ചെറിയ നീക്കിയിരിപ്പുകളാണ് വലിയ സമ്പാദ്യത്തിലേക്ക് എത്തുന്നത്. ദിവസവും മിച്ചം പിടിക്കുന്ന തുക കയ്യിൽ വയ്ക്കുന്നതിന് പകരം അനുയോജ്യമായ പദ്ധതികളിൽ നിക്ഷേപിക്കുന്നതാണ് നല്ലത്. പണം വളരുന്നതിന് ഇത് തന്നെ മികച്ച മാർഗം. നിക്ഷേപത്തോടൊപ്പം ഇൻഷൂറൻസും ഇന്നത്തെ കാലത്ത് അത്യാവശ്യമാണ്. സ്വന്തം സുരക്ഷയ്ക്കൊപ്പം ഒപ്പമുള്ളവരുടെ സാമ്പത്തിക സുരക്ഷയും പരിഗണിക്കുന്നവർക്ക് ലൈഫ് ഇൻഷൂറൻസ് ഉണ്ടായിരിക്കേണ്ടതുണ്ട്. സമ്പാദ്യത്തോടൊപ്പം ഇൻഷൂറൻസ് പരിരക്ഷകൂടി ലഭിക്കുന്ന ഒരു പദ്ധതിയാ് ചുവടെ വിശദമാക്കുന്നത്.

എല്‍ഐസി ജീവന് ലാഭ് പോളിസി
ഇന്‍ഷൂറന്‍സ് പരിരക്ഷയുടെയും സമ്പാദ്യത്തിന്റെയും ഗുണങ്ങള്‍ സംയോജിക്കുന്നൊരു പോളിസിയാണ് എല്‍ഐസി ജീവന് ലാഭ് പോളിസി. നോണ്‍-ലിങ്ക്ഡ്, പ്രോഫിറ്റ് എന്‍ഡോവ്മെന്റ് പ്ലാനാണിത്. കാലാവധിക്കുള്ളില്‍ പോളിസി ഉടമ മരണമടഞ്ഞാല്‍ കുടുംബത്തിന് സാമ്പത്തിക പിന്തുണ ലഭിക്കും. കാലാവധി പൂര്‍ത്തിയാക്കുന്ന പോളിസി ഉടമയ്ക്ക് സമ്പാദ്യമായി നല്ലൊരു തുകയും ലഭിക്കും. പെട്ടന്ന് പണത്തിന് ആവശ്യമുള്ളവര്‍ക്ക് വായ്പ സൗകര്യം വഴി ലിക്വിഡിറ്റിയും ഉറപ്പാക്കുന്നൊരു പോളിസിയാണ് എല്‍ഐസി ജീവന് ലാഭ്.

അഷ്വേഡ് തുക
എല്‍ഐസി ജീവന് ലാഭ് പോളിസിയില്‍ ചുരുങ്ങിയ അഷ്വേഡ് തുക 2 ലക്ഷം രൂപയാണ്. അഷ്വേഡ് തുകയ്ക്ക് ഉയര്‍ന്ന പരിധിയില്ല. തിരഞ്ഞെടുക്കുന്ന അഷ്വേഡ് തുകയും പോളിസി കാലാവധിയും നിക്ഷേപകന്റെ പ്രായവും അടിസ്ഥാനമാക്കിയാണ് പ്രീമിയം തീരുമാനിക്കുന്നത്. പോളിസി കാലാവധിക്കുള്ളില്‍ ഉടമ മരണപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്ക് എല്‍ഐസി പരിരക്ഷ നല്‍കും. വാര്‍ഷിക പ്രീമിയത്തിന്റെ 7 മടങ്ങ് തുകയോ സം അഷ്വേഡ് തുകയോ കുടുംബത്തിന് നല്‍കുക.
Also Read: 1 വർഷത്തേക്ക് 7.50%; ഹ്രസ്വകാലത്തേക്ക് മികച്ച പലിശ നൽകുന്നത് കേരളകരയിലെ ബാങ്കുകൾ തന്നെ

പ്രീമിയം അടവ് കാലാവധി
10, 13, 16 എന്നിങ്ങനെ മൂന്ന് പ്രീമിയം അടവ് കാലാവധി എല്‍ഐസി ജീവന് ലാഭ് പോളിസിയിലുണ്ട്. ഈ അടവം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 15, 21, 25 വര്‍ഷങ്ങളില്‍ തുക പിന്‍വലിക്കാം. പോളിസി കാലാവധി അനുസരിച്ച് പ്രീമിയം അടവ് കാലയളവില്‍ വ്യത്യാസമുണ്ട്. 15 വര്‍ഷ പോളിസിയില്‍ ചേര്‍ന്നൊരാള്‍ 10 വര്‍ഷമാണ് പ്രീമിയം അടയ്ക്കേണ്ടത്. 21 വര്‍ഷ പോളിസിയില്‍ 15 വര്‍ഷവും 25 വര്‍ഷ പോളിസിയില്‍ 16 വര്‍ഷവുമാണ് പ്രീമിയം അടയ്ക്കേണ്ടത്.

പ്രായ പരിധി
എല്‍ഐസി ജീവന് ലാഭ് പോളിസിയില്‍ ചേരാനുള്ള കുറഞ്ഞ പ്രായം 8 വയസാണ്. പോളിസി കാലയളവ് അനുസരിച്ച് ഉയര്‍ന്ന പ്രായ പരിധിയും വ്യത്യാസപ്പെടും. 15 വര്‍ഷ പോളിസിയില്‍ ചേരുന്നൊരാള്‍ 59 വയസിനുള്ളില്‍ പദ്ധതിയില്‍ ചേരണം.
21 വര്‍ഷ പോളിസിയില്‍ 54 വയസിനുള്ളിലും 25 വര്‍ഷ പോളിസിയില്‍ 50 വയസിനുള്ളിലും ചേരണം. പോളിസി പ്രീമിയത്തിന് നികുതി ഇളവ് ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം 1.50 ലക്ഷം രൂപയാണ് നികുതിയിളവ് ലഭിക്കുക.

പ്രീമിയം തുക
എല്‍ഐസി ജീവന് ലാഭ് പോളിസിയില്‍ മാസത്തില്‍ ചുരുങ്ങിയ പ്രീമിയം 5,000 രൂപയാണ്. ത്രൈമാസത്തില്‍ 15,000 രൂപയും അര്‍ധ വര്‍ഷത്തില്‍ 25,000 രൂപയും വര്‍ഷത്തില്‍ കുറഞ്ഞ 50,000 രൂപയുമാണ് കുറഞ്ഞ പ്രീമിയമായി അടയ്ക്കേണ്ടത്. മാസത്തില്‍ പോളിസി പ്രീമിയം അടയ്ക്കുന്നവര്‍ക്ക് 15 ദിവസം ഗ്രേസ് പിരിയഡ് ലഭിക്കും. മറ്റു രീതിയില്‍ പ്രീമിയം അടച്ചാല്‍ 30 ദിവസത്തെ ഗ്രേസ് പിരിയഡും ലഭിക്കും. മൂന്ന് വര്‍ഷം മുടക്കമില്ലാതെ പ്രീമിയം അടച്ചവര്‍ക്ക് പോളിസിയിലല് നിന്ന് വായ്പയെടുക്കാനും സാധിക്കും.

പോളിസി കാല്‍ക്കുലേറ്റര്‍
20 ലക്ഷത്തിന്റെ അഷ്വേഡ് തുകയുള്ള ജീവന് ലാഭ് പോളിസി 25-ാം വയസില്‍ 25 വര്‍ഷ പോളിസി കാലാവധിയില്‍ തിരഞ്ഞെടുത്താല്‍ വര്‍ഷത്തില്‍ അടയ്ക്കേണ്ട പ്രീമിയം 92,400 രൂപയാണ്. മാസത്തില്‍ 7,700 രൂപയാണ് അടയ്ക്കേണ്ടത്. ദിവസത്തില്‍ കണക്കാക്കിയാല്‍ ഇത് 256 രൂപ വരും.
ഈ അടവ് തുടരുന്നവര്‍ക്ക് ലൈഫ് കവര്‍ ആനുകൂല്യത്തിന് കീഴില്‍ മൊത്തത്തിലുള്ള മെച്യൂരിറ്റി മൂല്യം ഏകദേശം 54.50 ലക്ഷം രൂപയായിരിക്കും. 50ാം വയസില്‍ അതായത് 25 വര്‍ഷത്തിന് ശേഷം ഈ തുക കൈപ്പറ്റാം. മാസത്തവണകളുമായും ഈ പണം കൈപറ്റാം.