സാധാരണക്കാരായ നിക്ഷേപകരുടെ വലിയ ആശ്രയമാണ് പോസ്റ്റ് ഓഫീസ് പദ്ധതികൾ. പോസ്റ്റ് ഓഫീസ് പദ്ധതികളിലേക്ക് ജനങ്ങളെ ആകർഷിക്കുന്നതിന് കാരണം അവയുടെ സുരക്ഷ തന്നെയാണ്. സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപമായതിനാൽ കാലവധിയിൽ മുതൽ തിരികെ ലഭിക്കുമെന്നതിൽ യാതൊരു സംശയവും നിക്ഷേപകർക്കില്ല. പോസ്റ്റ് ഓഫീസ് പദ്ധതികളിൽ സുരക്ഷയ്ക്കൊപ്പം മാന്യമായ പലിശ നിരക്കും നൽകുന്നുണ്ട്. തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി സങ്കീർണതകളില്ലാതെ നിക്ഷേപം ആരംഭിക്കാമെന്നതും ഇവയുടെ നേട്ടമാണ്.
നിക്ഷേപത്തിനൊപ്പം ഇൻഷൂറൻസ് പരിരക്ഷ കൂടി നൽകുന്നൊരു പദ്ധതി ആവശ്യമായവർക്ക് അതിനുള്ള സൗകര്യവും പോസ്റ്റ് ഓഫീസിലുണ്ട്. റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് നടപ്പിലാക്കുന്നൊരു പദ്ധതിയാണ് ഗ്രാം സുരക്ഷാ സ്‌കീം. മാസത്തിൽ 1500 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് കാലാവധിയിൽ 35 ലക്ഷം രൂപ പദ്ധതി ഉറപ്പ് നൽകുന്ന പദ്ധതിയാണിത്. വിശദാംശങ്ങൾ നോക്കാം.
ഗ്രാം സുരക്ഷ പോളിസി
റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസിന് കീഴിലാണ് ഗ്രാം സുരക്ഷ പോളിസി നടപ്പിലാക്കുന്നത്. 1995 ൽ ഗ്രാമീണ ജനതയക്ക് ഇൻഷൂറൻസ് സൗകര്യം ഉറപ്പാക്കാനാണ് റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് ആരംഭിക്കുന്നത്. ലൈഫ് ഇൻഷൂറൻസിന്റെയും സമ്പാദ്യത്തിന്റെയും ഗുണങ്ങൾ ലഭിക്കുന്ന പോളിസിയാണിത്. പ്രീമിയം അടവ് പൂർത്തിയാകുമ്പോൾ നിക്ഷേപകന് തുക തിരികെ ലഭിക്കും. പോളിസി കാലയളവിൽ അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ നോമിനിയ്ക്കോ അല്ലെങ്കിൽ നിയമപരമായ പിന്തുടർച്ചാ അവകാശിയ്ക്കോ തുക ലഭിക്കും.
പ്രായ പരിധി
പദ്ധതിയിൽ ചേരാനുള്ള കുറഞ്ഞ പ്രായ പരിധി 19 വയസാണ് 55 വയസിനുള്ളിൽ പോളിസിയിൽ ചേരുകയും വേണം. 10,000 രൂപ രൂപ മുതൽ 10 ലക്ഷം രൂപ വരെ അഷ്വേഡ് തുകയുള്ള പോളിസി ലഭ്യമാണ്. മാസത്തിലോ, പാദ വാർഷികമായോ, അർധ വാർഷികമായോ, വാർഷികമായോ പ്രീമിയം അടയ്ക്കാവുന്നതാണ്. പ്രീമിയം നൽകുന്നതിനായി ഉപയോക്താക്കൾക്ക് 30 ദിവസത്തെ ഗ്രേസ് പിരീയഡും ലഭിക്കും.
പ്രീമിയം അടവ് കാലാവധി 55 വയസ്, 58 വയസ്, 60 വയസ് എന്നിങ്ങനെ ക്രമീകരിക്കാം. പോളിസിയിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണീയത ബോണസ് തുകയാണ്. ഏറ്റവും ഒടിൽ പ്രഖ്യാപിച്ച ബോണസ് പ്രതിവർഷം 1000 രൂപയ്ക്ക് 65 രൂപയാണ്.
വായ്പ സൗകര്യം
പോളിസിയിൽ ചേർന്നൊരാൾക്ക് പെട്ടന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾക്ക് വായ്പ ലഭിക്കും. പോളിസി വാങ്ങി 4 വർഷം പൂർത്തിയായതിന് ശേഷമാണ് വായ്പാ സൗകര്യം ലഭിക്കുക. പോളിസി ആരംഭിച്ച് മൂന്ന് വർഷം പൂർത്തിയാകുമ്പോൾ പോളിസി അവസാനിപ്പിക്കാനും സാധിക്കും. എന്നാൽ അധിക നേട്ടങ്ങളൊന്നും ഇതുവഴി ലഭിക്കില്ല. അടച്ച തുക തിരികെ ലഭിക്കും.
5 വർഷത്തിന് മുൻപ് പോളിസി സറണ്ടർ ചെയ്താൽ ബോണസിന് അർഹതയുണ്ടായിരിക്കില്ല. പോളിസി കാലയളവിൽ പ്രീമിയം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ പോളിസി ഉടമയ്ക്ക് പോളിസി വീണ്ടും ആരംഭിക്കാനാകും, കുടിശ്ശികയായി കിടക്കുന്ന പ്രീമിയം തുക മുഴുവനായി അടച്ചാൽ മതിയാകും.
കാൽക്കുലേറ്റർ
19-ാം വയസിൽ 10 ലക്ഷം രൂപയുടെ പോളിസി വാങ്ങുന്നൊരാൾക്ക് മാസത്തിൽ പ്രീമിയം അടവ് വരുന്നത് 1,515 രൂപയാണ്. ഇത് 55 വർഷകാലം അടയ്ക്കണം. 58 വർഷ പോളിസി ടേം തിരഞ്ഞെടുക്കുന്നവൊരാൾക്ക് 1,463 രൂപയും 60 വർഷ്‌ത്തേക്ക് അടയ്ക്കുന്നൊരാൾക്ക് 1,411രൂപയുമാണ് മാസ അടവ് വരുന്നത്.
ഇത് അനുസരിച്ച് 55 വയസിൽ മെച്യൂരിറ്റി ബെനഫിറ്റായി 33.40 ലക്ഷം രൂപ ലഭിക്കും. 55 വയസിന് ശേഷം 33.40 ലക്ഷം രൂപയും 60 55 വയസിന് ശേഷം 34.60 ലക്ഷം രൂപയും ലഭിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications