ഇനി എന്ത് ചെയ്യും? എടിഎം കൗണ്ടറിനുള്ളിൽ പറ്റാവുന്ന 5 അബദ്ധങ്ങളും അവയുടെ പ്രതിവിധിയും ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് ബാങ്ക് അക്കൗണ്ടും എടിഎം കാർഡും ഇല്ലാത്തവർ തന്നെ ചുരുക്കമാണ്. ശമ്പളം മുതൽ സർക്കാറിൽ നിന്നുള്ള സബ്സിഡി പോലും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തുന്നതിനാൽ പിൻവലിക്കാൻ സൗകര്യം എടിഎമ്മുകളാണ്. അധികം പരിചയമില്ലാത്തവർ എടിഎമ്മിനുള്ളിൽ കയറിയാൽ അബദ്ധങ്ങൾ പറ്റുന്നത് സാധാരണയാണ്. ഇതോടൊപ്പം എടിഎമ്മിന്റെ തകരാറുകൾ കാരണവും മറ്റു സാങ്കേതിക കാരണങ്ങളാലും എടിഎമ്മിൽ പണം കുടുങ്ങുന്ന സാഹചര്യമുണ്ടാകാം. ഇത്തരത്തിലുള്ള 5 അബദ്ധങ്ങലും അവ എങ്ങനെ നേരിടാമെന്നുമാണ് ചുവടെ പരിശോധിക്കുന്നത്. 

പണം എടിഎമ്മില്‍ കുടുങ്ങിയാല്‍ എന്ത് ചെയ്യും

പണം എടിഎമ്മില്‍ കുടുങ്ങിയാല്‍ എന്ത് ചെയ്യും

പണം പിന്‍വലിക്കുന്നതിനിടയില്‍ എടിഎമ്മിന്റെ ഷട്ടറില്‍ പണം കുടുങ്ങിയാല്‍ സാധാരണയായി നോട്ട് വലിച്ചെടുക്കാനാണ് ശ്രമിക്കുക. ഒരു പരിധി കഴിഞ്ഞ് ബലം പ്രയോഗിച്ചാല്‍ നോട്ടിന് കേട്പാടുകള്‍ പറ്റാന്‍ സാധ്യതയുണ്ട്. ഇതിന് പകരം വീണ്ടുമൊരു പിന്‍വലിക്കല്‍ കൂടി നടത്തി എടിഎം മെഷിന്റെ ഷട്ടര്‍ തുറയ്ക്കാന്‍ ശ്രമിക്കുക. ഇതിലും പരാജയപ്പെട്ടാല്‍ തൊട്ടടുത്ത ബാങ്ക് ബ്രാഞ്ചില്‍ പരാതിപ്പെടാം.

പണം ലഭിക്കാതിരുന്നാൽ എന്ത് ചെയ്യും

പണം ലഭിക്കാതിരുന്നാൽ എന്ത് ചെയ്യും

എടിഎം പണി തരുന്ന മറ്റൊരു സന്ദര്‍ഭമാണ് അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റാവുകയും എന്നാല്‍ എടിഎ പണം നല്‍കതിരിക്കുകയും ചെയ്യുന്ന അവസ്ഥ. ഇത്തരം സന്ദര്‍ഭങ്ങളില്‍ പണം സാധാരണ ഗതിയില്‍ തിരികെ വരാറുള്ളതാണ്. വന്നില്ലെങ്കില്‍ പരാതി സ്വന്തം ബാങ്ക് ബ്രാഞ്ചില്‍ പരാതി നല്‍കാം. എടിഎമ്മിന്റെ വിവരം, സമയം, തീയതി എന്നിവയും ഇടപാട് സംബന്ധിച്ച് ലഭിച്ച മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടും റസീപ്റ്റും കരുതണം.

എടിഎമ്മിൽ നിന്ന് പണം വന്നില്ലെങ്കിൽ തുക 5 ദിവസത്തിനുള്ളില്‍ ബാങ്കുകള്‍ അക്കൗണ്ടിലേക്ക് തിരികെ നൽക്കണമെന്നാണ് ചട്ടം. ഇതിന് സാധിക്കാത്ത പക്ഷം ദിവസം 100 രൂപ വീതം പിഴ നല്‍കേണ്ടി വരും. ബാങ്കിന്റെ ഭാഗത്ത് നിന്ന് പ്രതികരണമില്ലെങ്കില്‍ ഓംബുഡ്‌സ്മാന് പരാതി നല്‍കാം.

ഇടപാടിനിടെ കാർഡ് പൊട്ടിപോയാൽ എന്ത് ചെയ്യും

ഇടപാടിനിടെ കാർഡ് പൊട്ടിപോയാൽ എന്ത് ചെയ്യും

എടിഎം ഇടപാടിനിടെ എടിഎം കാര്‍ഡ് പൊട്ടി പോയാല്‍ ബാങ്കിനെ വിവരമറിയിക്കുകയും ഉടനെ കാര്‍ഡ് ബ്ലോക്ക് ചെയ്ത് പുതിയരൊരു കാർഡിന് അപേക്ഷിക്കാം. വിവിധ വഴികളിലൂടെ ബാങ്കിന് കാര്‍ഡിനായി അപേക്ഷിക്കാം. ബാങ്ക് ബ്രാഞ്ചിലത്തെിയോ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചോ പുതിയ കാര്‍ഡ് വാങ്ങാം. നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിം​ഗ് വഴിയോ കാർഡിന് അപേക്ഷിക്കാം. 

Also Read: മക്കളുടെ പേരില്‍ 150 രൂപ വെച്ച് നിക്ഷേപിക്കാം; കാലാവധിയില്‍ ലക്ഷങ്ങളുടെ ഉടമകളാകാംAlso Read: മക്കളുടെ പേരില്‍ 150 രൂപ വെച്ച് നിക്ഷേപിക്കാം; കാലാവധിയില്‍ ലക്ഷങ്ങളുടെ ഉടമകളാകാം

കാർഡ് നിരസിച്ചാൽ എന്ത് ചെയ്യും

കാർഡ് നിരസിച്ചാൽ എന്ത് ചെയ്യും

പല കാരണങ്ങൾ കൊണ്ടും എടിഎമ്മുകള്‍ കാര്‍ഡ് നിരസിക്കാൻ സാധ്യതയുണ്ട്. അപര്യാപ്തമായ ഫണ്ട്, കാലാവധി കഴിഞ്ഞ കാര്‍ഡുകള്‍, സംശയാസ്പദമായ ഇടപാടുകള്‍ എന്നിവ കാരണം കാർഡുകൾ നിരസിക്കാം. ഇത്തരം സന്ദർഭങ്ങളിൽ കാർഡിന്റെ കാലാവധി, നൽകിയ പാസ്‍വേർഡ് എന്നിവ കൃത്യമാണോയെന്ന് ഉറപ്പു വരുത്തുക. 

Also Read: സ്ഥിര നിക്ഷേപം; പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും മികച്ച പലിശ നൽകുന്നത് ആരൊക്കെ; മൂന്ന് ബാങ്കുകളിതാAlso Read: സ്ഥിര നിക്ഷേപം; പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും മികച്ച പലിശ നൽകുന്നത് ആരൊക്കെ; മൂന്ന് ബാങ്കുകളിതാ

കാർഡ് എടിഎമ്മിൽ കുടുങ്ങിയാൽ എന്ത് ചെയ്യും

കാർഡ് എടിഎമ്മിൽ കുടുങ്ങിയാൽ എന്ത് ചെയ്യും

എടിഎമ്മിൽ കാർഡ് ഇടേണ്ടത് എങ്ങനെയെന്ന് സംശയമുള്ളവർ നിരവധിയാണ്. തെറ്റായി കാർഡ് എടിഎമ്മിൽ ഇട്ടാൽ കാർഡ് കുടുങ്ങാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തിൽ ആദ്യം ഇടപാട് റദ്ദാക്കുക. മിക്ക എടിഎമ്മുകളിലും കാർഡ് സ്ലോട്ടിന് താഴെയായി കാർഡ് പുറത്തെടുക്കാനുള്ള ബട്ടൽ ഉണ്ട്.

കാർഡ് കുടുങ്ങിയാൽ ഈ ബട്ടൺ ഉപയോ​ഗിച്ച് കാർഡ് പുറത്തെടുക്കാം. ഈ സൗകര്യമില്ലാത്ത എിഎം ആണെങ്കിൽ ബാങ്കിനെ അറിയിക്കണം. എടിഎമ്മിൽ ലഭ്യമാകുന്ന 24*7 ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിച്ചറിയിക്കാം. ബ്രാഞ്ചിനോട് ചേർന്ന എടിഎം ആണെങ്കിൽ അവിടെയും വിവരമറിയിക്കാം. ബാങ്ക് അധികൃതർക്ക് കുടുങ്ങിയ കാർഡ് തിരികെയെടുക്കാൻ സാധിക്കും.

Read more about: atm
English summary

If You Face Any Trouble In Atm What To Do Next; Here's Top Five Mistakes And Their Remedies

If You Face Any Trouble In Atm What To Do Next; Here's Top Five Mistakes And Their Remedies, Read In Malayalam
Story first published: Sunday, November 27, 2022, 19:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X