കറന്‍സി ഇടപാടുകള്‍ നികുതി വകുപ്പുകളുടെ പ്രത്യേക ശ്രദ്ധ പതിയുന്ന ഇടങ്ങളാണ്. സാമ്പത്തിക വർഷത്തിൽ 20 ലക്ഷത്തിൽ കൂടുതൽ തുക പണമായി ഇടപാട് നടത്തുന്നതിന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പാൻ കാർഡ് വിവരങ്ങളും ആധാറും നിർബന്ധമാക്കിയിട്ടുണ്ട്.
നേരത്തെയിത് ദിവസം 50,000 രൂപയുടെ ഇടപാടിനായിരുന്നു സമർപ്പിക്കേണ്ടത്. വാർഷിക പരിധിയുണ്ടായിരുന്നില്ല. പുതിയ ചട്ടപ്രകാരം സാമ്പത്തിക വർഷത്തിൽ വലിയ തുകയുടെ ഇടപാടുകൾ നടത്തുന്നൊരാൾ പാൻ വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട ഇതിനോടൊപ്പം വ്യക്തികൾ പരസ്പരം നടത്തുന്ന പണമിടപാടുകൾക്കും നിശ്ചയിച്ചിട്ടുണ്ട്. ഇവ വിശദാമായി നോക്കാം.
20,000 രൂപയുടെ പരിധി
ആദായ നികുതി നിയമത്തിലെ 269എസ്എസ് സെക്ഷന്‍ പ്രകാരം 20,000 രൂപയിലധികം തുക കറന്‍സിയായി വായ്പ വാങ്ങാന്‍ പാടില്ല. ഇത് ലംഘിക്കുന്നവര്‍ 271ഡി സെക്ഷന്‍ പ്രകാരം നല്‍കിയ പണം പിഴ അടയ്‌ക്കേണ്ടി വരും. ബാങ്ക്, സര്‍ക്കാര്‍ വകുപ്പുകള്‍, പോസ്റ്റ് ഓഫീസ് എന്നിവ നടത്തുന്ന ഇടപാടുകള്‍ക്ക് ഇളവുണ്ട്. മറിച്ചുള്ള സ്ഥാപനങ്ങള്‍ 20,000 രൂപയില്‍ കൂടുതല്‍ തുക വായ്പയായി നല്‍കിയാല്‍ പിഴ വരും.
കുടുംബാംഗങ്ങളിൽ നിന്ന് വാങ്ങാം
കുടുംബങ്ങളിൽ നിന്ന് 20,000 രൂപയിൽ കൂടുതൽ കറൻസി വഴി 20,000 രൂപയിൽ കൂടുതൽ തുക വാങ്ങുന്നതിന് നിയമപരമായ തടസമില്ല. എന്നാൽ ഇവ ബിസിനസ് ആവശ്യങ്ങൾക്കായി വാങ്ങിയതാണെന്ന് അധികാരികളെ ബോധിപ്പിക്കാനാകണം. ബിസിനസ് ആവശ്യങ്ങൾക്കല്ലെങ്കിലും പണം കടം വാങ്ങിയാൽ ആദായ നികുതി വകുപ്പിനെ ബോധ്യപ്പെടുത്താനായാൽ പിഴ ഒഴിവാക്കും. എന്നാൽ ഈ തുക രണ്ട ലക്ഷത്തിൽ കൂടാൻ പാടില്ല. ആദായ നികുതി നിയമത്തിലെ സെക്ഷൻ 273ബിയിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
ഒരു വ്യക്തി ഭാര്യയിൽ നിന്ന പെട്ടന്നുള്ള ആവശ്യത്തിന് 60,000 രൂപ കറൻസിയായി കൈപ്പറ്റിയാലും ആദായ നികുതി 269എസ്എസ് പ്രകാരം കുറ്റകരമാണ്. എന്നാൽ പണം വാങ്ങിയ വ്യക്തി അത്യാവശ്യം തെളിയിച്ചാൽ നിയമ പ്രകാരമുള്ള പിഴ ശിക്ഷ ഒഴിവാക്കാൻ സാധിക്കും. ഇത് സംബന്ധിച്ച് 2022 ൽ വന്ന ട്രിബ്യൂണൽ വിധിയും ഇക്കാര്യം വ്യക്തമാക്കുന്നു.
പണം വാങ്ങിയത് ഉചതമായ ബിസിനസ് ആവശ്യത്തിനാണെന്ന് തെളിയിച്ചാൽ ആദായ നികുതി നിയമ പ്രകാരമുള്ള പിഴ ശിക്ഷ ഒഴിവാക്കണം എന്നായിരുന്നു ഉത്തരവ്. ബൽവൻ സിംഗും അസിസ്റ്റന്റ് കമ്മിഷണർ ഓഫ് ഇൻകം ടാക്‌സും തമ്മിലുള്ള കേസിൽ ഡൽഹി ട്രിബ്യൂണലാണ് വിധി പറഞ്ഞത്.
പിഴ നൽകേണ്ടത് ആര്
പിഴ നൽകേണ്ടത് ആരാണെന്ന് ചോദ്യമുണ്ടാകും. പണം നൽകുന്നയാളാണോ സ്വീകരിക്കുന്നയാളാണോ പിഴ നൽകേണ്ടതെന്ന് നോക്കാം. നിയമത്തില്‍ പറയുന്ന 2 സെക്ഷനുകളും പണം വാങ്ങുന്നയാളെ ബാധിക്കുന്നതാണ്. സെക്ഷന്‍ 269എസ്എസ് പ്രകാരം പണം സ്വീകരിക്കുന്നതിനെയും സെക്ഷന്‍ 269ടി തിരിച്ചടവിനെയും പറ്റിയാണ് പറയുന്നത്. ഇതിനാല്‍ പണം നല്‍കുന്നയാള്‍ പിഴ നല്‍കേണ്ടി വരുന്നില്ല.
2 ലക്ഷത്തിന്റെ പരിധി
ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 269എസ്ടി പ്രകാരം ഒരു ദിവസം നടത്താൻ സാധിക്കുന്ന കറൻസി ഇടപാടിന്റെ പരിധി 2 ലക്ഷം രൂപയാണ്. ഒറ്റ തവണയായോ പല തവണകളായോ നടത്താവുന്ന ഇടപാടുകൾക്കുള്ള പരിധിയാണിത്. 2 ലക്ഷത്തിൽ കൂടുതൽ തുക നൽകേണ്ട സാഹചര്യത്തിൽ ബാങ്കിനെ സമീപിക്കണം. ഉദാഹരണമായി 3.50 ലക്ഷം രൂപയുടെ സ്വർണം വാങ്ങിയൊരാൾക്ക് ഈ തുക മുഴുവൻ പണമായി നൽകാൻ സാധിക്കില്ല. 2 ലക്ഷം വരെ പണമായും ബാക്കി വരുന്ന തുക ബാങ്ക് വഴിയും നൽകാം.
More From GoodReturns

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കരുത്തായി ബെംഗളൂരുവില്‍ എയര്‍ബസ് ടെക്നോളജി സെന്റര്‍, യൂറോപ്പിന് പുറത്തെ വലിയ കേന്ദ്രം

ബെംഗളൂരുവിൽ ഇനി ഭക്ഷണം കുറഞ്ഞ നിരക്കിൽ കിട്ടില്ല; കാരണമിതാണ്…

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

യാത്ര പോകുന്നവർ അറിയാൻ, ട്രെയിൻ സർവ്വീസുകളിൽ മാറ്റങ്ങളുണ്ട്, ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി



Click it and Unblock the Notifications