വ്യാജ വാര്‍ത്തകള്‍ക്കെതിരേ ഇന്ത്യയുടെ പടയൊരുക്കം; ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെ സാമൂഹ്യമാധ്യമങ്ങള്‍ക്ക് ശക്തമായ നിയന്ത്രണം വരുന്നു

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകളും പ്രകോപനപരമായ ഉള്ളടക്കങ്ങളും പ്രചരിക്കുന്നതിനെതിരേ ശക്തമായ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, ട്വിറ്റര്‍, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍, ഗൂഗ്ള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകള്‍ എന്നിവയുടെ ദുരുപയോഗം തടയുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ഇതിനായുള്ള ശക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറായിക്കഴിഞ്ഞു.

 

2020ല്‍ ഫ്ളിപ്പ്കാര്‍ട്ട് 40ശതമാനം ഇലക്ട്രിക് വാഹനങ്ങളെ നിരത്തിലിറക്കും

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റൂള്‍സ് 2018

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റൂള്‍സ് 2018

ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയമാണ് സോഷ്യല്‍ മീഡിയയ്ക്ക് മൂക്കുകയറിടാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റൂള്‍സ് 2018ന്റെ ഭാഗമായാണിവ തയ്യാറാക്കുന്നത്. 2011 ഏപ്രിലില്‍ പാസാക്കിയ ഐടി നിയമങ്ങള്‍ക്ക് പകരമായാണ് പുതിയ നിയമങ്ങള്‍ മന്ത്രാലയം അവതരിപ്പിക്കുന്നത്.

സാമൂഹ്യമാധ്യമങ്ങള്‍ക്കുള്ള പെരുമാറ്റച്ചട്ടങ്ങള്‍ക്ക് അന്തിമരൂപമായതായും വിജ്ഞാപനത്തിന് മുമ്പുള്ള മന്ത്രിതല ചര്‍ച്ചകളാണ് നടക്കുന്നതെന്നും ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് വ്യക്തമാക്കി.

മൂന്നു ദിവസത്തിനുള്ളില്‍ പ്രതികള്‍ വലയില്‍

മൂന്നു ദിവസത്തിനുള്ളില്‍ പ്രതികള്‍ വലയില്‍

ഓണ്‍ലൈന്‍ കണ്ടന്റുകള്‍ ഉപഭോക്താവിന്റെ കൈകളിലെത്തിക്കുന്ന ഇന്റര്‍മീഡിയറി ഏജന്റുമാര്‍ക്കുള്ളതാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍. ഇതുപ്രകാരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതോ നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ അടങ്ങിയതോ ആയ അക്കൗണ്ട് ഉടമകളെക്കുറിച്ചുള്ള വിവരം സാമൂഹ്യമാധ്യമങ്ങള്‍ സര്‍ക്കാരിന് കൈമാറണം. ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ അപേക്ഷ നല്‍കി 72 മണിക്കൂറിനകം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുതകുന്ന വിവരങ്ങള്‍ കൈമാറണമെന്നാണ് പുതിയ നിര്‍ദ്ദേശങ്ങളിലുള്ളത്.

24 മണിക്കൂറിനകം കണ്ടന്റ് ബ്ലോക്കാവും

24 മണിക്കൂറിനകം കണ്ടന്റ് ബ്ലോക്കാവും

ഇതോടൊപ്പം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവുന്നതും വ്യാജസന്ദേശങ്ങള്‍ അടങ്ങിയതുമായ ഉള്ളടക്കങ്ങള്‍ 24 മണിക്കൂറിനകം ബ്ലോക്ക് ചെയ്യാനും സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരമാണ്. ഇതിനു ശേഷം ഇത്തരം കണ്ടന്റുകള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കാന്‍ പാടില്ല. വ്യാജസന്ദേശങ്ങളുടെ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണിത്.

 സോഷ്യല്‍ മീഡിയ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

സോഷ്യല്‍ മീഡിയ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

50 ലക്ഷം അംഗങ്ങളുള്ള സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള മധ്യവര്‍ത്തികള്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും പുതിയ നിര്‍ദ്ദേശങ്ങളിലുണ്ട്. എന്നുമാത്രമല്ല, ഇന്ത്യയില്‍ സ്ഥിരമായി ഒരു ഓഫീസ് തുടങ്ങുകയും അവിടെ ഒരു നോഡല്‍ ഓഫീസറെ നിയമിക്കുകയും വേണം. രാജ്യത്തെ നിയമപാലന ഏജന്‍സികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ഈ പ്രതിനിധിക്ക് ബാധ്യതയുണ്ടായിരിക്കും.

കമ്പനികള്‍ക്ക് പരിഭവം

കമ്പനികള്‍ക്ക് പരിഭവം

എന്നാല്‍ വരാനിരിക്കുന്ന നിര്‍ദ്ദേശങ്ങളോട് സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഐടി കമ്പനികളില്‍ നിന്ന് നേരത്തേ അഭിപ്രായം ആരാഞ്ഞിരുന്നു. ഇതിലാണ് പുതിയ വ്യവസ്ഥകള്‍ ഏകപക്ഷീയമാണെന്ന് കമ്പനികള്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്. വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണിതെന്നും സാമ്പത്തികമായി നഷ്ടമുണ്ടാക്കുന്നവയാണെന്നുമാണ് കമ്പനികളുടെ മറ്റ് പ്രധാന പരാതികള്‍.

English summary

IT rules against fake news and objectionable contents in social media

IT rules against fake news and objectionable contents in social media
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X