നികുതി അടയ്‌ക്കേണ്ട വരുമാനം ഇല്ലെങ്കിലും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം; നിരവധി നേട്ടങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൊത്ത വരുമാനം അടിസ്ഥാന പരിധിയായ 2.50 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവരാണ് ആദായ നികുതി അടയ്‌ക്കേണ്ടത്. 2022 ജൂലായ് 31 വരെയായിരുന്നു വ്യക്തികൾക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയ പരിധിയുണ്ടായിരുന്നത്. ഇനിയും ആദായ നികുതി റിട്ടേൺ സമർപ്പിക്കാത്തവരാണെങ്കിൽ ഡിസംബർ 31നുള്ളിൽ വൈകിയുള്ള ആദായ നികുതി റിട്ടേൺ സമർപ്പിക്കാനും അവസരമുണ്ട്. ഇതിന് ചെറിയ പിഴ നികുതിദായകൻ അടയ്‌ക്കേണ്ടി വരും.

മൊത്ത വരുമാനം അടിസ്ഥാന പരിധിക്ക് താഴെയാണെങ്കിലും (2.50 ലക്ഷത്തിന് താഴെ) ആദായ നികുതി റിട്ടേൺ (NIL ITR) സമർപ്പിക്കാം. ഡിസംബർ 31നുള്ളിൽ NIL ITR ആണ് സമർപ്പിക്കുന്നതെങ്കിൽ പിഴ ഈടാക്കില്ല. ഇതുവഴിയുള്ള അധിക നേട്ടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

സ്‌കോളർഷിപ്പ്

സ്‌കോളർഷിപ്പ്

ആദായ നികുതി റിട്ടേൺ ഒരു വരുമാനം തെളിയിക്കുന്ന രേഖയായി വിവിധ സ്ഥാപനങ്ങൾ കണക്കാക്കാറുണ്ട്. ആദായ നികുതി റിട്ടേൺ അടിസ്ഥാനമാക്കി വിവിധ സർവകലാശാലകൾ സ്‌കോളർഷിപ്പ് അനുവദിക്കാറുണ്ട്. സർവകലാശാലകളും ഇൻഷൂറൻസ് കമ്പനികളും ആദായ നികുതി റിട്ടേൺ സാധുവായ തെളിവായി കണക്കാക്കാറുണ്ട്. 

Also Read: റിസർവ് ചെയ്ത ടിക്കറ്റ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ട്രാൻസ്ഫർ ചെയ്യാം; റദ്ദാക്കുന്നതിനുള്ള പിഴ ഒഴിവാക്കാംAlso Read: റിസർവ് ചെയ്ത ടിക്കറ്റ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ട്രാൻസ്ഫർ ചെയ്യാം; റദ്ദാക്കുന്നതിനുള്ള പിഴ ഒഴിവാക്കാം

വിസ

വിസ

വിദേശ യാത്രയ്ക്ക് ഇന്ത്യൻ പാസ്‌പോർട്ടിനൊപ്പം അംഗീകൃത വിസയും ആവശ്യമുണ്ട്. വിസ അംഗീകാരം നൽകുന്നതിനായി വിവിധ രാജ്യങ്ങൾ ആദായ നികുതി റിട്ടേൺ വരുമാനം തെളിയിക്കുന്ന രേഖയായി പരിഗണിക്കാറുണ്ട്. ജോലിക്കോ സ്‌കോളർഷിപ്പോടെ പഠനത്തിനോ വിദേശ രാജ്യത്തേക്ക് പോകുന്നൊരാൾക്ക് വിസ നടപടികൾ എളുപ്പത്തിലാക്കാൻ ആദായ നികുതി റിട്ടേൺ സഹായിക്കും. വരുമാനം സംബന്ധിച്ച മറ്റു രേഖകളെക്കാൾ വേഗത്തിൽ വിസ ലഭിക്കാൻ ആദായ നികുതി റിട്ടേൺ ഉപകരിക്കും. 

Also Read: വായ്പയെടുത്തയാള്‍ മരണപ്പെട്ടാല്‍ വായ്പ തുകയ്ക്ക് എന്ത് സംഭവിക്കും? കിട്ടാകടമാക്കി മാറ്റുമോ?Also Read: വായ്പയെടുത്തയാള്‍ മരണപ്പെട്ടാല്‍ വായ്പ തുകയ്ക്ക് എന്ത് സംഭവിക്കും? കിട്ടാകടമാക്കി മാറ്റുമോ?

വായ്പ

വായ്പ

ഏതൊരാളും വായ്പ അപേക്ഷ സമർപ്പിക്കുമ്പോൾ ആദ്യം പാൻ (PAN) വിവരങ്ങളും ക്രെഡിറ്റ് സ്‌കോറുമാണ് ബാങ്ക് ആവശ്യപ്പെടുന്നത്. ആദായ നികുതി റിട്ടേൺ ഉണ്ടെങ്കിൽ ആ വിവരങ്ങളും ബാങ്ക്് ആവശ്യപ്പെടും. ആദായ നികുതി റിട്ടേൺ സമർപ്പിച്ചൊരാളാണെങ്കിൽ ബാങ്കിന് എളുപ്പത്തിൽ അപേക്ഷകന്റെ ക്രെഡിറ്റ് യോഗ്യത മനസിലാക്കാൻ സാധിക്കും. ഇതിനാൽ കൃത്യമായ വായ്പ തുക ലഭിക്കും. 

Also Read: പെട്രോൾ പമ്പിൽ കാർഡ് ഉപയോ​ഗിച്ചാൽ 68 ലിറ്റർ പെട്രോൾ സൗജന്യം! ഫ്യുവൽ ക്രെ‍ഡിറ്റ് കാർഡുകൾ എങ്ങനെ തിരഞ്ഞെടുക്കാംAlso Read: പെട്രോൾ പമ്പിൽ കാർഡ് ഉപയോ​ഗിച്ചാൽ 68 ലിറ്റർ പെട്രോൾ സൗജന്യം! ഫ്യുവൽ ക്രെ‍ഡിറ്റ് കാർഡുകൾ എങ്ങനെ തിരഞ്ഞെടുക്കാം

മറ്റു നേട്ടങ്ങൾ

മറ്റു നേട്ടങ്ങൾ

ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട ഇളവുകളും കിഴിവുകളും ഉപയോഗപ്പെടുത്തണമെങ്കിൽ ആദായ നികുതി റിട്ടേണോ NIL ITR എന്നിവ സമർപ്പിക്കണം. പല നിക്ഷേപകരിൽ നിന്നും സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കാറുണ്ട്. ഇത് തിരികെ ലഭിക്കാൻ ആദായ നികുതി റിട്ടേൺ നിർബന്ധമാണ്. നാഷണൽ പെൻഷൻ സ്‌കീം, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, മറ്റു നിക്ഷേപങ്ങൾ എന്നിവയിലെ 80സി, 80സിസഡി(1) കിഴിവുകൾ ഉപയോഗപ്പെടുത്താൻ ആദായ നികുതി റിട്ടേൺ സമർപ്പിക്കണം.

വരുമാനം

ഇതോടൊപ്പം ചില വ്യക്തികളും ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. ഇത് വ്യക്തികളുടെ ചെലവിനെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. വർഷത്തിൽ 2.50 ലക്ഷത്തിൽ കുറവ് വരുമാനമുള്ള വ്യക്തിയാണെങ്കിലും അല്ലെങ്കിലും വിദേശ യാത്രയ്ക്ക് 2 ലക്ഷം രൂപ ചെലവാക്കുകയോ വൈദ്യുത ബില്ലായി 1 ലക്ഷത്തിന് മുകളിൽ തുകയോ സാമ്പത്തിക വർഷത്തിൽ ചെലവാക്കിയാൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കണം.

ആദായ നികുതി റിട്ടേൺ നിർബന്ധമായും സമർപ്പിക്കേണ്ടത് ആരൊക്കെ

ആദായ നികുതി റിട്ടേൺ നിർബന്ധമായും സമർപ്പിക്കേണ്ടത് ആരൊക്കെ

മൊത്ത വരുമാനം അടിസ്ഥാന പരിധിയായ 2.50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വ്യക്തി ആദായ നികുതി റിട്ടേൺ നിർബന്ധമായും സമർപ്പിക്കണം. 60 വയസ് കഴിഞ്ഞവർക്ക് പരിധി 3 ലക്ഷം രൂപയും 80 പിന്നിട്ടവർക്ക് 5 ലക്ഷം രൂപയുമാണ്.

ബിസിനസ് വിറ്റു വരവ് സാമ്പത്തിക വർഷത്തിൽ 60 ലക്ഷം രൂപ കടന്നവർ, പ്രൊഫഷണൽ വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവർ വിദേശ ആസ്തിയോ വരുമാനമോ ഉള്ളവർ എന്നിവർ നിർബന്ധമായും ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടവരാണ്.

Read more about: income tax
English summary

If Your Income Below 2.50 Lakhs You Can File NIL Income Tax Return And Get More Financial Benefits

If Your Income Below 2.50 Lakhs You Can File NIL Income Tax Return And Get More Financial Benefits, Read In Malayalam
Story first published: Monday, November 21, 2022, 9:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X