5 ലക്ഷം കയ്യിലുണ്ടെങ്കിൽ എങ്ങനെ ലാഭകരമായി നിക്ഷേപിക്കാം; പുത്തൻ വഴികൾ അറിഞ്ഞിരിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ലൊരു തുക കയ്യിലെത്തിയാല്‍ അത് സുരക്ഷിതമായി നിക്ഷേപിക്കാനുള്ള നിരവധി വഴികള്‍ ഇന്ന് വിപണിയിലുണ്ട്. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ അറിഞ്ഞ് ഓരോ നിക്ഷേപങ്ങളെയും തിരഞ്ഞെടുക്കാം. വിരമിച്ചവരാണെങ്കില്‍ സ്ഥിര നിക്ഷേപം, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം, ഡെബ്റ്റ് ഫണ്ടുകള്‍ തുടങ്ങിയ റിസ്‌കില്ലാത്ത നിക്ഷേപങ്ങളെ ആശ്രയിക്കും.

എന്നാല്‍ യുവാക്കളാണെങ്കില്‍ അല്പം റിസ്‌കെടുക്കാനുള്ള ശേഷിയുള്ളവരാണെങ്കില്‍ അവസരങ്ങള്‍ നിരവധിയാണ്. നിങ്ങളുടെ കയ്യില്‍ 5 ലക്ഷം രൂപയുണ്ടെങ്കില്‍ ഈ തുക എങ്ങനെ സുരക്ഷിതമായി മികച്ച ആദായം ലഭിക്കുന്ന രീതിയില്‍ നിക്ഷേപിക്കും. ഇതിനുള്ള സാധ്യതകൾ ചുവടെ പരിചയപ്പെടാം.

എമർജൻസി ഫണ്ട്

എമർജൻസി ഫണ്ട്

ആദ്യം ശ്രദ്ധിക്കേണ്ടത് തുകയില്‍ നിന്നൊരു ഭാഗം എമര്‍ജന്‍സി ഫണ്ടായി മാറ്റുക എന്നതാണ്. അപ്രതീക്ഷിതമായി കടന്നു വരാവുന്ന ചെലവുകളെ നേരിടാനുള്ള തുകയായിരിക്കണം ഇത്. മൂന്ന് മാസത്തെ ശമ്പളമോ, നിശ്ചിത തുകയോ എമര്‍ജന്‍സി ഫണ്ടായി മാറ്റാം. നിക്ഷേപത്തിന്റെ 10 ശതമാനമെങ്കിലും എമര്‍ജന്‍സി ഫണ്ട് ഉണ്ടായിരിക്കുന്നതാണ് അനുയോജ്യം.

ഇതോടൊപ്പം ആവശ്യമായ ഇന്‍ഷൂറന്‍സ് എന്നിവ കരുതണം. 5 ലക്ഷം രൂപ കയ്യിലുള്ളൊരാള്‍ പുതിയ നിക്ഷേപ സാധ്യതകളിലേക്ക് പണമിറക്കുമ്പോള്‍ ആദ്യം ഈ മേഖലകളെ പറ്റി അറിഞ്ഞിരിക്കണം. പുതിയ നിക്ഷേപ സാധ്യതകള്‍ തേടുന്നവരാണെങ്കിൽ പരമ്പരാഗത നിക്ഷേപങ്ങളിലേക്കും തുക വകയിരുത്തണം. ഇതിനായി മ്യൂച്വല്‍ ഫണ്ടില്‍ എസ്‌ഐപി ചെയ്യുന്നത് പരിഗണിക്കാം.

ഇതര നിക്ഷേപ സാധ്യതകൾ എന്തെല്ലാം

ഇതര നിക്ഷേപ സാധ്യതകൾ എന്തെല്ലാം

മുകളില്‍ പറഞ്ഞ രീതിയില്‍ ക്രമീകരിച്ചൊരാള്‍ക്ക് അടുത്തതായി നിക്ഷേപത്തിന് ഇതര നിക്ഷേപ സാധ്യതകള്‍ പരിഗിക്കാം. കോര്‍പ്പറേറ്റ് ബോണ്ട്, അസറ്റ് ലീസ്, ഇന്‍വെന്ററി ഫിനാന്‍സ്, വാണിജ്യ റിയല്‍ എസ്റ്റേറ്റ്, സ്റ്റാര്‍ട്ടപ്പ് ഇക്വിറ്റി എന്നിവ ഉയര്‍ന്ന വരുമാന സാധ്യത നല്‍കുന്നവയാണ്. 8- 12 ശതമാനം വരെ വാര്‍ഷിക ആദായം പ്രതീക്ഷിക്കാം. നിങ്ങളുടെ പണത്തിന്റെ ആവശ്യത്തെയും ജീവിത ലക്ഷ്യത്തെയും അടിസ്ഥാനമാക്കി നിക്ഷേപങ്ങളെ വൈവിധ്യവത്കരിക്കാം.

Also Read: വിരമിക്കൽ കാലം സുവർണകാലമാകുന്നത് എങ്ങനെ? ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിAlso Read: വിരമിക്കൽ കാലം സുവർണകാലമാകുന്നത് എങ്ങനെ? ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ദീർഘകാല നിക്ഷേപം

ലീസിംഗ്, ഇന്‍വെന്‍ഡറി എന്നിവ വഴി മാസ വരുമാനം ലഭിക്കും. 2 മാസം മുതല്‍ 2 വര്‍ഷത്തേക്കാണ് ഇവയുടെ കാലാവധി. സ്ഥിര വരുമാനം ആ​ഗ്രഹിക്കുന്നൊരാളാണെങ്കിൽ റിസ്ക് കുറഞ്ഞ കോര്‍പ്പറേറ്റ് ബോണ്ടുകള്‍ നിങ്ങള്‍ക്ക് പരിഗണിക്കാം. ദീർഘകാല വീക്ഷണത്തോടെയാണ് കയ്യിലെ പണം വിനിയോ​ഗിക്കുന്നതെങ്കിൽ കോമേഷ്യൽ റിയല്‍ എസ്റ്റേറ്റ്, സ്റ്റാര്‍ട്ടപ്പ് ഇക്വിറ്റി എന്നിവയിലേക്ക് നിക്ഷേപിക്കാം.

Also Read: ഈ പൊതുമേഖലാ ബാങ്ക് സ്ഥിര നിക്ഷേപത്തിന് 8.50% പലിശ നല്‍കുന്നു; ആര്‍ക്കൊക്കെ ലഭിക്കുമെന്ന് നോക്കാംAlso Read: ഈ പൊതുമേഖലാ ബാങ്ക് സ്ഥിര നിക്ഷേപത്തിന് 8.50% പലിശ നല്‍കുന്നു; ആര്‍ക്കൊക്കെ ലഭിക്കുമെന്ന് നോക്കാം

40 ശതമാനം മ്യൂച്വൽ ഫണ്ടിലേക്ക്

40 ശതമാനം മ്യൂച്വൽ ഫണ്ടിലേക്ക്

വിവിധ തരത്തിലുള്ള മ്യൂച്വല്‍ ഫണ്ട് സ്‌കീമുകൾ വിപണിയിലുണ്ട്. ടാക്സ് സേവിം​ഗ് മ്യൂച്വൽ ഫണ്ട്, ​ഗ്രോത്ത് മ്യൂച്വൽ ഫണ്ട്, റിസ്ക് കുറഞ്ഞവ തുടങ്ങിയ വിവിധ തരം ഫണ്ടുകളുണ്ട്. ഇതിൽ ഓരോരുത്തരുടെയും റിസ്കെടുക്കാനുള്ള ശേഷി അനുസരിച്ചുള്ള ഫണ്ട് തിരഞ്ഞെടുക്കാം.

കയ്യിലുള്ള പണത്തിന്റെ 40 ശതാമാനം തുക മ്യൂച്വൽ ഫണ്ടിലേക്ക് നിക്ഷേപിക്കാം. ഇക്വിറ്റി ലിങ്ക്ഡ് സേവിം​ഗ്സ് സ്കീം വിഭാ​ഗത്തിൽപ്പെടുന്ന മ്യൂച്വൽ ഫണ്ടുകളിൽ മൂന്ന് വർഷത്തെ ലോക്-ഇൻ പിരിയഡുണ്ട്. ഇതോടൊപ്പം നികുതി ഇളവും ഇവയിൽ നിന്ന് ലഭിക്കുന്നു.

Also Read: മാസത്തിൽ കയ്യിലുള്ളത് തവണകളായി നിക്ഷേപിക്കാം; മാന്യമായ സമ്പാദ്യമുണ്ടാക്കാം; കാനറ ബാങ്കിന്റെ പദ്ധതി ഇങ്ങനെAlso Read: മാസത്തിൽ കയ്യിലുള്ളത് തവണകളായി നിക്ഷേപിക്കാം; മാന്യമായ സമ്പാദ്യമുണ്ടാക്കാം; കാനറ ബാങ്കിന്റെ പദ്ധതി ഇങ്ങനെ

ഇക്വിറ്റി ലിങ്ക്ഡ് സേവിം​ഗ്സ് സ്കീം

ഇക്വിറ്റി ലിങ്ക്ഡ് സേവിം​ഗ്സ് സ്കീം തിരഞ്ഞെടുക്കുന്നവർക്ക് ഐഡിഎഫ്സി ടാക്‌സ് അഡ്വാന്‍സ് ഫണ്ട്, കാനറ റോബെക്കോ ഇക്വിറ്റി ടാക്‌സ് സേവര്‍ ഫണ്ട്, മിറേ അസറ്റ് ടാക്‌സ് സേവര്‍ ഫണ്ട് എന്നിവയാണ് മികച്ച ഫണ്ടുകൾ. ​ഗ്രോത്ത് വിഭാ​ഗത്തിൽ ലാർജ് കാപ് ഫണ്ട്, മിഡ് കാപ്, സ്‌മോള്‍ കാുപ് ഫണ്ടുകൾ തിരഞ്ഞെടുക്കാം.

ഓരോരുത്തരുടെയും റിസ്ക് പ്രൊഫൈൽ അനുസരിച്ചാണ് ഏത് വിഭാ​ഗത്തിലെ ഫണ്ട് വേണമെന്ന് തീരുമാനിക്കേണ്ടത്. സ്‌മോള്‍ കാപ് ഫണ്ടുകളാണ് ഏറ്റവും അപകട സാധ്യതയുള്ളത്. തുടർന്ന് മിഡ്കാപും, ലാർജ് കാപും വരുന്നു.

Read more about: investment
English summary

How To Invest Lum sump Money; Do You Have 5 Lakh Rs In Hand And How To Park It Wisely; Details

How To Invest Lum sump Money; Do You Have 5 Lakh Rs In Hand And How To Park It Wisely; Details, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X