ഭാവിക്ക് വേണ്ടിയുള്ള കരുതല്‍ കൂടിയാണ് നിക്ഷേപങ്ങള്‍. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന നിരവധി നിക്ഷേപങ്ങള്‍ ഇന്ത്യന്‍ വിപണിയിലുണ്ട്. നിക്ഷേപത്തിലൂടെ ഭാവി സുരക്ഷിതമാക്കുന്നതിനോടൊപ്പം കുടുംബത്തിന്റെ ഭാവി കൂടി സുരക്ഷിതമാക്കുന്ന പദ്ധതികള്‍ തിരഞ്ഞെടുത്താല്‍ ഇരട്ട നേട്ടമായി. ഇത്തരം പദ്ധതികളിലൊന്നാണ് ഇന്‍ഷൂറന്‍സ് പദ്ധതികള്‍.
ലൈഫ് കവറിന്റെ ഗുണത്തോടൊപ്പം നിക്ഷേപത്തിന്റെ നേട്ടവും ലഭ്യമാക്കുന്ന പദ്ധതികള്‍ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ആരംഭിച്ചിട്ടുണ്ട്. 2000 രൂപ മാസം നിക്ഷേപിക്കുന്നതിലൂടെ വര്‍ഷത്തില്‍ 48 ലക്ഷം രൂപ നേടാന്‍ സാധിക്കുന്ന ഒരു ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

എല്‍ഐസി ന്യൂ എന്‍ഡോവ്‌മെന്റ് പ്ലാന്‍
ലൈഫ് ഇന്‍ഷൂറന്‍സിന്റെയും സമ്പാദ്യത്തിന്റെയും ഗുണങ്ങള്‍ ഒന്നിച്ച ഒരു നോണ്‍ ലിങ്ക്ഡ്, പാര്‍ട്ടിസിപേറ്റിംഗ്, വ്യക്തിഗത, ലൈഫ് ഇന്‍ഷൂറന്‍സ് പ്ലാനാണ് എല്‍ഐസി ന്യൂ എന്‍ഡോവ്‌മെന്റ് പ്ലാന്‍. കാലാവധിക്ക് മുന്‍പ് സംഭവിക്കുന്ന അനിഷ്ട സംഭവങ്ങളില്‍ കുടുംബത്തിന് സാമ്പത്തക പിന്തുണയും കാലാവധി പൂര്‍ത്തിയാക്കുന്ന പോളിസി ഉടമകള്‍ക്ക് മെച്യൂരിറ്റി ബെനിഫിറ്റായി മികച്ച തുകയും ലഭിക്കും.
വായ്പ സൗകര്യം വഴി പെട്ടന്നുള്ള പണത്തിന്റെ ആവശ്യം നടത്താനും സാധിക്കും. അതായത്, മരണാനുകൂല്യം (death benefit), മെച്യൂരിറ്റി ബെനഫിറ്റ് എന്നിങ്ങനെ 2 തരം ആനുകൂല്യങ്ങള്‍ പോളിസിയില്‍ നിന്ന് ലഭിക്കും.
Also Read: പണം ഇരട്ടിയാക്കാന് നേര്വഴി; ഈ സര്ക്കാര് പദ്ധതികളില് നിക്ഷേപിക്കാം

പോളിസി വിശദാംശങ്ങൾ
ഏറ്റവും ചുരുങ്ങിയ സംഅഷ്വേഡ് 1 ലക്ഷം രൂപയാണ്. പരമാവധി സം അഷ്വേഡിന് പരിധിയില്ല. സം അഷ്വേഡ് തുക 5,000 രൂപയുടെ ഗുണിതങ്ങളായിരിക്കണം. 8 വയസ് പൂര്‍ത്തിയായാല്‍ എല്‍ഐസി ന്യൂ എന്‍ഡോവ്‌മെന്റ് പ്ലാനില്‍ ചേരാം. 55 വയസാണ് പോളിസിയില്‍ ചേരാനുള്ള ഏറ്റവും കൂടിയ പ്രായം.

12 വര്‍ഷമാണ് ചുരുങ്ങിയ പോളിസി പ്രായം. പരമാവധി 35 വര്‍ഷം പോളിസി തിരഞ്ഞെടുക്കാം. പോളിസി ഉടമയുടെ 75-ാം വയസില്‍ പോളിസി കാലാവധിയെത്തും. മാസ, ത്രൈമാസ, അര്‍ധ വര്‍ഷ, വാര്‍ഷിക പ്രീമിയങ്ങളായി പോളിസിയില്‍ ചേരാം. മാസത്തില്‍ പോളിസി അടയ്ക്കുന്നൊരാള്‍ക്ക് 15 ദിവസത്തെ ഗ്രേസ് പിരിയഡ് ലഭിക്കും. മറ്റു രീതിയില്‍ 30 ദിവസമാണ് ഗ്രേസ് പിരിയഡ്.

വായ്പ സൗകര്യം
രണ്ട് വര്‍ഷം പൂര്‍ണമായും പ്രീമിയം അടച്ച പോളിസി ഉടമയ്ക്ക് വായ്പ സൗകര്യം ലഭിക്കും. ന്യൂ എന്‍ഡോവ്‌മെന്റ് പ്ലാനിന് 15 ദിവസത്തെ ഫ്രീ ലോക്ഇൻ പിരിയഡുണ്ട്. പോളിസി നിബന്ധനകളുമായി ഒത്തു പോകുന്നില്ലെങ്കിൽ 15 ദിവസത്തിനുള്ളിൽ പോളിസി തിരികെ ഏൽപ്പിക്കാം. ഇതോടൊപ്പം പോളിസി സറണ്ടർ ചെയ്യാനും സാധിക്കും. രണ്ട് വർഷം തുടർച്ചായായി പോളിസി പ്രീമിയം അടച്ചൊരൾക്ക് പോളിസി സറണ്ടർ ചെയ്യാം. സറണ്ടർ വാല്യു അനുസരിച്ച് തുക ലഭിക്കും.

പോളിസി കാൽക്കുലേറ്റർ
18-ാം വയസില്‍ പോളിസിയില്‍ 10 ലക്ഷത്തിന്റെ പോളിസിയില്‍ ചേരുന്നൊരാള്‍ 35 വര്‍ഷ പോളിസി കാലാവധി തിരഞ്ഞെടുത്താലുള്ള നേട്ടം വിലയിരുത്താം. വാര്‍ഷിക പ്രീമിയം 24391 രൂപയാണ് വരുന്നത്. ഇത് മാസത്തില്‍ അടയ്ക്കുന്നൊരാള്‍ക്ക് 2079 രൂപയാണ് അടയ്‌ക്കേണ്ടത്. പോളിസി കാലാവധി പൂര്‍ത്തിയാക്കുന്ന സമയത്ത് നിക്ഷേപകന് 48.40 ല്ക്ഷം രൂപ മെച്യൂരിറ്റി ബെനഫിറ്റായി ലഭിക്കും.

1 ലക്ഷം രൂപ സംഅഷ്വേഡിന്റെ പോളിസിയില്‍ ചേര്‍ന്നൊരാള്‍ക്ക് വിവിധ പോളിസി ടേമില്‍ അടയ്‌ക്കേണ്ട പ്രീമിയം എത്രയാണെന്ന് നോക്കാം. 20-ാം വയസില്‍ പോളിസിയില്‍ ചേരുന്നൊരാള്‍ക്ക് 15 വര്‍ഷ പോളിസി കാലാവധിയില്‍ 6978 രൂപയാണ് വാര്‍ഷിക പ്രീമിയം വരുന്നത്. 30 വയസില്‍ 7007 രൂപയും 40 വയസിലാണണെങ്കില്‍ 7139 രൂപയും വാർഷിക പ്രീമിയം വരും.