നിശ്ചിത കാലയളവിലേക്ക് നിക്ഷേിക്കാനും ഉറപ്പുള്ള പലിശ വരുമാനം ലഭിക്കുന്നതിനാലുമാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ജനപ്രീയത കൂടുതൽ. യാതൊരു റിസ്കുമില്ലാതെ നിക്ഷേപം വളരുകയും കൃത്യമായി പലിശ വരുമാനം ലഭിക്കുമെന്നതും സ്ഥിര നിക്ഷേപങ്ങളുടെ എടുത്തു കാട്ടുന്ന പ്രത്യേകതയാണ്. സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്‍ പരിശോധിക്കുമ്പോള്‍ 7 ശതമാനം പലിശ വരെ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇതിനേക്കാൾ നേട്ടം ലഭിക്കാൻ കമ്പനി സ്ഥിര നിക്ഷേപങ്ങൾ ഉപയോഗിക്കാവുന്നതാണ്. ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ പലിശ നല്കുന്നവയാണ് കമ്പനി നിക്ഷേപങ്ങള്‍. സ്വകാര്യ, പൊതുമേഖലാ സര്‍ക്കാര്‍ കമ്പനികള്‍ ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്നുണ്ട്. ഇത്തരത്തിൽ ഉയർന്ന പലിശ നൽകുന്നൊരു കമ്പനിയാണ് കേരള സര്‍ക്കാറിന്റെ കീഴിലുള്ള കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷൻ (കെടിഡിഎഫ്സി). സർക്കാർ ഗ്യാരണ്ടിയുള്ള ഈ കമ്പനിയില്‍ നിക്ഷേപത്തില്‍ നിന്ന് നിക്ഷേപത്തിന് 8.35 ശതമാനത്തിന്റെ ആദായം ലഭിക്കും.
കെടിഡിഎഫ്സി
കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനമാണ് കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷൻ. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ കെടിഡിഎഫ്ശി നൽകുന്നുണ്ട്.. കമ്പനിയുടെ നിക്ഷേപങ്ങള്‍ക്ക് കേരള സര്‍ക്കര്‍ ഗ്യാരണ്ടിയുമുണ്ട്. ഇതിനൊപ്പം 4500 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്കും പലിശയ്ക്കും തിരിച്ചടവിനും സര്‍ക്കാര്‍ ഗ്യാരണ്ടിയുണ്ട്.
പിരിയോഡിക് ഇന്ററസ്റ്റ് പെയ്മെന്റ് സ്കീം, മണി മള്‍ട്ടിപ്ലയര്‍ സ്കീം എന്നിങ്ങനെ 2 തരം നിക്ഷേപങ്ങൾ കമ്പനി നൽകുന്നുണ്ട്. പിരിയോഡിക് ഇന്ററസ്റ്റ് പെയ്മെന്റ് സ്കീമിൽ മാസത്തിലോ ത്രൈമാസത്തിലോ പലിശ ലഭിക്കും.
പലിശ നിരക്ക്
2022 ജൂലായ് 15നാണ് കെടിഡിഎഫ്സിയുടെ പലിശ നിരക്കുകൾ പുതുക്കി നിശ്ചയിച്ചത്. 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളാണ് കെടിഡിഎഫ്സി നല്‍കുന്നത്. 1 വര്‍ഷത്തേക്ക് 7 ശതമാനമാണ് പലിശ നിരക്ക്. 10,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 10,723 രൂപ കാലാവധിക്ക് ശേഷം ലഭിക്കും. വാർഷിക ആദായം (cumulative annual yield) 7.23 ശതമാനമായിരിക്കുമെന്ന് കമ്പനി വെബ്സൈറ്റ് പറയുന്നു.
3 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 7 ശതമാനമാണ് പലിശ നിരക്ക്. 4 വര്‍ഷത്തേക്കും 5 വര്‍ഷത്തേക്കുമുള്ള സ്ഥിര നിക്ഷേപത്തിന് 6.75 ശതമാനം പലിശ നല്കുന്നു. 5 വര്‍ഷത്തേക്ക് 10,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 14,001 രൂപ ലഭിക്കും. 8 ശതമാനമാണ് വാര്‍ഷിക ആദായം.
മുതിർന്ന പൗരന്മാർക്ക്
മുതിര്‍ന്ന പൗരന്നമാര്ക്കും 1- 5 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപം സ്വീകരിക്കുക. എന്നാല്‍ പലിശ നിരക്കില്‍ വ്യത്യാസമുണ്ട്. 1-3 വര്‍ഷ കാലത്തേക്ക് 7.25 ശതമാനം പലിശ ലഭിക്കും. 10,000 രൂപ 3 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ 12,422 രൂപ ലഭിക്കും. 8.07 ശതമാനമാണ് യീല്‍ഡ് നിരക്ക്. 5 വര്‍ഷത്തേക്ക് 7 ശതമാനമാണ് പലിശ ലഭിക്കുന്നത്. 10,000 രൂപ നിക്ഷേപിക്കുമ്പോള്‍ 14,176 രൂപ തികെകെ ലഭിക്കും. 8.35 ശതമാനാണ് യീല്‍ഡ്.
യീൽഡ്
ഉയര്‍ന്ന നേട്ടം നല്‍കുന്നതായി കാണിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ യീല്‍ഡ് ഉയര്‍ത്തി കാണിക്കാറുണ്ട്. പലിശയും നികുതി ആനുകൂല്യങ്ങലും ഉള്‍പ്പെടെ കാലാവധിക്ക് ശേഷം ലഭിക്കുന്ന തുക ശതമാനത്തിൽ കണക്കാകുന്നതിനാണ് യീല്‍ഡ് നിരക്ക് ഉപയോഗിക്കുന്നത്. സ്ഥിര നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനത്തെ നിക്ഷേപിച്ച വര്‍ഷം കൊണ്ട് ഹരിച്ച് ശതമാനമാക്കിയാൽ യീല്‍ഡ് ലഭിക്കും. അഞ്ച് വർഷത്തെ നിക്ഷേപത്തിലൂടെ 4,000 രൂപ പലിശ വരുമാനം ലഭിച്ചാൽ 8 ശതമാനമാണ് യീൽഡ്.
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ



Click it and Unblock the Notifications