പ്ലാസ്റ്റിക് ബോട്ടിൽ റെയിൽവേ സ്റ്റേഷനിൽ തന്നെ സംസ്ക്കരിക്കുന്നവ‍ർക്ക് പേടിഎം ക്യാഷ്ബാക്ക്

പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനായി പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനായി പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. റെയിൽവേ സ്റ്റേഷനുകളിലെ ബോട്ടിൽ ക്രഷറുകളിൽ പ്ലാസ്റ്റിക ബോട്ടിലുകൾ നിക്ഷേപിക്കുന്നവർക്ക് പേടിഎം വഴി ക്യാഷ്ബാക്ക് നൽകുന്നതാണ് പദ്ധതി.

തുടക്കം വഡോദരയിൽ

തുടക്കം വഡോദരയിൽ

വഡോദര റെയിൽവേ സ്റ്റേഷനിലാണ് പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇത് വിജയകരമായാൽ മറ്റ് സ്റ്റേഷനുകളിലും പദ്ധതി നടപ്പിലാക്കും.

പേടിഎം ക്യാഷ്ബാക്ക്

പേടിഎം ക്യാഷ്ബാക്ക്

പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാ​ഗമാണ് ഇന്ത്യൻ റെയിൽവേയുടെ ഈ പദ്ധതി. ബോട്ടിലുകൾ ക്രഷറുകളിൽ നിക്ഷേപിക്കുന്ന യാത്രക്കാ‍‍ർക്ക് ഒരു ബോട്ടിലിന് 5 രൂപയാണ് ക്യാഷ് ബാക്ക് ലഭിക്കുക. ഇത് യാത്രക്കാരുടെ പേടിഎം വാലറ്റിൽ ലഭിക്കും. ഇതിനായി ബോട്ടിൽ നിക്ഷേപിച്ച ശേഷം നിങ്ങളുടെ മൊബൈൽ നമ്പ‍‍ർ മെഷീനിൽ നൽകണം.

ഇക്കോ ഫ്രണ്ട്ലി പ്ലേറ്റുകൾ

ഇക്കോ ഫ്രണ്ട്ലി പ്ലേറ്റുകൾ

മലിനീകരണം തടയുന്നതിനായി മറ്റു ചില നടപടികളും റെയിൽവേ സ്വീകരിച്ചിട്ടുണ്ട്. ഭക്ഷണം വിതരണം ചെയ്യുന്നതിനായി ഇക്കോ ഫ്രണ്ട്ലി ഡിസ്പോസിബിൾ പ്ലേറ്റുകളാണ് ഇനി റെയിൽവേ ഉപയോ​ഗിക്കുക. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ശതാബ്ദി, രാജധാനി എക്സ്പ്രസ് തുടങ്ങിയ എട്ടു ട്രെയിനുകളിൽ പരീക്ഷണാ‍ർത്ഥം പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുക എന്നതാണ് റെയിൽവേയുടെ ഇത്തവണത്തെ പരിസ്ഥിതി ദിന പ്രതിജ്ഞ.

malayalam.goodreturns.in

English summary

Recycle Plastic Bottles at Railway Station and Get Paytm Cashback

On the eve of World Environment Day, Indian Railways has launched a unique initiative to promote people for recycling plastic waster and in turn reward them with monetary incentives.
Story first published: Friday, June 8, 2018, 10:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X