ഓൺലൈൻ ഷോപ്പിം​ഗിൽ ഓഫർ കാലം!!! ലാഭമുണ്ടാക്കാൻ അറിയേണ്ടത് ഇത്രമാത്രം

ഓൺലൈൻ ഷോപ്പിംഗ് കൂടുതൽ ലാഭകരമാക്കാൻ ചില നുറുങ്ങുവഴികൾ ഇതാ...

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓൺലൈൻ ഷോപ്പിം​ഗ് ഇന്ന് ഒരു പുതുമയല്ല. ഓഫറുകളും ഡിസ്കൗണ്ടുകളുമായി ഓൺലൈൻ ഷോപ്പിം​ഗ് സൈറ്റുകൾ തമ്മിൽ മത്സരം മുറുകിയതോടെ ജനങ്ങളും സാധനങ്ങൾ വാങ്ങിക്കൂട്ടാൻ മത്സരിക്കുകയാണ്. എന്നാൽ ഷോപ്പിംഗ് കൂടുതൽ ലാഭകരമാക്കാൻ ചില നുറുങ്ങുവഴികൾ ഇതാ...

 

ഫസ്റ്റ് ടൈം യൂസർ ഡിസ്കൗണ്ട്

ഫസ്റ്റ് ടൈം യൂസർ ഡിസ്കൗണ്ട്

നിങ്ങൾ ആദ്യമായി ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങളെ തേടി നിരവധി ഓഫറുകളെത്തും. വെബ്സൈറ്റുകൾ വാഗ്ദാനം ചെയ്യുന്ന ആ ഇളവ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക. ഓൺലൈനായി കാശുണ്ടാക്കുന്നവരിൽ ഇന്ത്യക്കാർ മുന്നിൽ

റിട്ടേൺ പോളിസികൾ

റിട്ടേൺ പോളിസികൾ

നിങ്ങൾ സാധനങ്ങൾ ഓർഡർ ചെയ്യുന്നതിനു മുമ്പ് റിട്ടേൺ പോളിസികളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുക. മാറ്റി വാങ്ങാവുന്ന കാലാവധി, റീഫണ്ട് പോളിസി, എക്സ്ചേഞ്ച് ചെയ്യാൻ സാധിക്കുമോ തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കണം. നിങ്ങളുടെ ആധാർ കാർഡിൽ തെറ്റുണ്ടോ? തിരുത്താൻ ഇതാ മൂന്ന് മാ‍ർ​ഗങ്ങൾ

ഫിൽട്ടർ ഉപയോഗിക്കുക

ഫിൽട്ടർ ഉപയോഗിക്കുക

നിങ്ങളുടെ ബഡ്ജറ്റ് എത്രയാണോ അത് ഫിൽട്ടറിൽ മാർക്ക് ചെയ്യുക. ഇത് നിങ്ങളെ കൈയിലുള്ള കാശിനനുസരിച്ച് സാധനങ്ങൾ വാങ്ങാൻ സഹായിക്കും. ഒഴിവ് സമയം ഓണ്‍ലൈനില്‍ എഴുതി മികച്ച വരുമാനം ഉണ്ടാക്കാം, ഇതാ രണ്ട് വഴികള്‍

സെയ്ൽ പേജ്

സെയ്ൽ പേജ്

സെയ്ൽ പേജുകൾ സ്ഥിരമായി നോക്കുന്നത് ചിലപ്പോൾ നിങ്ങൾക്ക് ഭാഗ്യം കൊണ്ടു വന്നേക്കാം. സെയ്ൽ പേജുകളിലാണ് ഡിസ്കൗണ്ടുകളെക്കുറിച്ചുള്ള കാര്യങ്ങൾ ഉൾക്കൊള്ളുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് കൂടുതല്‍ ലാഭകരമാക്കാം!!ഈ കാര്യങ്ങളൊക്കെ അറിയാമോ

സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുക

സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുക

എല്ലാ ഇ-കൊമേഴ്സ് വെബ്സൈറ്റുകളും പ്രമോഷണൽ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നത് അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ്. അതിനാൽ, ഈ പേജുകൾ ഫോളോ ചെയ്താൽ നിങ്ങൾക്ക് വളരെ വേഗത്തിൽ ഇളവുകളെക്കുറിച്ച് അറിയാൽ സാധിക്കും. പച്ചക്കറി വാങ്ങുമ്പോള്‍ ഇത്തിരി ശ്രദ്ധിച്ചാല്‍ ഒത്തിരി തുക ലാഭിക്കാം, എങ്ങനെയെന്ന് അറിയണ്ടേ!!!

ആപ്പ് ഡൗൺലോഡ് ചെയ്യുക

ആപ്പ് ഡൗൺലോഡ് ചെയ്യുക

ചില ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ മൊബൈൽ ആപ്ലിക്കേഷനുകളിൽ മാത്രം പ്രവർത്തിക്കുന്നവയാണ്. അതുകൊണ്ട് ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതു വഴി ഡിസ്കൗണ്ട് ഓഫറുകളെക്കുറിച്ച് വേ​ഗത്തിൽ അറിയാൻ സാധിക്കും. ഫീസ് കേട്ടാൽ ഞെട്ടും!! ഇന്ത്യയിലെ കോടീശ്വര പുത്രന്മാ‍ർ പഠിക്കുന്ന സ്കൂളുകൾ ഇതാ...

റിവ്യൂ വായിക്കുക

റിവ്യൂ വായിക്കുക

സാധനങ്ങൾ വാങ്ങുന്നതിന് മുമ്പ് അത് സംബന്ധിച്ച റിവ്യൂ വായിക്കുന്നത് ​ഗുണം ചെയ്യും. ഉപഭോക്താക്കളുടെ യഥാർത്ഥ അവലോകനങ്ങൾ വിലയിരുത്തുന്നതു വഴി നിങ്ങൾ വാങ്ങാനാ​ഗ്രഹിക്കുന്ന സാധനം നല്ലതാണോ മോശമാണോയെന്ന് കൃത്യമായി മനസ്സിലാക്കാം. അവധിക്കാലം വിദേശത്ത് അടിച്ചു പൊളിക്കാം...പോക്കറ്റ് കാലിയാകാതെ

കാ‌ർട്ടിൽ ഉൾപ്പെടുത്തുക

കാ‌ർട്ടിൽ ഉൾപ്പെടുത്തുക

നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന സാധനം കാ‍ർട്ട് ഓപ്ഷനിൽ ഉൾപ്പെടുത്തുക. ഇങ്ങനെ ചെയ്താൽ പിന്നീട് ഈ ഉത്പന്നത്തിന് ഓഫറുകൾ വന്നാൽ നിങ്ങൾക്ക് പ്രത്യേകം മെസേജ് ലഭിക്കും. നിങ്ങൾ അനാവശ്യമായി പണം ചെലവാക്കുന്ന നാല് കാര്യങ്ങൾ ഇവയല്ലേ???

സെക്യൂരിറ്റി

സെക്യൂരിറ്റി

നിങ്ങൾ ഓൺലൈനിൽ ഷോപ്പിംഗ് നടത്തുമ്പോൾ, മിക്കവാറും നെറ്റ്ബാങ്കിം​ഗ് സൗകര്യം ഉപയോ​ഗിച്ചാണ് പേയ്മെന്റ് നടത്തുക. എന്നാൽ അങ്ങനെ ചെയ്യുന്നതിനു മുമ്പ്, നിങ്ങൾ സാധനം വാങ്ങുന്ന വെബ്സൈറ്റ് 100 ശതമാനം സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ തട്ടിപ്പുകൾക്ക് ഇരയായേക്കാം. ഫോൺ പോക്കറ്റിലിട്ട് നടന്നാൽ മതിയോ??? കൈ നിറയെ കാശുണ്ടാക്കാൻ ഇതാ 10 വഴികൾ

ഡിസ്കൗണ്ട്, കൂപ്പൺ കോഡ് വെബ്സൈറ്റുകൾ

ഡിസ്കൗണ്ട്, കൂപ്പൺ കോഡ് വെബ്സൈറ്റുകൾ

നിർദ്ദിഷ്ട ഷോപ്പിംഗ് വെബ്സൈറ്റുകളിൽ ലഭ്യമായ ഡിസ്കൗണ്ട് കോഡുകൾ വാഗ്ദാനം ചെയ്യുന്ന നിരവധി വെബ്സൈറ്റുകൾ ഉണ്ട്. ഇത് നിങ്ങൾക്ക് കൂടുതൽ സാധനങ്ങൾ ഓഫ‍റിലൂടെ വാങ്ങാൻ സഹായിക്കും. വീട്ടുചിലവ് നിയന്ത്രിക്കാന്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതി

malayalam.goodreturns.in

English summary

10 buying tips and tricks for online shopping

Online shopping g is nothing new today. The competition between online shopping giants with offers and discounts is also a challenge for people to buy goods. But here are some tips to make shopping more profitable.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X