10 വര്‍ഷത്തേക്ക് മുടങ്ങാതെ പെന്‍ഷന്‍ നേടാം; പ്രധാനമന്ത്രി വയ വന്ദന യോജനയില്‍ ഇപ്പോള്‍ ചേരാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെന്‍ഷന്‍ എന്നത് വിരമിക്കല്‍ കാലത്ത് ഒരു കരുതല്‍ തന്നെയാണ്. സ്ഥിര വരുമാനമായിരുന്ന ശമ്പളം നിലയ്ക്കുന്ന കാലത്ത് അത്യാവശ്യ ചെലവുകളെ നേരിടാന്‍ പെന്‍ഷന്‍ തുക കൊണ്ട് സാധിക്കും. എന്നാല്‍ ഈ സൗകര്യം എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല. സര്‍ക്കാര്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് മാത്രമാണ് നല്ലൊരു തുക പെന്‍ഷനായി ലഭിക്കുകയുള്ളൂ.

 

ഇതിന് ബദലായി സര്‍ക്കാര്‍ ജീവനക്കാരല്ലാത്തവര്‍ക്കും ഉയര്‍ന്ന പെന്‍ഷന്‍ നേടാനുള്ള പദ്ധതികള്‍ ഇന്നുണ്ട്. ഇത്തരത്തിലൊന്നാണ് പ്രധാനമന്ത്രി വയ വന്ദന യോജന. മാസം 9,250 രൂപ മുടക്കമില്ലാതെ 10 വര്‍ഷം നേടാന്‍ ഈ പദ്ധതി സഹായിക്കും. പദ്ധതിയുടെ വിശദാംശങ്ങള്‍ നോക്കാം.

പ്രധാനമന്ത്രി വയ വന്ദന യോജന

പ്രധാനമന്ത്രി വയ വന്ദന യോജന

കേന്ദ്രസര്‍ക്കാര്‍ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ വഴിയാണ് പ്രധാനമന്ത്രി വയ വന്ദന യോജന നടപ്പിലാക്കുന്നത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ പ്രധാനമന്ത്രി വയ വന്ദന യോജനയില്‍ ചേരാന്‍ സാധിക്കുക. ചേര്‍ന്നയുടന്‍ പെന്‍ഷന്‍ ലഭിക്കും എന്നതാണ് പദ്ധതിയുടെ ഗുണം. പ്രധാനമന്ത്രി വയ വന്ദന യോജനയില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായ പരിധിക്ക് നിബന്ധനകളില്ല.

പെന്‍ഷന്‍ തുക എത്ര വേണമെന്ന് നിക്ഷേപകന് തീരുമാനിച്ച് ഇത് അനുസരിച്ചുള്ള തുക നിക്ഷേപിച്ചാല്‍ മതിയാകും. മാസത്തിലോ, ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ നിക്ഷേപകന്റെ ഇഷ്ടാനുസരണം പെന്‍ഷന്‍ കൈപ്പറ്റാം. 10 വർഷമാണ് പദ്ധതിയുടെ കാലാവധി.

ആനുകൂല്യങ്ങൾ

ആനുകൂല്യങ്ങൾ

മൂന്ന് തരത്തില്‍ പദ്ധതിയില്‍ നിന്ന് നേട്ടങ്ങള്‍ സ്വന്തമാക്കാം. പെന്‍ഷനും മരണ ആനുകൂല്യങ്ങളും മെച്യൂരിറ്റി ബെനഫിറ്റ് എന്നിങ്ങനെ മൂന്ന് തരം ആനുകൂല്യങ്ങളാണ് പ്രധാനമന്ത്രി വയ വന്ദന യോജനയിലുള്ളത്. നിക്ഷേപിക്കുന്ന തുകയ്ക്ക് അനുസരിച്ചുള്ള പെന്‍ഷന്‍ 10 വര്‍ഷത്തേക്ക് ലഭിക്കും. 10 വർഷത്തിന് ശേഷം മെച്യൂരിറ്റി ബെനഫിറ്റായി നിക്ഷേപിച്ച തുക പിൻവലിക്കാം. പദ്ധതിയുടെ കാലയളവായ 10 വർഷത്തിനുള്ളിൽ നിക്ഷേപകന്‍ മരണപ്പെട്ടാല്‍ നിക്ഷേപിച്ച തുക പൂർണമായും കുടുംബകാര്‍ക്ക് തിരികെ നൽകും.

Also Read: നിക്ഷേപത്തിന് എന്ത് ചെലവ് വരും? ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ ഈടാക്കുന്ന ചെലവുകളെ പറ്റി അറിയാംAlso Read: നിക്ഷേപത്തിന് എന്ത് ചെലവ് വരും? ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ ഈടാക്കുന്ന ചെലവുകളെ പറ്റി അറിയാം

എത്ര പെൻഷൻ ലഭിക്കും

എത്ര പെൻഷൻ ലഭിക്കും

പ്രധാനമന്ത്രി വയ വന്ദന യോജന പ്രകാരം മാസത്തിൽ ലഭിക്കുന്ന ചുരുങ്ങിയ പെന്‍ഷന്‍ 1,000 രൂപയാണ്. മാസത്തിൽ ലഭിക്കുന്ന പരമാവധി പെന്‍ഷന്‍ 9,250 രൂപയും. 1,000 രൂപ വീതം മാസത്തിൽ പെൻഷൻ ലഭിക്കാനായി 1,62,162 രൂപയാണ് പ്രാധാനമന്ത്രി വയ വന്ദന യോജനയിൽ നിക്ഷേപിക്കേണ്ടത്. 1,61,074 രൂപയ്ക്ക് പദ്ധതിയില്‍ ചേര്‍ന്നാല്‍ 3,000 രൂപ ത്രൈമാസ പെന്‍ഷന്‍ ലഭിക്കും.

Also Read: 0.35% ത്തിന്റെ വര്‍ധനവ്; റിപ്പോ നിരക്ക് 6.25 ശതമാനമായി; നിരക്ക് വര്‍ധനവ് വായ്പ എടുത്തവനെ ബാധിക്കുംAlso Read: 0.35% ത്തിന്റെ വര്‍ധനവ്; റിപ്പോ നിരക്ക് 6.25 ശതമാനമായി; നിരക്ക് വര്‍ധനവ് വായ്പ എടുത്തവനെ ബാധിക്കും

ഇപ്പോൾ ചേരാൻ നല്ല സമയം

ഇപ്പോൾ ചേരാൻ നല്ല സമയം

പ്രധാനമന്ത്രി വയ വന്ദന യോജനയിൽ ചേരുന്നവർക്ക് ലഭിക്കുന്ന പലിശ 7.4 ശതമനമാണ്. വർഷത്തിൽ കണക്കാക്കുമ്പോൾ 7.66 ശതമാനത്തിന്റെ ആനുകൂല്യം ലഭിക്കും. ചേരുമ്പോൾ ലഭിക്കുന്ന പലിശ നിരക്ക് തന്നെയാണ് കാലാവധിയോളം ലഭിക്കുക. നിശ്ചിത സമയത്തിനുള്ളിൽ ചേരുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

2023 മാര്‍ച്ച് 31 വരെയാണ് പ്രധാനമന്ത്രി വയ വന്ദന യോജനയിൽ ചേരാനുള്ള സമയ പരിധി. എൽഐസി വഴി നടപ്പിലാക്കുന്ന പദ്ധതിയായതിനാൽ എൽഐസി വെബ്സൈറ്റ് വഴിയോ ഓഫീസ് വഴിയോ ഏജന്റുമാർ മുഖേനയോ പദ്ധതിയിൽ ചേരാം.

കാൽക്കുലേറ്റർ

കാൽക്കുലേറ്റർ

പ്രധാനമന്ത്രി വയ വന്ദന യോജനയിൽ നിന്ന് മാസത്തിൽ ഏറ്റവും ഉയർന്ന പെൻഷനായി 9,250 രൂപ ലഭിക്കാൻ 15 ലക്ഷം രൂപയാണ് നിക്ഷേപിക്കേേണ്ടത്. 14,49086 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് വാര്‍ഷിക പെന്‍ഷനായി 1,11,000 രൂപ ലഭിക്കും. മാസത്തില്‍ 9,250 രൂപ പെന്‍ഷന്‍ വാങ്ങുന്നൊരാള്‍ പത്ത് വര്‍ഷം കൊണ്ട് കൈപറ്റുന്നത് 11,10,000 രൂപയാണ്. പത്ത് വര്‍ഷത്തിന് ശേഷം 15 ലക്ഷം രൂപ തിരികെ ലഭിക്കുകയും ചെയ്യും.

പദ്ധതി കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും പോളിസി സറണ്ടര്‍ ചെയ്യാം. കാലാവധിക്ക് മുന്‍പ് പിന്‍വലിക്കലിക്കുമ്പോള്‍ നിക്ഷേപിച്ച തുകയുടെ 98 ശതമാനം തിരികെ ലഭിക്കും.

Read more about: pension
English summary

Pradhan Mantri Vaya Vandana Yojana Gives Pension Through Out 10 Years; Here's How To Join

Pradhan Mantri Vaya Vandana Yojana Gives Pension Through Out 10 Years; Here's How To Join, Read In Malayalam
Story first published: Wednesday, December 7, 2022, 20:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X