ഭവന വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റാൻ ഒരുങ്ങുകയാണോ? ഈ 5 കാര്യങ്ങൾ ഉറപ്പാക്കണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ മിക്ക കുടുംബങ്ങളുടെയും സ്വപ്നങ്ങളിലൊന്നാണ് സ്വന്തമായൊരു കൂടൊരുക്കയെന്നത്. ഇതിനുള്ള ചെലവുകളിൽ സഹായകമാകുന്നത് ഭവന വായ്പകളാണ്. താഴ്ന്ന നിരക്കിലായിരുന്ന ഭവന വായ്പ പലിശ നിരക്കുകൾ റിസക് ബാങ്കിന്റെ പലിശ നിരക്കുയർത്തലിന് പിന്നാലെ ഉയർന്നു തുടങ്ങിയിട്ടുണ്ട്.

 

ഈ സാഹചര്യത്തിൽ ഫ്ളോട്ടിം​ഗ് റേറ്റ് പലിശ നിരക്കിൽ വായ്പയെടുത്തവർക്ക് ഉയർന്ന നിരക്ക് ബാധകമാകും. ഈ ബാധ്യത മറികടക്കാൻ വായ്പ കാലയളവ് ഉയർത്തി താൽകാലം അധിക ചെലവ് ഏറ്റെടുക്കാതിരിക്കാനാണ് പലരും ശ്രമിക്കുന്നത്. ഇതോടൊപ്പം മറ്റൊരു സാധ്യതയാണ് വായ്പയെ പലിശ നിരക്ക് കുറഞ്ഞ മറ്റൊരു ബാങ്കിലേക്ക് മാറ്റുക എന്നത്. 

ഭവന വായ്പ തുക

ഭവന വായ്പയില്‍ ബാക്കി നില്‍ക്കുന്ന തുകയാണ് മറ്റൊരു ബാങ്കിലേക്ക് മാറ്റാന്‍ സാധിക്കുക. ഉദാഹരണമായി സ്വകാര്യ ബാങ്കില്‍ നിന്ന് പൊതുമേഖലാ ബാങ്കിലേക്കോ വിദേശ ബാങ്കിലേക്കോ വായ്പ മാറ്റാന്‍ സാധിക്കും. കുറഞ്ഞ പലിശ നിരക്ക്, മികച്ച കാലാവധി, മികച്ച സേവനം എന്നിവ വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റാന്‍ കാരണമാകാറുണ്ട്.

ഇഎംഐ തിരിച്ചടവിനെ ഭാരം കുറയ്ക്കാനാണ് പ്രധാനമായും വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റുന്നതെങ്കിലും ഇതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വായ്പ മാറ്റുന്നത് വിപരീത ഫലം ചെയ്യും. 

ട്രാന്‍സ്ഫര്‍ ചെലവ് പരിഗണിക്കണം

ട്രാന്‍സ്ഫര്‍ ചെലവ് പരിഗണിക്കണം

വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റുമ്പോള്‍ ഇതു സംബന്ധിച്ച നിബന്ധനകളും ചെലവുകളെയും സംബന്ധിച്ച് ക-ത്യമായ ധാരണ ആവശ്യമുണ്ട്.
കുറഞ്ഞ പലിശ നിരക്ക് ആകർഷിക്കുമെങ്കിലും വായ്പ മാറ്റുന്നത് കൊണ്ടുള്ള മൊത്തത്തിലുള്ള ലാഭം, വായ്പ കാലാവധി, വായ്പ ട്രാന്‍സ്ഫർ ചെയ്യുന്നതിനായി ഈടാക്കുന്ന ചാര്‍ജുകള്‍, മറ്റ്ള്‍ ചാർജുകൾ എന്നിവ വായ്പകാരൻ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.

അധിക ചെലവുകള്‍

അധിക ചെലവുകള്‍

ഭവന വായ്പാ കുടിശ്ശിക കൈമാറ്റം ചെയ്യുന്ന സമയത്ത് പഴയ വായ്പയുടെ പ്രീ പെയ്‌മെന്റ് ചാര്‍ജുകള്‍, പുതിയ വായ്പയുടെ പ്രൊസസിംഗ് ചാര്‍ജ്, സ്റ്റാമ്പ് ഡ്യൂട്ടി ചാര്‍ജ്, ലിഗല്‍ ഫീ തുടങ്ങിയ അധിക ചിലവുകളുണ്ടാകും. വായ്പാ കാലാവധി ദീര്‍ഘമായതാണെങ്കില്‍ മാത്രമേ വായ്പാ കൈമാറ്റത്തിലൂടെയുള്ള പരമാവധി നേട്ടം ഉപയോക്താവിന് ലഭിക്കുകയുള്ളൂ.

കാലയളവ്

കാലയളവ്

നിലവിൽ അടച്ചു കൊണ്ടിരിക്കുന്ന ഇഎംഐയേക്കാൾ കുറഞ്ഞ ചെലവാണോ വായ്പ മാറ്റുന്നതിലൂടെ ലഭിക്കുന്നത് എന്ന് ഏകദേശ കണക്ക്കൂട്ടലിലൂടെ മനസിലാക്കാൻ സാധിക്കും. ഇതിനൊപ്പം വായ്പ നൽകുന്ന സ്താപനങ്ങൾ ഈടാക്കുന്ന ചാർജുകളും പരി​ഗണിക്കണം. വലിയ തുക വായ്പ തിരിച്ചടച്ചൊരാൾക്ക് ചെലവുകൾ വഹിച്ച് വായ്പ മാറ്റുന്നതിലൂടെ കാര്യമായ നേട്ടം ലഭിക്കില്ല.

ബാങ്കിനെ പറ്റി അറിയുക

ബാങ്കിനെ പറ്റി അറിയുക

വ്യത്യസ്ത ബാങ്കുകള്‍ക്ക് വായ്പ മാറ്റുന്നത് സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങളായിരിക്കും. ഇതോടൊപ്പം വായ്പ മാറ്റുന്ന ധനകാര്യ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ പറ്റി അറിയണം. പലിശയ്ക്ക് മാത്രം പ്രാധാന്യം നൽകാതെ ബാങ്കിന്റെ ട്രാക്ക് റെക്കോര്‍ഡ്, അവലോകനങ്ങള്‍, വിവരങ്ങളുടെ സുതാര്യത എന്നിവ പരിശോധിക്കണം. ദീർഘകാലത്തെ വായ്പകളായതിനാൽ ഭാവിയിൽ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകാൻ സാധിക്കും.

എത്ര രൂപ ലാഭം വരും

എത്ര രൂപ ലാഭം വരും

ഉദാഹരണത്തിന് 15 വര്‍ഷത്തേക്ക് 7.4 ശതമാനം പലിശ നിരക്കില്‍ 50,00,000 രൂപ ഭവന വായ്പയുള്ള ഒരു വ്യക്തി ഇത് 6.90 ശതമാനം പലിശ നിരക്കുള്ള വായ്പയിലേക്ക് കൈമാറ്റം ചെയ്താല്‍ അയാള്‍ക്ക് 50 ബേസിസ് പോയിന്റ് പലിശ നിരക്കില്‍ ആകെ ലാഭിക്കാന്‍ സാധിക്കുന്ന തുക 2.5 ലക്ഷം രൂപയായിരിക്കും. എന്നാല്‍ വായ്പാ കാലയളവ് 10 വര്‍ഷത്തിലും താഴെയാണെങ്കില്‍ പലിശ നിരക്കിലെ കുറവ് 50 ബേസിസ് പോയിന്റിലും കൂടുതലായിരിക്കണം.

Read more about: home loan
English summary

Borrower Can Transfer Home Loan From One Bank To Another Bank; Consider These 5 Things

Borrower Can Transfer Home Loan From One Bank To Another Bank; Consider These 5 Things, Read In Malayalam
Story first published: Monday, November 28, 2022, 23:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X