വീട് വാങ്ങാൻ ഇതാ നല്ല നേരം!!! വിലയിൽ വൻ ഇടിവ്

റിയൽ എസ്റ്റേറ്റ് മേഖലയിൽ കഴിഞ്ഞ വർഷം വൻ ഇടിവ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായി ഒരു വീട് എന്ന ആ​ഗ്രഹം ഇനി വിദൂര സ്വപ്നമായി മാറ്റി വയ്ക്കേണ്ട. കാരണം റിയൽ എസ്റ്റേറ്റ് മേഖലയിൽ കഴിഞ്ഞ വർഷം വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നൈറ്റ് ഫ്രാങ്ക് റിപ്പോർട്ട് അനുസരിച്ച് ന​ഗര പ്രദേശങ്ങളിൽ ശരാശരി മൂന്ന് ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

വിലയിടിയാൻ കാരണം

വിലയിടിയാൻ കാരണം

റിയൽ എസ്റ്റേറ്റ് മേഖലയിലെ വിലയിടിവിന് പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്.

  • നോട്ട് നിരോധനം
  • ചരക്ക് സേവന നികുതി (ജിഎസ്ടി)
  • റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ആക്ട് (റെറ)

നാട്ടിൽ സ്ഥലം വാങ്ങാൻ പ്ലാനുണ്ടോ? പുതിയ പരിഷ്കാരങ്ങൾ അറിയൂ...നാട്ടിൽ സ്ഥലം വാങ്ങാൻ പ്ലാനുണ്ടോ? പുതിയ പരിഷ്കാരങ്ങൾ അറിയൂ...

ഏറ്റവും വിലക്കുറവ് എവിടെ?

ഏറ്റവും വിലക്കുറവ് എവിടെ?

പൂനൈയിലാണ് വീടുകൾക്ക് ഏറ്റവും കൂടുതൽ വിലയിടിഞ്ഞത്. 7 ശതമാനമാണ് കുറവ്. 5 ശതമാനം വിലക്കുറവുമായി മുംബൈയ്ക്കാണ് രണ്ടാം സ്ഥാനം. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഡൽഹി എൻസിആർ മേഖലയിലുമുള്ളത്. കേരളത്തിൽ എൻആ‍‍ർഐ നിക്ഷേപം കൂടി; യുഎഇയിൽ നിന്നുള്ള വരവ് കുറഞ്ഞു

ഡിമാൻഡ് ഇടിഞ്ഞു

ഡിമാൻഡ് ഇടിഞ്ഞു

ബം​ഗളൂരൂ, ഡൽഹി എൻസിആ‍ർ, ചെന്നൈ എന്നിവിടങ്ങളിൽ ആവശ്യക്കാരുടെ എണ്ണവും കുറഞ്ഞു. ഡിമാൻഡ് ഇടിവ് റിയൽ എസ്റ്റേറ്റ് മേഖലയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ബം​ഗളൂരുവിൽ വിൽപ്പനയിൽ 26% കുറവാണുണ്ടായിരിക്കുന്നത്. ഡൽഹി എൻസിആ‍റിൽ ആറ് ശതമാനവും ചെന്നൈയിൽ 20 ശതമാനവുമാണ് കുറവ്. വീടും വസ്തുവും ഭാര്യയുടെ പേരിൽ വാങ്ങൂ... ലാഭം കേട്ടാൽ ഞെട്ടും!!

മുംബൈ, പൂനെ

മുംബൈ, പൂനെ

മുംബൈ, പൂനെ എന്നിവിടങ്ങളിൽ വിൽപ്പനയിൽ വർദ്ധനവുണ്ട്. മുംബൈയിൽ 3 ശതമാനവും പൂനെയിൽ 5 ശതമാനവുമാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. വീടും സ്ഥലവും വാങ്ങാൻ പ്ലാനുണ്ടോ?? റിയൽ എസ്റ്റേറ്റ് രം​ഗത്തെ കുത്തകക്കാ‍ർ ഇവരാണ്

കെട്ടിട നിർമ്മാണ മേഖല

കെട്ടിട നിർമ്മാണ മേഖല

വിൽപനയിലെ കുറവ് കാരണം കെട്ടിട നിർമ്മാണ മേഖലയും പ്രതിസന്ധിയിലാണ്. ഡൽഹി എൻസിആറിൽ നി‍ർമ്മാണ മേഖലയിൽ 56 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. ബംഗളൂരുവിൽ ഇത് 41 ശതമാനമാണ്. ഇതും റിയൽ എസ്റ്റേറ്റ് മേഖലയെ തളർത്തുന്ന ഘടകങ്ങളാണ്. കുരുക്കഴിക്കാനാകാതെ ദിലീപ്!!! ജയിലിലായാൽ കൊച്ചിരാജാവിന്റെ ബിസിനസ് സാമ്രാജ്യം ആരുടെ കൈകളിൽ???

50 ലക്ഷത്തിൽ താഴെ

50 ലക്ഷത്തിൽ താഴെ

50 ലക്ഷത്തിൽ താഴെ വില മതിക്കുന്ന വീടുകൾ നിർമ്മിക്കുന്നതിലാണ് റിയൽ എസ്റ്റേറ്റുകാർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സാധാരണക്കാർക്ക് താങ്ങാവുന്ന നിലയിലാണ് ഇത്. കൂടാതെ പ്രധാനമന്ത്രി ആവാസ് യോജനയുടെ സബ്സിഡി ലഭിക്കും. ഫ്ളാറ്റ് വാങ്ങാൻ പ്ലാനുണ്ടോ?? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

2010ൽ

2010ൽ

2010ൽ കുതിച്ചുയർന്നിരുന്ന റിയൽ എസ്റ്റേറ്റ് മേഖലയിൽ 2017ഓടെ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. നോട്ട് നിരോധനം മേഖലയുടെ വളർച്ചയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. 2010 ൽ 4.80 ലക്ഷത്തോളം പുതിയ വീടുകൾ നിർമ്മിച്ചിരുന്നു. എന്നാൽ 2017 ൽ ഇത് വെറും 1.03 ലക്ഷമാണ്. പണം ഇരട്ടിയാക്കാൻ ഇതാ 5 എളുപ്പവഴികൾ

റെറ വരുത്തിയ മാറ്റങ്ങൾ

റെറ വരുത്തിയ മാറ്റങ്ങൾ

റെറ അഥവാ റിയൽ എസ്റ്റേറ്റ് റെ​ഗുലേഷൻ ആൻഡ് ഡെവലപ്മെന്റ് ആക്ട് നടപ്പാക്കിയപ്പോൾ അനിയന്ത്രിതമായ റിയൽ എസ്റ്റേറ്റ് മാർക്കറ്റിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടായി. ഇത് ഉപഭോക്താക്കൾക്ക് ​ഗുണം ചെയ്യും. റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറുന്നതില്‍ സംഭവിക്കുന്ന കാലതാമസം ഒഴിവാക്കാനും റെറ സഹായിക്കും. റെന്റ് എഗ്രിമെന്റ് തയ്യാറാക്കുമ്പോള്‍ ഇവ ശ്രദ്ധിക്കൂ

malayalam.goodreturns.in

English summary

Homes get cheaper due to note ban, GST, RERA

Residential real estate prices fell across the country in 2017 due to demonetisation, the implementation of the Real Estate Regulation Act+ (RERA) and goods and services tax+ (GST).
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X