കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ തൊഴില്‍ മേഖലയെ പുനരുദ്ധരിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഏറെ വൈകാതെ വരുന്ന മാസങ്ങളില്‍ തന്നെ നാല് തൊഴില്‍ നയങ്ങളുംകേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ തൊഴില്‍ മേഖലയെ പുനരുദ്ധരിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഏറെ വൈകാതെ വരുന്ന മാസങ്ങളില്‍ തന്നെ നാല് തൊഴില്‍ നയങ്ങളുംകേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വേതന നയം നടപ്പിക്കാക്കി കഴിഞ്ഞാല്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലും പ്രൊവിഡന്റ് ഫണ്ടിലും (പിഎഫ്) മാറ്റങ്ങളുണ്ടാകും.

ജീവനക്കാരുടെ കൈകളിലെത്തുന്ന ശമ്പളത്തില്‍ കുറവുണ്ടാകാന്‍ ഇത് കാരണമാകും. എന്നാല്‍ അതേ സമയം ജീവനക്കാരന്റെ പിഎഫ് സമ്പാദ്യം ഉയരുകയും ചെയ്യും.
വ്യാവസായിക ബന്ധങ്ങള്‍, വേതനം, സാമൂഹ്യ സുരക്ഷ, തൊഴില്‍ പരമായ ആരോഗ്യവും സുരക്ഷയും, തൊഴില്‍ സാഹചര്യം തുടങ്ങിയവയെ സംബന്ധിച്ചുള്ള കേന്ദ്ര തൊഴില്‍ മന്ത്രാലയം വിഭാവനം ചെയ്ത് 2021 ഏപ്രില്‍ 1 മുതല്‍ നടപ്പില്‍ വരുത്തുവാന്‍ ആരംഭിച്ചതാണ്. ഇതിനായി നാല് നയങ്ങള്‍ക്കും കീഴിലുള്ള നിയമങ്ങളിലും മന്ത്രാലയം അന്തിമ രൂപ കല്‍പ്പന നല്‍കിക്കഴിഞ്ഞു.
ഇന്ത്യ ഭരണഘടന പ്രകാരം തൊഴില്‍ എന്നത് കണ്‍കറന്റ് വിഷയത്തിലാണ് ഉള്‍പ്പെടുന്നത്. അതിനാല്‍ ഇത് സംബന്ധിച്ച നിയമങ്ങളാകണമെങ്കില് കേന്ദ്ര സര്‍ക്കാരും അതുപോലെ തന്നെ സംസ്ഥാന സര്‍ക്കാറുകളും ഈ നാല് നയങ്ങള്‍ക്ക് കീഴിലുള്ള നിയമങ്ങളെ സംബന്ധിച്ചും അറിയിപ്പ് നല്‍കേണ്ടതുണ്ട്.
പുതിയ വേതന നയങ്ങള്‍ പ്രകാരം അലവന്‍സുകള്‍ക്ക് 50 ശതമാനം പരിധി നിശ്ചയിക്കും. ഇതോടെ ജീവനക്കാരന്റെ മൊത്ത വേതനത്തിന്റെ പകുതിയും അടിസ്ഥാന ശമ്പളമാകും. അടിസ്ഥാന ശമ്പളത്തിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് പിഎഫ് കണക്കാക്കുന്നത്. അടിസ്ഥാന വേതനവും ക്ഷാമ ബത്തയും ഇതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.
നിലവില്‍ തൊഴില്‍ ദാതാവ് പല ഗണങ്ങളായാണ് വേതനത്തെ വിഭജിച്ചിരിക്കുന്നത്. ഇത് അടിസ്ഥാന വേതനം കുറഞ്ഞ നിരക്കില്‍ നിലനിര്‍ത്തുവാനും പിഎഫ്, ആദായ നികുതി എന്നിവയിലേക്കുള്ള വിഹിതം കുറയുവാനും കാരണമാകുന്നു. പുതിയ വേതനം നയം പ്രകാരം മൊത്ത വേതനത്തിന്റെ 50 ശതമാനമാനമാക്കി പിഎഫ് വിഹിതം നിശ്ചയിക്കും.
പുതിയ നയം നടപ്പിലാക്കിക്കഴിഞ്ഞാല്‍ തൊഴില്‍ ദാതാക്കള്‍ അതനുസരിച്ച് ജീവനക്കാരുടെ ശമ്പള ഘടന പുനക്രമീകരിക്കേണ്ടതായി വരും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications