ഫ്ളാറ്റ് വാങ്ങാൻ പ്ലാനുണ്ടോ?? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Written By:
Subscribe to GoodReturns Malayalam

സ്വപ്നത്തിലെ ഫ്ളാറ്റ് സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണോ നിങ്ങള്‍? ഫ്ളാറ്റ് വാങ്ങുമ്പോള്‍ എല്ലാ കാര്യത്തിലും ശ്രദ്ധ കൊടുക്കണം. ബില്‍ഡറുടെയും റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെയും മറ്റ് ഇടനിലക്കാരുടെയും പ്രലോഭനങ്ങളില്‍ വീഴരുത്. ഫ്ളാറ്റ് വാങ്ങാന്‍ തീരുമാനമെടുത്തെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ:

ഹിഡന്‍ ചാര്‍ജുകള്‍

പരസ്യത്തില്‍ നമ്മളെ ആകര്‍ഷിക്കാന്‍ സ്‌ക്വയര്‍ ഫീറ്റിന് പറഞ്ഞിരിക്കുന്ന വില മാത്രമല്ല പലപ്പോഴും ഫ്ളാറ്റ് സ്വന്തമാക്കുമ്പോള്‍ കൊടുക്കേണ്ടി വരിക. ഫ്ളാറ്റ് വില്‍ക്കുന്നയാള്‍ ആവശ്യക്കാരന്റെ ശ്രദ്ധ കിട്ടാനായി യഥാര്‍ത്ഥത്തില്‍ വേണ്ടി വരുന്ന ആകെ തുക എത്രയെന്ന് പറഞ്ഞെന്നിരിക്കില്ല. രജിസ്ട്രേഷന്‍ ചെലവ്, മെയിന്റനന്‍സ് ചാര്‍ജ്, കാര്‍ പാര്‍ക്കിംഗിനുള്ള വില, വൈദ്യുതി, വെള്ളം തുടങ്ങിയവയ്ക്ക് കൊടുക്കേണ്ടുന്ന തുക വേറെയായിരിക്കും. ഈ ചാര്‍ജുകളെല്ലാം എത്രയെന്ന് അറിയണം. അതുപോലെ തന്നെ കേന്ദ്രീകൃത ഗ്യാസ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന് വേണ്ടി വരുന്ന ചെലവെത്രയെന്നും ചോദിച്ചറിയുകയും അത് രേഖാമൂലം കരാറാക്കുകയും വേണം. വീട് വാടകയ്ക്ക് എടുത്തോ...റെന്റല്‍ എഗ്രിമെന്റിനെക്കുറിച്ച് എന്തൊക്കെ അറിയാം?

വസ്തുവിന്റെ ഉടമസ്ഥാവകാശം

ഫ്ളാറ്റ് പണിതിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള പ്രമാണങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണം. ബില്‍ഡര്‍ സ്വന്തം സ്ഥലത്തല്ലാതെ മറ്റൊരാളുടെ സ്ഥലത്താണ് ഫ്ളാറ്റ് നിര്‍മിച്ചിരിക്കുന്നതെങ്കില്‍ അതിന് ബില്‍ഡര്‍ക്ക് സ്ഥലമുടമ അനുവാദം കൊടുത്തിരിക്കുന്ന പവര്‍ ഓഫ് അറ്റോര്‍ണിയുടെ പകര്‍പ്പ് വിശദമായി പരിശോധിക്കണം. ബില്‍ഡര്‍ സ്വന്തം ഭൂമിയിലാണ് ഫ്ളാറ്റ് നിര്‍മിച്ചിട്ടുള്ളതെങ്കിലും പ്രമാണങ്ങള്‍ പരിശോധിക്കേണ്ടതാണ്. ആ ഭൂമിയുടെ ആധാരം, മുന്‍ ആധാരം ബാധ്യത ഇല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ തുടങ്ങിയവയുടെ പകര്‍പ്പെടുത്ത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണം. എസ്ബിഐ റിയാൽറ്റി: 3000 വീടുകളിൽ നിന്ന് നിങ്ങളുടെ സ്വപ്നഭവനം തിരഞ്ഞെടുക്കൂ...

മാലിന്യസംസ്‌ക്കരണം

അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തം നിലയ്ക്ക് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് തുടങ്ങിയ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ സ്ഥാപിക്കണം എന്നു നിയമമുണ്ട്. ബില്‍ഡര്‍ ഇത് മതിയായ വിധം സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കണം. മതിയായ സീവേജ് ട്രീറ്റ്മെന്റ് സംവിധാനം ഇല്ലാത്ത ഫ്ളാറ്റുകള്‍ ക്രമേണ വാസയോഗ്യമല്ലാതായിത്തീരും. കടങ്ങളില്ലാതെ ടെന്‍ഷന്‍ഫ്രീ ആയി ജീവിക്കണോ?ഇതാ ചില വഴികള്‍

ഫ്ളാറ്റ് കൈമാറ്റ സമയം

ബില്‍ഡറുടെ മുന്‍ പ്രോജക്റ്റുകളെക്കുറിച്ച് വിശദമായി അന്വേഷിച്ചറിയണം. നിര്‍മാണത്തിന്റെ ഗുണനിലവാരം, പറഞ്ഞ സമയത്ത് നിര്‍മാണം പൂര്‍ത്തിയാക്കി ഫ്ളാറ്റ് കൈമാറുമോ തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞതിനുശേഷം മാത്രം കരാറിലെത്തുന്നതാണ് നല്ലത്. പറഞ്ഞ സമയത്ത് തന്നെ ഫാളാറ്റ് പണി പൂര്‍ത്തിയാക്കി കൈമാറിയില്ലെങ്കില്‍ നഷ്ടപരിഹാരം ലഭ്യമാകുന്ന വിധം വേണം കരാറിലെത്താന്‍. റിയല്‍ എസ്റ്റേറ്റില്‍ പണം മുടക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

രേഖകള്‍ ശ്രദ്ധിക്കാം

ഫ്ളാറ്റ് സ്വന്തമാക്കികഴിഞ്ഞാല്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ഇലക്ട്രിക്കല്‍ ഡ്രോയിംഗ്, പ്ലംബിങ് സ്‌കെച്ച്, ഫ്ളാറ്റ് നിങ്ങളുടെ സ്വന്തമാണ് എന്നതിന്റെ ഒര്‍ജിനല്‍ ആധാരം തുടങ്ങിയ രേഖകള്‍ ചോദിച്ച് വാങ്ങണം. ഇത് വീടോ അതോ കൊട്ടാരമോ!!! ഇന്ത്യയിലെ ഏറ്റവും വില കൂടിയ 10 വീടുകൾ കാണൂ...

കാര്‍ പാര്‍ക്കിംഗ് സൗകര്യം

ഫ്ളാറ്റ് വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് കാര്‍ പാര്‍ക്കിംഗിനുള്ള സൗകര്യം. ആദ്യം തന്നെ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ അപ്പാര്‍ട്ട്മെന്റുകളില്‍ കാര്‍ പാര്‍ക്കിംഗ് ഒരു വലിയ തലവേദനയായി മാറും. അതിനാല്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സ്ഥലം രേഖാമൂലം എഴുതി വാങ്ങണം. മുടക്കുകാശിനു മുതലുള്ള വീടു കിട്ടാനുണ്ടോ?

malayalam.goodreturns.in

English summary

6 Things to consider before buying a flat

6 Things to consider before buying a flat.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns