ഫ്‌ളിപ്കാര്‍ട്ട് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാൻ സാധ്യത

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ മുന്‍ നിര ഇ - കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാൻ സാധ്യത. കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയ വാള്‍ മാര്‍ട്ട് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

നാലുവര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയ ശേഷമാകും വിപണിയില്‍ ലിസ്റ്റ് ചെയ്യലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫ്‌ളിപ്കാര്‍ട്ടിന്റെ 75 ശതമാനം ഓഹരികളാണ് വാള്‍മാര്‍ട്ട് വാങ്ങിയത്. 21 ബില്യണ്‍ ഡോളറിനാണ് (ഏകദേശം 101020 കോടി രൂപ) ഏറ്റെടുക്കല്‍.

ഫ്‌ളിപ്കാര്‍ട്ട് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാൻ സാധ്യത

വാള്‍മാര്‍ട്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായാണ് വ്യാപാര ലോകം ഇതിനെ വിശേഷിപ്പിക്കുന്നത്. ഇകൊമേഴ്‌സ് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലും ഇതു തന്നെയാണ്. മറ്റൊരു ഇകൊമേഴ്‌സ് ഭീമനായ ആലിബാബയും ഇന്ത്യന്‍ വിപണിയിലേയ്ക്ക് വരാന്‍ തയ്യാറെടുക്കുകയാണ്. ഇതോടെ രാജ്യത്തെ ഇ - കൊമേഴ്‌സ് മേഖലയില്‍ ത്രികോണ മത്സരമാകും ഉണ്ടാകുക.

രാജ്യത്ത് ഒരു കോടിയലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാൾമാ‍ർട്ട് സിഇഒ ഡക്ക് മക്ക്മില്ലൻ കഴിഞ്ഞ ദിവസം വാ​ഗ്ദാനം ചെയ്തിരുന്നു. ഇന്ത്യൻ കർഷകർക്ക് വാൾമാർട്ടിന്റെ കടന്നു വരവ് ഗുണം ചെയ്യുമെന്ന്‌ ചില സാമ്പത്തിക നിരീക്ഷകരുടെ അനുമാനം. ശുദ്ധമായ കാർഷികോത്പന്നങ്ങൾ കർഷകരിൽ നിന്നും നേരിട്ടു ശേഖരിക്കാനുള്ള കോൾഡ് ചെയ്ൻ സംവിധാനം മറ്റിടങ്ങളിൽ വാൾമാർട്ട് അവലംബിച്ചിട്ടുണ്ട്. ഇത് ഇന്ത്യയിലും നടപ്പിലാക്കാൻ സാധ്യതയുണ്ട്.

malayalam.goodreturns.in

English summary

Walmart says Flipkart could go public in as early as four years

Walmart Inc said on Saturday in a filing with a U.S. regulator that it may take India's Flipkart public in as early as four years, detailing for the first time a potential listing timeline for Walmart's largest-ever acquisition.
Story first published: Saturday, May 12, 2018, 15:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X