60 വയസ് കഴിഞ്ഞവരാണെങ്കിൽ 1,600 രൂപ നേടാം; സർക്കാറിന്റെ വാർധക്യ പെൻഷന് അപേക്ഷിക്കുന്നത് എങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാർധക്യ കാലത്ത് ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തേണ്ടത് സർക്കാറുകളുടെ കടമയാണ്. ഇതിനായി സർക്കാറുകൾ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. വലിയ സാമ്പത്തിക ചെലവ് വരുന്ന പദ്ധതികളാണെങ്കിലും അർഹരായ ​ഗുണഭോക്താക്കൾക്ക് 1,600 രൂപ മാസ പെൻഷൻ സർക്കാർ അനുവദിക്കുന്നുണ്ട്. മുതിർന്ന പൗരന്മാരെ കൂടാതെ കര്‍ഷക തൊഴിലാളികള്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, , അവിവാഹിതരായ സ്ത്രീകള്‍, വിധവകള്‍ എന്നിവര്‍ക്കും ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നുണ്ട്. എന്തൊക്കെയാണ് യോ​ഗ്യതയെന്നും എവിടെ അപേക്ഷ സമർപ്പിക്കാമെന്നും പരിശോധിക്കാം.

 

പെൻഷൻ യോ​ഗ്യതയും അയോ​ഗ്യതയും

പെൻഷൻ യോ​ഗ്യതയും അയോ​ഗ്യതയും

* കേരളത്തിൽ 3 വർഷത്തോളം താമസക്കാരയ 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാനുള്ള പ്രാഥമിക യോ​ഗ്യത.

* കുടുംബത്തിന്റെ വാർഷിക വരുമാനം 1 ലക്ഷത്തിൽ കൂടാത്തവർക്ക് മാത്രമാണ് അപേക്ഷിക്കാനുള്ള യോ​ഗ്യത.

* 1000 സിസിയിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള വാഹനമുള്ളവർക്ക് പെൻഷന് യോ​ഗ്യതയില്ല.

* സര്‍വീസ് പെന്‍ഷനോ കുടുംബ പെൻഷൻ വാങ്ങുന്നവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

* മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് വാർധക്യ കാല പെൻഷൻ ലഭിക്കില്ല. വികലാംഗർക്ക് ഈ നിബന്ധനയിൽ ഇളവുണ്ട്.

* 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉള്ളതും കോൺക്രീറ്റ് കെട്ടിടങ്ങളുടെ ഉടമസ്ഥർക്ക് അപേക്ഷിക്കാൻ അർഹതയില്ല.

* അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറില്‍ കൂടുതല്‍ വസ്തു ഉണ്ടെങ്കിൽ അപേക്ഷിക്കാൻ സാധിക്കില്ല. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് ഈ നിബന്ധന ബാധകമല്ല. 

എങ്ങനെ അപേക്ഷിക്കാം

എങ്ങനെ അപേക്ഷിക്കാം

അപേക്ഷകന്റെ താമസ സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായി അപേക്ഷ ഫോം ഓൺലൈനായി ഡൗൺലോഡ് ചെയ്യണം. welfarepension.lsgkerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷ ഫോം ലഭിക്കും. ഇവ പൂരിപ്പുിച്ച് രേഖകൾ സഹിതമാണ് സമർപ്പിക്കേണ്ടത്. താമസിക്കുന്ന സ്ഥലത്തെ പഞ്ചായത്ത്, ന​ഗരസഭ, കോർപ്പറേഷൻ സെക്രട്ടറിക്കാണ് അപേക്ഷ നൽകേണ്ടത്. 

Also Read: 8.25% പലിശയും നികുതി ഇളവും; ടാക്സ് സേവിം​ഗ് സ്ഥിര നിക്ഷേപങ്ങൾ വേറെ ലെവൽ; 1.50 ലക്ഷത്തിന് വളര്‍ച്ചയെത്രAlso Read: 8.25% പലിശയും നികുതി ഇളവും; ടാക്സ് സേവിം​ഗ് സ്ഥിര നിക്ഷേപങ്ങൾ വേറെ ലെവൽ; 1.50 ലക്ഷത്തിന് വളര്‍ച്ചയെത്ര

ആവശ്യമായ രേഖകൾ

ആവശ്യമായ രേഖകൾ

8 രേഖകളാണ് വാർധക്യ കാല പെൻഷനായുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്ഥിര താമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്‌, ഇലക്ട്രല്‍ കാര്‍ഡ്‌, റേഷന്‍ കാര്‍ഡ്‌ എന്നിവ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.

പെൻഷൻ സ്വീകരിക്കുന്നത് ബാങ്ക് വഴിയാണെങ്കിൽ ബാങ്ക് പാസ് ബുക്ക് രേഖയും സമർപ്പിക്കണം. സാമൂഹിക ക്ഷേമ പെൻഷനായി അപേക്ഷിക്കുന്നവർ 4,000 രൂപയിൽ താഴെ ഇ പി എഫ് പെൻഷൻ വാങ്ങുന്നവരാണെങ്കിൽ ഇപിഎഫ് പാസ്ബുക്ക്/അനുബന്ധ രേഖ സമർപ്പിക്കണം. 

Also Read: ആദായ നികുതി നോട്ടീസ് ലഭിച്ചാല്‍ എന്തുചെയ്യണം; ഒഴിവാക്കി വിട്ടാൽ പിഴയും ജയിലും ഉറപ്പ്Also Read: ആദായ നികുതി നോട്ടീസ് ലഭിച്ചാല്‍ എന്തുചെയ്യണം; ഒഴിവാക്കി വിട്ടാൽ പിഴയും ജയിലും ഉറപ്പ്

പെൻഷൻ തുക

പെൻഷൻ തുക

നിലവിൽ കേരളത്തിൽ വാർധക്യ കാല പെൻഷൻ തുകയായി അനുവദിക്കുന്നത് 1600 രൂപയാണ്. പെൻഷൻ തുക പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് വഴിയോ ഇലക്ട്രോണിക് മണി ഓര്‍ഡര്‍, ബാങ്ക് അക്കൗണ്ട് വഴിയോ സ്വീകരിക്കാം. നേരിട്ട് കയ്യിൽ പെൻഷൻ വേണ്ടവർക്ക് അതിനുള്ള സൗകര്യവും ഉണ്ട്.

അപേക്ഷ സമർപ്പിച്ച് 45 ദിവസത്തിനുള്ളില്‍ പെൻഷനിൽ തീരുമാനമുണ്ടാകും. തദ്ദേശ സ്ഥാപനം അപേക്ഷ നിരസിക്കുകയാണെങ്കിൽ 30 ദിവസത്തിനുള്ളില്‍ ജില്ലാ കളക്ടർക്ക് അപ്പീൽ സമർപ്പിക്കാം. 1996 ൽ 110 രൂപയായിരുന്നു പെൻഷൻ. 2021 മുതലാണ് 1,600 രൂപയായി പെൻഷൻ ഉയർത്തിയത്.

വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം

വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം

സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നവർ പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് നിർ്ദേശമുണ്ട്. 2019 ഡിസംബർ 31 ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ടവരാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. 2022 സെപ്റ്റംബർ 1 നു ശേഷമുള്ള വരുമാന സർട്ടിഫിക്കറ്റാണ് തദ്ദേശ സ്ഥാപനത്തിൽ സമർപ്പിക്കേണ്ടത്. 2023 ഫെബ്രുവരി 28 ആണ് അവസാന തീയതി.

Read more about: pension
English summary

If You Aged Above 60 You Are Eligible To Kerala Governments Old Age Pension; How To Apply For It

If You Aged Above 60 You Are Eligible To Kerala Governments Old Age Pension; How To Apply For It, Read In Malayalam
Story first published: Friday, November 25, 2022, 22:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X