സ്വ‍ർണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്!! ഈ ജ്വല്ലറികളാണ് ബെസ്റ്റ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  സ്വ‍ർണത്തോട് ഭ്രമമില്ലാത്ത സ്ത്രീകൾ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ വളരെ വിരളമാണ്. തങ്ങളുടെ ജീവിതത്തിലെ ഓരോ സുപ്രധാന സന്ദർഭത്തിലും ആഭരണം സമ്മാനം ലഭിക്കാൻ ആ​ഗ്രഹിക്കുന്നവരാണ് സ്ത്രീകൾ. എന്നാൽ അണിയുന്നതിന് മാത്രമല്ല ഒരു നിക്ഷേപ മാ‍ർ​ഗം കൂടിയായി സ്വ‍ർണത്തെ കരുതുന്നവരുമുണ്ട്. സ്വ‍ർണ പ്രേമികൾക്കായി ഇതാ ഇന്ത്യയിലെ ഏറ്റവും മികച്ച 8 ജ്വല്ലറികൾ ഇവയാണ്...

  ഭീമ ജ്വല്ലേഴ്സ്

  1925ൽ കേരളത്തിൽ ആരംഭിച്ച ജ്വല്ലറിയാണ് ഭീമ ജ്വല്ലേഴ്സ്. നിലവിൽ സൗത്ത് ഇന്ത്യയിൽ 26 ഷോപ്പുകളാണുള്ളത്. ബി ​ഗോവിന്ദനാണ് ഭീമ ജ്വല്ലേഴ്സിന്റെ ഇപ്പോഴത്തെ ചെയർമാൻ. ഭീമാ ഭട്ടാർ ആണ് ജ്വല്ലറി സ്ഥാപിച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ അഞ്ച് ആൺമക്കളാണ് ജ്വല്ലറികളുടെ മേൽനോട്ടം വഹിക്കുന്നത്. ബി. ​ഗോവിന്ദന്റെ ആകെ ആസ്തി 620 മില്യൺ ഡോളറാണ്. ഇന്ത്യയിൽ സ്വർണവില ഉടൻ ഇടിയും!!! ഇനി ഗൾഫ് സ്വർണത്തേയ്ക്കാൾ വിലക്കുറവിൽ സ്വർണം വാങ്ങാം...

  കല്യാൺ ജ്വല്ലേഴ്സ്

  1993 ൽ തൃശ്ശൂരിലാണ് കല്യാൺ ജ്വല്ലറിയുടെ ആദ്യത്തെ ഷോറൂം തുറക്കുന്നത്. ഇപ്പോൾ സൗത്ത് ഇന്ത്യയിൽ തന്നെ 32ഓളം ഷോറൂമുകളുണ്ട്. ടി.എസ്. കല്യാണരാമനാണ് കല്യാൺ ജ്വല്ലേഴ്സിന്റെ മാനേജിങ് ഡയറക്ട‍ർ. പന്ത്രണ്ടാം വയസ്സിൽ അച്ഛന്റെ സഹായിയായാണ് അദ്ദേഹം ബിസിനസിലേയ്ക്ക് കടന്നത്. 2013 മാർച്ചിൽ ഫോർബ്സിന്റെ സമ്പന്നരുടെ പട്ടികയിൽ 1342-ാം സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. ആകെ ആസ്തി 1.3 ബില്യൺ ഡോളറാണ്. രണ്ട് പവനിൽ കൂടുതൽ സ്വർണം വാങ്ങണോ??? ഇനി അൽപ്പം പാടുപെടും!!!

  മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

  1993ൽ ആരംഭിച്ച മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് ഇന്ത്യയിലും ​ഗൾഫ് രാജ്യങ്ങളിലുമായി 150ഓളം ഷോറൂമുകളുണ്ട്. 22000 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്. എം.പി. അഹമ്മദാണ് ജ്വല്ലറിയുടെ ചെയ‍ർമാൻ. അദ്ദേഹത്തിന്റെ ആകെ ആസ്തി ഒരു ലക്ഷം കോടി ഡോളറാണ്. സ്വർണശേഖരം ഏറ്റവും കൂടുതലുള്ള രാജ്യം ഏത്??? ഇന്ത്യയെ പിന്നിലാക്കിയ ആ കേമൻമാർ ആരൊക്കെ???

  കിരൺ ജെംസ്

  ഇന്ത്യയിലെ ഡയമണ്ട് വ്യാപാരത്തിൽ പ്രമുഖരാണ് കിരൺ ജെംസ്. കമ്പനിയുടെ നിലവിലെ ചെയർമാൻ വല്ലാഭായ് എസ് പട്ടേലാണ്. വജ്ര വ്യാപാരത്തിൽ 40 വർഷത്തിലേറെ അനുഭവ പരിചയമുള്ള വ്യക്തിയാണ് ഇദ്ദേഹം. 590 മില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ദുബായിൽ സ്വർണത്തിന് വൻ വിലക്കുറവ്!!! ഗൾഫ് സ്വർണത്തിന്റെ ഡിമാൻഡ് ഉയർന്നു

  ലക്ഷ്മി ഡയമണ്ട്സ്

  1972ലാണ് ലക്ഷ്മി ഡയമണ്ട്സ് ആരംഭിക്കുന്നത്. നിലവിൽ 5000ത്തിലധികം ജീവനക്കാരുണ്ട് ഈ ജ്വല്ലറിയിൽ. വസന്ത് ​ഗജേരയാണ് ലക്ഷ്മി ഡയമണ്ട്സിന്റെ മാനേജിംഗ് ഡയറക്ടർ. അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 580 മില്യൺ ഡോളറാണ്. കാർ, സ്വർണം, വസ്തു വാങ്ങാൻ പ്ലാനുണ്ടോ??? ജിഎസ്ടി എങ്ങനെ ബാധിക്കുമെന്നറിയണ്ടേ...

  ഫയർസ്റ്റാ‍ർ ഡയമണ്ട്സ്

  നീരവ് മോഡിയാണ് ഫയർസ്റ്റാർ ഡയമണ്ട്സ് കമ്പനിയുടെ ചെയർമാൻ. 1999ൽ 15 ജീവനക്കാരുമായി ആരംഭിച്ച കമ്പനിയിൽ ഇപ്പോൾ 1200 ലേറെ പേരാണ് ജോലി ചെയ്യുന്നത്. നിലവിൽ 8 ഷോറൂമുകളാണ് അദ്ദേഹത്തിനുള്ളത് 2020ഓടെ 30 ഷോറൂമുകൾ കൂടി ആരംഭിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ദുബായ്, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ഫയർസ്റ്റാ‍ർ ഡയമണ്ട്സ് പ്രശസ്തമാണ്. 1.1 മില്യൺ ആണ് നീരവ് മോഡിയുടെ ആസ്തി. സ്വ‍ർണം വാങ്ങാനിരിക്കുന്നവർക്ക് ഇനി നല്ലകാലം, കേരളത്തിൽ സ്വർണവില കുറയും

  ധ‍ർമ്മാനന്ദൻ ഡയമണ്ട്സ്

  1985ൽ ഉ​ഗാമെദി ലാൽജിഭായി പട്ടേലും അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്തായ തുളസിഭായ് ഗോട്ടിയും ശ്രീ ജി എന്ന പേരിൽ ഒരു വജ്രവ്യാപാര കേന്ദ്രം ആരംഭിച്ചു. ഈ കമ്പനി പിന്നീട് 1993ൽ ധ‍ർമ്മാനന്ദൻ ഡയമണ്ട്സ് എന്ന പേരിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. പഴയ സ്വർണം, കാ‍ർ... വിൽക്കാനുണ്ടോ...??? കിട്ടുന്ന കാശ് ഓർത്ത് നോ ടെൻഷൻ

  രാജേഷ് എക്സ്പോർട്ട്സ്

  1990ൽ രാജേഷ് എക്സ്പോർട്ട്സ് എന്ന പേരിൽ രാജേഷ് മേത്ത ഒരു കമ്പനി ആരംഭിച്ചു. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ സ്വർണ ഉൽപാദനം നടത്തുന്ന കമ്പനികളിലൊന്നാണ് ഇപ്പോൾ രാജേഷ് എക്സ്പോർട്ട്സ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണത്തിന്റെ കയറ്റുമതിക്കാരും രാജേഷ് എക്സ്പോർട്ട്സാണ്. നിലവിൽ രാജേഷ് മേത്തയുടെ ആസ്തി 310 മില്യൺ ഡോളറാണ്. സ്വർണത്തിൽ പണം നിക്ഷേപിക്കുന്നത് ബുദ്ധിപരമോ? അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങൾ

  malayalam.goodreturns.in

  English summary

  Richest Jewellers in India 2017

  Even as gold prices decline, jewellers are doing brisk trade. India’s leading jewellers who are leaving behind a glittering trail — regionally, nationally and even globally.
  Company Search
  Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
  Thousands of Goodreturn readers receive our evening newsletter.
  Have you subscribed?

  Find IFSC

  Get Latest News alerts from Malayalam Goodreturns

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more