നിക്ഷേപത്തിനൊപ്പം നികുതി ലാഭിക്കാം; ഇതാ 7 നിക്ഷേപ പദ്ധതികള്‍; ആരു തരും മികച്ച റിട്ടേണ്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും അവസാനത്തില്‍ ഓടി പിടിച്ച് നികുതി ലാഭിക്കാന്‍ നിക്ഷേപം നടത്തിയാല്‍ പലര്‍ക്കും വേണ്ട രീതിയില്‍ ഗുണം ലഭിച്ചെന്ന് വരില്ല. ഇതിനായി നികുതി ലാഭിക്കാനുള്ള ഓരോ വഴികളും അറിഞ്ഞ് മുന്നൊരുക്കം നടത്തണം. നികുതി ലാഭത്തിനൊപ്പം നിക്ഷേപത്തിന്റെ നേട്ടം കൂടി ലഭിക്കേണ്ടതിനാല്‍ ഓരോരുത്തരുടെയും റിസ്‌ക് പ്രൊഫൈല്‍ അനുസരിച്ചുള്ള നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കണം.

 

നികുതി ലാഭിക്കാന്‍ സാധിക്കുന്ന 7 നിക്ഷേപങ്ങളാണ് ചുവടെ വിശദമാക്കുന്നത്. എല്ലാ നിക്ഷേപങ്ങളിലും ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതി ഇളവ് ലഭിക്കും. ഇതോടൊപ്പം അവയില്‍ നിന്നുള്ള ആദായം, സുരക്ഷ, ലിക്വിഡിറ്റി, ചെലവ്, വരുമാനത്തിനുള്ള നികുതി തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം.

ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം

ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം

ഉയര്‍ന്ന ആദായം, നികുതി ഇളവ്, കുറഞ്ഞ ലോക്-ഇന്‍ പിരിയഡ് എന്നിവ ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീമിന്റെ പ്രത്യേകതയാണ്. ഇക്വിറ്റികളില്‍ നിക്ഷേപിക്കുന്നതിനാല്‍ ഓഹരി വിപണി ചാഞ്ചാട്ടത്തിന് അനുസരിച്ചുള്ള റിസ്‌കുള്ള നിക്ഷേപമാണിത്. എസ്‌ഐപി വഴി ദീര്‍ഘകാല നിക്ഷേപം നടത്തുന്നൊരാള്‍ക്ക് അനുയോജ്യമായ ഫണ്ടാണ്. മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് 3 വര്‍ഷം മാത്രമാണ് ലോക്-ഇന്‍ പിരിയഡ്. 7 വര്‍ഷത്തിന് മുകളിലുള്ള ദീര്‍ഘകാല നിക്ഷേപത്തിന് 12 ശതമാനത്തിന് മുകളിൽ ആദായം ലഭിക്കും.  

Also Read: 1 വർഷത്തിനപ്പുറം വാഹനം വാങ്ങാൻ ഉദ്യേശിക്കുന്നുണ്ടോ? പണം കണ്ടെത്താൻ ഈ ചിട്ടി ചേരാം; സാധാരണക്കാർക്കിടയിൽ ഹിറ്റ്Also Read: 1 വർഷത്തിനപ്പുറം വാഹനം വാങ്ങാൻ ഉദ്യേശിക്കുന്നുണ്ടോ? പണം കണ്ടെത്താൻ ഈ ചിട്ടി ചേരാം; സാധാരണക്കാർക്കിടയിൽ ഹിറ്റ്

നാഷണല്‍ പെന്‍ഷന്‍ സ്‌കീം

നാഷണല്‍ പെന്‍ഷന്‍ സ്‌കീം

പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിച്ച് നികുതി ഇളവ് നേടിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാഷണല്‍ പെന്‍ഷന്‍ സ്‌കീം മികച്ച ഓപ്ഷനാണ്. ഇക്വിറ്റിയിലും ഡെബ്റ്റിലും ഇടകലര്‍ന്നുള്ള നിക്ഷേപമാണ് എന്‍പിഎസിലുള്ളത്. പരമാവധി 75 ശതമാനം വരെയാണ് ഇക്വിറ്റി അലോക്കേഷന്‍.

കാലാവധിയില്‍ 60 ശതമനം തുക പിന്‍വലിക്കാം. ഇത് നികുതി രഹിതമാണ്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം 1.50 ലക്ഷം രൂപയുടെ നികുതി ഇളവിനൊപ്പം സെക്ഷന്‍ 80ഇഇഉ(1b) പ്രകാരവും നികുതി ഇളവ് ലഭിക്കും.

യുലിപ്‌സ്

യുലിപ്‌സ്

ഒരേസമയം നിക്ഷേപത്തിന്റെയും ലൈഫ് ഇൻഷൂറൻസിന്റെയും ​ഗുണങ്ങൾ ലബിക്കുന്ന സാമ്പത്തിക ഉപകരണമാണ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷൂറൻസ് പ്ലാനുകൾ. ഇവ ഇക്വിറ്റിയിലും ഡെബ്റ്റിലും നിക്ഷേപിക്കുന്നു. മാർക്കറ്റ് സാഹചര്യം അനുസരിച്ച് ഇക്വിറ്റിയിലേക്കും ഡെബ്റ്റിലേക്കും മാറ്റാൻ സാധിക്കുന്നതിനാൽ ഇക്വിറ്റി ലിങ്ക്ഡ് സേവിം​ഗ്സ് സ്കീമിനേക്കാൾ ആദായം യുലിപ്സിൽ നിന്ന് ലഭിക്കുന്നു. യുലിപ്‌സില്‍ നിന്നുള്ള വരുമാനത്തിന് നികുതി ഇളവുണ്ട്. 9-14.50 ശതമാനത്തിന്റെ ആദായം ലഭിക്കും. 

Also Read: ആധാർ വിവരങ്ങൾ മറ്റൊരാളിലെത്തിയാൽ തട്ടിപ്പിന് സാധ്യത! ബാങ്കിലെ പണം നഷ്ടമാകുമോ? ശ്രദ്ധിക്കേണ്ടത് എന്തൊക്കെAlso Read: ആധാർ വിവരങ്ങൾ മറ്റൊരാളിലെത്തിയാൽ തട്ടിപ്പിന് സാധ്യത! ബാങ്കിലെ പണം നഷ്ടമാകുമോ? ശ്രദ്ധിക്കേണ്ടത് എന്തൊക്കെ

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്

ഉയര്‍ന്ന സുരക്ഷയും നികുതി ഇളവുളുമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിന്റെ പ്രത്യേകത. 7.1 ശതമാനം പലിശയാണ് നിക്ഷേപത്തിന് ലഭിക്കുന്നത്. 15 വര്‍ഷ ലോക്-ഇന്‍ പിരിയഡുള്ള നിക്ഷേപത്തിന് കാലാവധിയില്‍ ലഭിക്കുന്ന തുക നികുതി നല്‍കേണ്ടതില്ല. വർഷത്തിൽ 1.50 ലക്ഷം രൂപയാണ് നിക്ഷേപിക്കാൻ സാധിക്കുക. ഈ തുക മുഴുവനായും നികുതി മുക്തമാണ്. എല്ലാ പൗരന്മാർക്കും ചേരാൻ സാധിക്കുന്ന പദ്ധതിയാണിത്. 

Also Read: ക്രെഡിറ്റ് കാർഡിൽ നെ​ഗറ്റീവ് ബാലൻസ് വരുന്നത് എങ്ങനെ? ക്രെഡിറ്റ് കാർഡ് ഉടമയെ എങ്ങനെ ബാധിക്കുംAlso Read: ക്രെഡിറ്റ് കാർഡിൽ നെ​ഗറ്റീവ് ബാലൻസ് വരുന്നത് എങ്ങനെ? ക്രെഡിറ്റ് കാർഡ് ഉടമയെ എങ്ങനെ ബാധിക്കും

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ സ്‌കീം

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ സ്‌കീം

60 വയസിലധികം പ്രായമുള്ളവര്‍ക്ക് ചേരാന്‍ സാധിക്കുന്ന നിക്ഷേപമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ സ്‌കീം. പലിശ നിരക്കില്‍ പിപിഎഫിനെയും ടാ്ക്‌സ് സേവിം​ഗ് സ്ഥിര നിക്ഷേപത്തേക്കാളും മുന്നില്‍ നില്‍ക്കുന്ന നിക്ഷേപമാണിത്. 7.40 ശതമാനം പലിശ ഈ നിക്ഷേപത്തിന് ലഭിക്കും. പരമാവധി 15 ലക്ഷം രൂപയാണ് നിക്ഷേപിക്കാന്‍ സാധിക്കുക. 5 വര്‍ഷമാണ് കാലാവധി. പലിശയ്ക്ക് 50,000 രൂപ വരെ നികുതി ഇളവുണ്ട്.

സുകന്യ സമൃദ്ധി യോജന

സുകന്യ സമൃദ്ധി യോജന

10 വയസില്‍ കുറവ് പ്രായമുള്ള പെണ്‍കുട്ടികളുള്ള നികുതി ദായകര്‍ക്കാണ് ഈ പദ്ധതി ഉപയോഗിക്കാനാവുക. വര്‍ഷത്തില്‍ 1.50 ലക്ഷം രൂപയാണ് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. ഈ തുകയ്ക്കും പലിശ വരുമാനത്തിനും നികുതി ഇളവുണ്ട്. പെണ്‍മക്കളുടെ പേരിലാണ് അക്കൗണ്ട് ആരംഭിക്കേണ്ടത്. പെണ്‍മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്കാണ് പണം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. 7.6 ശതമാനം പലിശ ലഭിക്കും.

ടാക്സ് സേവിം​ഗ് സ്ഥിര നിക്ഷേപം

ടാക്സ് സേവിം​ഗ് സ്ഥിര നിക്ഷേപം

5 വർഷ ലോക്-ഇൻ പിരിയഡുള്ള സ്ഥിര നിക്ഷേപങ്ങളാണ് ടാക്സ് സേവിം​ഗ് സ്ഥിര നിക്ഷേപം എന്നറിയപ്പെടുന്നത്. 1.50 ലക്ഷം രൂപ നിക്ഷേപിക്കേണ്ടതുണ്ട്. നിലവിൽ ബാങ്കുകൾ 7.50 ശതമാനത്തോളം പലിശ ടാക്സ് സേവിം​ഗ് സ്ഥിര നിക്ഷേപത്തിന് നൽകുന്നുണ്ട്. കാലാവധിയിൽ ലഭിക്കുന്ന തുകയ്ക്ക് നികുതി ബാധകമാണ്.

Read more about: investment tax
English summary

Deposit Your Money In Tax Saving Investments; Here's 7 Tax Saving Investments And Their Returns

Deposit Your Money In Tax Saving Investments; Here's 7 Tax Saving Investments And Their Returns, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X