ഹ്രസ്വകാലത്തേക്കുള്ള പണത്തിന്റെ ആവശ്യം; വേഗത്തില്‍ ലാഭം തരുന്നത് എവിടെ; 6 നിക്ഷേപങ്ങളിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതത്തിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് പലരും നിക്ഷേപിക്കുന്നത്. വലിയ ലക്ഷ്യങ്ങളാകുമ്പോൾ നേരത്തെ നിക്ഷേപം തുടങ്ങുന്നതാണ് ഉചിതം. മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍, വിവാഹം, വിരമിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്തുന്നവരുണ്ട്. 5 വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപമായിരിക്കും ഇത്.

 

ഇതോടൊപ്പം തൊട്ടടുത്ത് നില്‍ക്കുന്ന, 1-2 വര്‍ഷത്തിനുള്ളില്‍ വരുന്ന ആവശ്യങ്ങള്‍ക്കായും നിക്ഷേപിക്കുന്നവരുണ്ട്. കുട്ടികളുടെ വാര്‍ഷിക പ്രവേശന ഫീസ്, വീട്ടുപകരണങ്ങള്‍ വാങ്ങല്‍, വീട് അറ്റകുറ്റപ്പണികള്‍, പ്രത്യേക അവസരങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍, കാറിന്റെ ഡൗണ്‍ പേയ്മെന്റ് എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ക്ക് ഹ്രസ്വകാല നിക്ഷേപം ഉപകാരപ്പെടും.

ഹ്രസ്വകാല ലക്ഷ്യങ്ങൾ

10,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയോ അതില്‍ കൂടുതലോ ഉള്ള തുകയായിരിക്കാം ഹ്രസ്വകാല ലക്ഷ്യങ്ങൾക്ക് പൊതുവെ ആവശ്യം വരുന്നത്. ഇത്തരം ആവശ്യങ്ങള്‍ക്ക് നിക്ഷേപിക്കുമ്പോള്‍ അപകട സാധ്യത കുറഞ്ഞവ തിരഞ്ഞെടുക്കണം. പെട്ടന്ന് പിൻവലിക്കേണ്ടതിനാൽ ലിക്വിഡിറ്റിയും പരി​ഗണിക്കണം. ആദ്യ പടിയായി ആവശ്യമായ തുക എത്രയാണെന്ന് കണക്ക് കൂട്ടുക.

സ്ഥിര വരുമാന സ്രോതസ് ഉള്ളൊരാളാണെങ്കില്‍, പണത്തിന്റെ ലഭ്യത അനുസരിച്ച് തവണകളായോ ഒറ്റത്തവണയായോ നിക്ഷേപം നടത്തുന്നതെന്ന് തീരുമാനിക്കുക. ശേഷം നിക്ഷേപിക്കാനിറങ്ങാം. ഇതിന് സഹായിക്കുന്ന 6 നിക്ഷേപങ്ങള്‍ നോക്കാം.

1. ഡെബ്റ്റ് ഓറിയെന്റഡ് ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ട്

1. ഡെബ്റ്റ് ഓറിയെന്റഡ് ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ട്

ഡെബ്റ്റ് ഓറിയെന്റഡ് ഹ്രൈബ്രിഡ് ഫണ്ടുകള്‍ ഡെബ്റ്റ് ആസ്തികളിലാണ് പ്രധാനമായും നിക്ഷേപിക്കുന്നത്. ഇതിനാല്‍ സ്ഥിരമായ വരുമാനം ഫണ്ട് വാഗ്ദാനം ചെയ്യുന്നു. 65-70 ശതമാനം ആസ്തിയും സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, ബോണ്ടുകള്‍, കടപ്പത്രങ്ങള്‍ തുടങ്ങിയവയിലാണ് നിക്ഷേപിക്കുന്നത്. ബാക്കിയുള്ളത് ഇക്വിറ്റിയിലും നിക്ഷേപിക്കുന്നു.

2. ഡെബ്റ്റ് ഫണ്ട്

2. ഡെബ്റ്റ് ഫണ്ട്

ഹ്രസ്വകാല ആവശ്യങ്ങള്‍ നിറവേറ്റുന്നത് അനുയോജ്യമാണ് ഡെബ്റ്റ് ഫണ്ടുകള്‍. ഇവ പൂര്‍ണ്ണമായും ഡെബ്റ്റ്് ആസ്തികളിലാണ് നിക്ഷേപിക്കുന്നത്. സ്ഥിര വരുമാനം നല്‍കുന്ന ഫണ്ടുകളാണ് ഇവയും. എന്നാല്‍ ഇക്വിറ്റി ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡെബ്റ്റ് ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന വരുമാനം ഉയര്‍ന്നതല്ല.

Also Read:അതീവ സുരക്ഷിതം; ഈ പദ്ധതികളിൽ നിക്ഷേപിച്ചാൽ പണം നഷ്ടമാകില്ലെന്ന് ഉറപ്പ്; ഒപ്പം മികച്ച പലിശയുംAlso Read:അതീവ സുരക്ഷിതം; ഈ പദ്ധതികളിൽ നിക്ഷേപിച്ചാൽ പണം നഷ്ടമാകില്ലെന്ന് ഉറപ്പ്; ഒപ്പം മികച്ച പലിശയും

3. ഡൈനാമിക് അസറ്റ് അലോക്കേഷന്‍ ഫണ്ട്

3. ഡൈനാമിക് അസറ്റ് അലോക്കേഷന്‍ ഫണ്ട്

ഹൈബ്രിഡ് ഫണ്ടുകള്‍ ഇക്വിറ്റി- ഡെബ്റ്റ് കോമ്പിനേഷനിലാണ് നിക്ഷേപിക്കുന്നത്. എന്നാല്‍ ഡൈനാമിക് അസറ്റ് അലോക്കേഷന്‍ ഫണ്ടുകളില്‍ മാര്‍ക്കറ്റ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഇക്വിറ്റി-ഡെബ്റ്റ് അസറ്റ് അലോക്കേഷന്‍ 20% : 80% എന്ന തലത്തില്‍ ഉപയോഗിക്കാം. കുറഞ്ഞ കാലത്തേക്കുള്ള നിക്ഷേപത്തിന് ചെറിയ റിസ്‌കില്‍ പരമാവധി ലാഭം നേടിയെടുക്കാന്‍ ഇതുവഴി സാധിക്കും. ബാലന്‍സ്ഡ് അഡ്വാന്‍ഡേജ് ഫണ്ട് എന്നും ഇവ അറിയപ്പെടുന്നു.

4. ലിക്വിഡ് ഫണ്ട്‌സ്

4. ലിക്വിഡ് ഫണ്ട്‌സ്

ഏറ്റവും ചെറിയ ദൈര്‍ഘ്യമുള്ള ആവശ്യങ്ങള്‍ക്ക് പണം സൂക്ഷിക്കാന്‍ പറ്റിയ ഇടമാണ് ലിക്വിഡ് ഫണ്ട്. ഉയര്‍ന്ന ലിക്വിഡിറ്റി തന്നെയാണ് ഇതിന്റെ ഗുണം. 91 ദിവസത്തില്‍ കൂടുതലുള്ള നിക്ഷേപത്തിന് ലിക്വിഡ് ഫണ്ട് അനുയോജ്യമല്ല. സേവിംഗ്‌സ് അക്കൗണ്ടിനേക്കാള്‍ ആദായം നല്‍കുന്നവയാണ് ലിക്വിഡ് ഫണ്ട്. 

Also Read: 60 വയസ് കഴിഞ്ഞവരാണെങ്കിൽ 1,600 രൂപ നേടാം; സർക്കാറിന്റെ വാർധക്യ പെൻഷന് അപേക്ഷിക്കുന്നത് എങ്ങനെAlso Read: 60 വയസ് കഴിഞ്ഞവരാണെങ്കിൽ 1,600 രൂപ നേടാം; സർക്കാറിന്റെ വാർധക്യ പെൻഷന് അപേക്ഷിക്കുന്നത് എങ്ങനെ

5. ആവര്‍ത്തന നിക്ഷേപം

5. ആവര്‍ത്തന നിക്ഷേപം

ഏറ്റവും സുരക്ഷിതമായ ഹ്രസ്വകാല നിക്ഷേപമായി ആവര്‍ത്തന നിക്ഷേപത്തെ കണക്കക്കാം. മാസത്തിലുള്ള സ്ഥിരമായ നിക്ഷേപവും ഉറപ്പുള്ള പലിശ നിരക്കുമാണ് ആവര്‍ത്തന നിക്ഷേപങ്ങളുടെ പ്രത്യേകത. രണ്ടും ചേര്‍ത്ത് കാലാവധിയില്‍ അനുവദിക്കും. സമ്പാദ്യ ശീലം വളര്‍ത്തുന്നതിനുള്ള നിക്ഷേപമാണ് ആവര്‍ത്തന നിക്ഷേപം. 

Also Read: 8.25% പലിശയും നികുതി ഇളവും; ടാക്സ് സേവിം​ഗ് സ്ഥിര നിക്ഷേപങ്ങൾ വേറെ ലെവൽ; 1.50 ലക്ഷത്തിന് വളര്‍ച്ചയെത്രAlso Read: 8.25% പലിശയും നികുതി ഇളവും; ടാക്സ് സേവിം​ഗ് സ്ഥിര നിക്ഷേപങ്ങൾ വേറെ ലെവൽ; 1.50 ലക്ഷത്തിന് വളര്‍ച്ചയെത്ര

6. സ്ഥിര നിക്ഷേപം

6. സ്ഥിര നിക്ഷേപം

ഇപ്പോഴത്തെ പലിശ നിരക്ക് വെച്ചു നോക്കുമ്പോൾ ഹ്രസ്വകാല നിക്ഷേപത്തിന് മികച്ചയിടമാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ. പലിശ നിരക്കുയരാൻ തുടങ്ങിയപ്പോൾ ബാങ്കുകൾ ഹ്രസ്വകാലത്തേക്കുള്ള 1-2 വർഷ കാലയളവിലുള്ള നിക്ഷേപങ്ങൾക്കാണ് പലിശ നിരക്കുയർത്തിയത്. സ്വകാര്യ ബാങ്കുകൾ 8.50 ശതമാനവും പൊതുമേഖലാ ബാങ്കുകൾ 7.50-7.80 ശതമാനം വരെയും ചെറിയ കാലയളവിലേക്ക് പലിശ നൽകുന്നുണ്ട്.

Read more about: investment
English summary

Do You Have Any Short Term Financial Needs; Consider These 6 Investment Options Gives Good Returns

Do You Have Any Short Term Financial Needs; Consider These 6 Investment Options Gives Good Returns, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X