽ വില 30ൽ താഴെയാകും

malayalam.goodreturns.in

English summary

Budget 2018: Will petrol, diesel prices fall after February 1? Oil ministry pushes for excise duty cut

As the petrol price in Mumbai breached the Rs 80 per litre mark on Monday on back of higher crude oil prices, completely reversing the impact of excise duty cut announced in October, the oil ministry wants more excise duty cut from Arun Jaitley on February 1.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X