എഫ്ഡി സൗകര്യവും വ്യാപാര വിവരങ്ങളും വാട്ട്‌സ്ആപ്പില്‍ ലഭ്യമാക്കി ഐസിഐസിഐ ബാങ്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഫിക്‌സഡ് ഡെപോസിറ്റ് ആരംഭിക്കല്‍, യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കല്‍, വ്യാപാര സാമ്പത്തിക വിവരങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കാന്‍ വാട്ട്‌സ്ആപ്പില്‍ സൗകര്യം ഒരുക്കുന്നു. ഇന്ത്യയില്‍ ഈ സേവനങ്ങള്‍ വാട്ട്‌സ്ആപ്പില്‍ ലഭ്യമാക്കുന്ന ആദ്യ ബാങ്കാണ് ഐസിഐസിഐ ബാങ്ക്. ഇതോടൊപ്പം ഉപഭോക്താക്കള്‍ക്ക് വീട്ടിലോ ഓഫീസിലോ ഇരുന്ന് സാമൂഹ്യ അകലം പാലിച്ച് സുരക്ഷിതമായി നടത്താവുന്ന നിരവധി സേവനങ്ങളും ബാങ്ക് വാട്ട്‌സ്ആപ്പില്‍ ലഭ്യമാക്കുന്നുണ്ട്.

 

റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് ഇനി എഫ്ഡി ഇടാനും വൈദ്യുതി ബില്‍ അടയ്ക്കാനും കൂക്കിങ് ഗ്യാസ്, പോസ്റ്റ് പെയ്ഡ് ഫോണ്‍ ബില്‍ തുടങ്ങിയവ അടയ്ക്കാനും വാട്ട്‌സ്ആപ്പില്‍ ഏതാനും ക്ലിക്കുകളിലൂടെ ലളിതമായി സാധിക്കും. കോര്‍പറേറ്റുകള്‍ക്കും എംഎസ്എംഇ ഉടമകള്‍ക്കും അവരുടെ വ്യാപാര സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കസ്റ്റമര്‍ ഐഡി, കയറ്റുമതി, ഇറക്കുമതി കോഡുകള്‍,ബാങ്കിന്റെ വായ്പാ സൗകര്യം, ശേഷിക്കുന്ന ഇന്‍വേര്‍ഡ് റെമിറ്റന്‍സ്, ഇന്‍വേര്‍ഡ് റെമിറ്റന്‍സ് തുടങ്ങിയവയെല്ലാം അറിയാം.

എഫ്ഡി സൗകര്യവും വ്യാപാര വിവരങ്ങളും വാട്ട്‌സ്ആപ്പില്‍ ലഭ്യമാക്കി ഐസിഐസിഐ ബാങ്ക്

എഫ്ഡി ആരംഭിക്കല്‍, ബില്ലുകള്‍ അടയ്ക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. വ്യാപാര സാമ്പത്തിക സേവനങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഇതോടെ ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പില്‍ ലഭ്യമായ ബാങ്കിങ് സേവനങ്ങളുടെ എണ്ണം 25 ആകും. ആറു മാസം മുമ്പാണ് ബാങ്ക് നിരവധി സേവനങ്ങള്‍ വാട്ട്‌സ്ആപ്പില്‍ ലഭ്യമാക്കി തുടങ്ങിയത്. സേവിങ്‌സ് അക്കൗണ്ട് ബാലന്‍സ് പരിശോധിക്കല്‍, അവസാന മൂന്ന് മാസത്തെ ഇടപാടുകള്‍, ക്രെഡിറ്റ് കാര്‍ഡ് പരിധി, അടിയന്തര വായ്പാ വിവരങ്ങള്‍, സുരക്ഷിതമായി ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യല്‍, സേവിങ്‌സ് അക്കൗണ്ട് ആരംഭിക്കല്‍, വായ്പാ മോറട്ടോറിയത്തിന് അപേക്ഷിക്കല്‍, പത്ര/മാസികകളുടെ പിഡിഎഫ്, അടുത്തുള്ള പലചരക്ക് സ്റ്റോറുകളുടെ വിവരങ്ങള്‍ തുടങ്ങിയ സേവനങ്ങളെല്ലാം ലഭ്യമാണ്.

നിത്യജീവിതത്തില്‍ സോഷ്യല്‍ മീഡിയയുടെ പ്രധാന്യം ഏറുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പിലൂടെ നിരവധിയായ ബാങ്കിങ് സൗകര്യങ്ങള്‍ ലഭ്യമാക്കാനാകുമെന്ന് കരുതുന്നുവെന്നും വാട്ട്‌സ്ആപ്പ് ഉപയോഗിച്ചുകൊണ്ടിരിക്കെ തന്നെ അവര്‍ക്ക് തടസങ്ങളില്ലാതെ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കാനാകുമെന്നും ഉപഭോക്താക്കളുടെ ഈ സൗകര്യം കണക്കിലെടുത്താണ് ആറുമാസം മുമ്പ് വാട്ട്‌സ്ആപ്പില്‍ ബാങ്കിങ് സേവനങ്ങള്‍ അവതരിപ്പിച്ചതെന്നും പകര്‍ച്ച വ്യാധിയുടെ ഈ കാലത്ത് ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും 20 ലക്ഷത്തോളം വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ ഈ സേവനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഈ പ്രതികരണത്തിന്റെ ആവേശത്തിലാണ് കൂടുതല്‍ സേവനങ്ങള്‍ അവതരിപ്പിച്ചതെന്നും ഐസിഐസിഐ ബാങ്ക് ഡിജിറ്റല്‍ ചാനല്‍, പാര്‍ട്ട്‌നര്‍ഷിപ്പ് മേധാവി ബിജിത്ത് ഭാസ്‌ക്കര്‍ പറഞ്ഞു.ഉപഭോക്താക്കള്‍ക്ക് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നമ്പറില്‍ നിന്നും 86400 86400 നമ്പറിലേക്ക് ഒരു 'ഒശ' സന്ദേശം അയച്ച് സേവനം ഉടനടി ലഭ്യമാക്കാം.

Read more about: icici bank
English summary

ICICI Bank Introduces WhatsApp Facility To Create FD, Pay Utility Bills

ICICI Bank Introduces WhatsApp Facility To Create FD, Pay Utility Bills. Read in Malayalam.
Story first published: Thursday, October 15, 2020, 20:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X