ക്ഷേപ തട്ടിപ്പുകളുടെ ചരിത്രം ഒരുപാടുണ്ട് കേരളത്തിൽ. തട്ടിപ്പു സംഘങ്ങളുടെ പണം ഇരട്ടിയാകുമെന്ന വാഗ്ദാനത്തിൽ വീണ പലർക്കും ലക്ഷങ്ങൾ തന്നെ നഷ്ടമായി. പണത്തിന് വളർച്ച ആഗ്രഹിക്കുന്നവരാണെങ്കിൽ ഇതിന് പറ്റിയ സാധ്യത നിക്ഷേപങ്ങളാണ്. ഇതിൽ തന്നെ അപകട സാധ്യതയുള്ളതും കുറഞ്ഞതും തീരെയില്ലാത്തതും കാണാം. റിസ്‌കെടുക്കാതെ പണം ഇരട്ടിയാകാൻ നിക്ഷേപിക്കുന്നവരാണെങ്കിൽ പറ്റിയ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ.
കിസാൻ വികാസ് പത്ര
നിക്ഷേപം ഇരട്ടിയാകുന്നത്രയും കാലത്തോളമാണ് കിസാൻ വികാസ് പത്രയുടെ കാലാവധി. നിലവിൽ 7 ശതമാനം പലിശയാണ് കിസാൻ വികാസ് പത്രയ്ക്ക് നൽകുന്നത്. 2 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 123 മാസത്തിന് ശേഷം 4 ലക്ഷം രൂപ പിൻവലിക്കാം. 1,000 രൂപ മുതൽ നിക്ഷേപിക്കാൻ സാധിക്കുന്ന കിസാൻ വികാസ് പത്രയിൽ പണം ഇരട്ടിയാകാൻ വേണ്ട സമയം 10 വർഷവും മൂന്ന് മാസവുമാണ്.
പ്രായപൂർത്തിയാവാത്ത കുട്ടികൾക്കും കിസാൻ വികാസ് പത്ര അക്കൗണ്ട് എടുക്കാം. വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം.ജോയിന്റ് അക്കൗണ്ടിൽ പരമാവധി 3 പേരാണ് അംഗങ്ങളാകൻ സാധിക്കുക.
നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്
5 വർഷ കാലാവധിയുള്ള നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിൽ 6.8 ശതമാനമാണ് പലിശ നിരക്ക്. നിക്ഷേപകർക്ക് 5 വർഷത്തിന് ശേഷം നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് നിക്ഷേപത്തിന്റെ കാലാവധി ഉയർത്താം. 2 ലക്ഷം രൂപ നിക്ഷേപിച്ചാൽ അഞ്ചാം വർഷത്തിൽ 2,77,899 രൂപയാണ് ലഭിക്കുക. 5 വർഷം വീണ്ടും കാലാവധി ഉയർത്തിയാൽ 3,86,139 രൂപ 10-ാം വർഷത്തിൽ ലഭിക്കും.
പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം
അഞ്ച് വർഷ പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപത്തിൽ നിന്ന് 6.7 ശതമാനം പലിശ ലഭിക്കും. ഓരോ 5 വർഷത്തിന് ശേഷവും നിക്ഷേപത്തിന്റെ കാലാവധി 5 വർഷം വീതം ഉയർത്താനാകും. 2 ലക്ഷം രൂപ നിക്ഷേപിച്ചൊരാൾക്ക് കാലാവധിയിൽ 2,67,000 രൂപ ലഭിക്കും. 5 വർഷത്തേക്ക് വീണ്ടും നിക്ഷേപിച്ചാൽ 2,56,445 രൂപ ലഭിക്കും.
സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം
സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം നിക്ഷേപകർക്ക് 7.6 ശതമാനം പലിശ നൽകുന്നുണ്ട്. രണ്ട് ലക്ഷം രൂപ നിക്ഷേപിച്ചാൽ അഞ്ച് വർഷത്തിന് ശേഷം നിലവിലെ നിരക്കിൽ 2,76,000 രൂപ ലഭിക്കും. കാലാവധി വീണ്ടും 5 വർഷത്തേക്ക് നീട്ടി നിക്ഷേപിച്ചാൽ അടുത്ത അഞ്ച് വർഷത്തിന് ശേഷം 3,72,608 രൂപ ലഭിക്കും.
ഓൺലൈൻ-ഓഫ്‍ലൈൻ അക്കൗണ്ട്
പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് ആരംഭിക്കാൻ കെവൈസി ഫോം, പാൻ കാർഡ്, ആധാർ കാർഡ് എന്നിവ വേണം. ആധാർ കാർഡ് ഇല്ലാത്തൊരാൾക്ക് പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടേഴ്സ് ഐഡി തുടങ്ങിയ രേഖകൾ ഹാജരാക്കാം. ഇതോടൊപ്പം ഇ-ബാങ്കിംഗ് സൗകര്യവും ഉപയോഗപ്പെടുത്താം.
പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം, സ്ഥിര നിക്ഷേപ അക്കൗണ്ടുകൾ ഇ-ബാങ്കിംഗ് ഉപയോഗിച്ച് ആരംഭിക്കാം. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്, പിപിഎഫ്, സുകന്യ സമൃദ്ധി യോജന എന്നിവയിലേക്ക് നിക്ഷേപിക്കാൻ ഇ-ബാങ്കിംഗ് വഴി സാധിക്കും. ആർഡി വായ്പ, പിപിഎഫ് വായ്പ എന്നിവയും ഇ-ബാങ്കിംഗ് ഉപയോഗിച്ച് നടത്താം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
