എയർ ഇന്ത്യ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി സീനിയർ ഐഎഎസ് ഉദ്യോഗസ്ഥൻ പ്രദീപ് സിംഗ് ഖരോളയെ കേന്ദ്ര സർക്കാർ നിയമിച്ചു.
എയർ ഇന്ത്യ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി സീനിയർ ഐഎഎസ് ഉദ്യോഗസ്ഥൻ പ്രദീപ് സിംഗ് ഖരോളയെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിൽ ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായാണ് പ്രദീപ് സിംഗ്.
കർണാടക കേഡറിലെ ഐഎഎസ് ഓഫീസറായ ഖരോള, രാജീവ് ബൻസാലിന് പകരമാണ് എയർ ഇന്ത്യ തലവനാകുന്നത്. കഴിഞ്ഞ മൂന്നുമാസമായി എയർ ഇന്ത്യയുടെ ഇടക്കാല സിഎംഡിയായി സേവനം അനുഷ്ടിക്കുകയായിരുന്നു രാജീവ് ബൻസാൽ.

എയർ ഇന്ത്യ അദ്ധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന അഷ്വാനി ലൊഹാനി റെയിൽവേ ബോർഡ് ചെയർമാനായി നിയമിക്കപ്പെട്ട ഒഴിവിലേക്കായിരുന്നു ബൻസാലിന്റെ നിയമനം.
എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട് സർക്കാർ അന്തിമരൂപം തയ്യാറാക്കുന്ന സമയത്താണ് പുതിയ സി.എം.ഡി എത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എയര്‍ ഇന്ത്യയ്ക്ക് നിലവില്‍ 50,000 കോടി രൂപയിലധികം കടമുണ്ട്. നഷ്ട്ടത്തിലേയ്ക്ക് കൂപ്പുകുത്തുന്നതിനിടെ കടത്തിൽ നിന്ന് പിടിച്ചു നിൽക്കാൻ എയർ ഇന്ത്യ രണ്ടു ഫ്ലാറ്റുകൾ കൂടി വിൽക്കാൻ പദ്ധതിയിട്ടിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
