എസ്ബിഐ ബിസിനസ് ലോൺ എടുക്കാം; അറിയേണ്ട കാര്യങ്ങൾ ഇതാ...

ബിസിനസ് വിപുലീകരണത്തിനോ പുതിയ ബിസിനസ് ആരംഭിക്കുന്നതിനോ സംരംഭകർക്ക് എസ്ബിഐ വായ്പ നൽകും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിസിനസ് തുടങ്ങാൻ ലോൺ എടുക്കാൻ പ്ലാനുണ്ടോ? എങ്കിൽ എസ്ബിഐ ബിസിനസ് ലോണിനെക്കുറിച്ച് ചില കാര്യങ്ങൾ അറിയാം.

വായ്പ ആർക്കൊക്കെ?

വായ്പ ആർക്കൊക്കെ?

ബിസിനസ് വിപുലീകരണത്തിനോ പുതിയ ബിസിനസ് ആരംഭിക്കുന്നതിനോ സംരംഭകർക്ക് എസ്ബിഐ വായ്പ നൽകും. 21 മുതൽ 65 വയസ്സു വരെയുള്ളവർക്ക് ലോൺ ലഭിക്കുന്നതാണ്. കാ‍ർ ലോണെടുത്ത് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്!! എസ്ബിഐ കാർ ലോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം

എസ്ബിഐ ബിസിനസ് ലോണിന്റെ പ്രത്യേകതകൾ

എസ്ബിഐ ബിസിനസ് ലോണിന്റെ പ്രത്യേകതകൾ

കുറഞ്ഞ പലിശ നിരക്കാണ് മറ്റ് ബാങ്കുകളെ അപേക്ഷിച്ച് എസ്ബിഐ ബിസിനസ് ലോണിന്റെ പ്രത്യേകത. കൂടാതെ പ്രോസസ്സിംഗ് ചാർജും വളരെ കുറവാണ്. ലോൺ തുകയുടെ 2 മുതൽ 3 ശതമാനം വരെയാണ് പ്രോസസിംഗ് ചാർജ്. ഹോം ലോൺ എടുക്കാൻ പ്ലാനുണ്ടോ? വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ ഇതാ..

വായ്പ തുക

വായ്പ തുക

എസ്ബിഐ ബിസിനസ് വായ്പാ പലിശ നിരക്ക് നിങ്ങൾ അപേക്ഷിക്കുന്ന വായ്പയെ ആശ്രയിച്ചിരിക്കുന്നു. വായ്പ എടുക്കുന്ന തുക കൂടുന്നതിന് അനുസരിച്ച് പലിശ കുറവാണ്. കുറഞ്ഞ തുകയാണ് വായ്പ എടുക്കുന്നതെങ്കിൽ പലിശ അൽപ്പം കൂടും. തൊഴിലില്ലാത്തവർക്ക് സർക്കാർ വായ്പ നൽകും!! അപേക്ഷിക്കേണ്ടത് എങ്ങനെ?

പലിശ നിരക്ക്

പലിശ നിരക്ക്

എസ്ബിഐയുടെ ബിസിനസ് ലോൺ പലിശ നിരക്ക് 11.20 മുതൽ 16.30 ശതമാനം വരെയാണ്. ഒരു വർഷം മുതൽ 4 വർഷം വരെയാണ് തിരിച്ചടവ് കാലാവധി. അഞ്ച് ലക്ഷം മുതൽ 100 കോടി വരെ ഇത്തരത്തിൽ ലോൺ എടുക്കാം. സ്ത്രീ സംരംഭക‍ർക്ക് ലോൺ റെഡി!! ഇതാ മികച്ച 9 പദ്ധതികൾ

മറ്റ് ചെലവുകളില്ല

മറ്റ് ചെലവുകളില്ല

മറച്ചു വയ്ക്കുന്ന മറ്റ് ഫീസുകളോ അഡ്മിനിസ്ട്രേഷൻ നിരക്കുകളോ എസ്ബിഐ ബിസിനസ് ലോണിന് ഇല്ല. കൂടാതെ കുറഞ്ഞ നടപടി ക്രമങ്ങൾ മാത്രമാണുള്ളത്. നിങ്ങളുടെ ബിസിനസ് സ്വപ്നം ഉടൻ സാക്ഷാത്ക്കരിക്കാം... സർക്കാർ 4 ലക്ഷം രൂപ നൽകും

സിബിൽ സ്കോർ

സിബിൽ സ്കോർ

നിങ്ങളുടെ സിബിൽ സ്കോർ കുറവാണെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന വായ്പയ്ക്ക് കൂടുതൽ പലിശ നൽകേണ്ടി വരും. മികച്ച സിബിൽ സ്കോറാണ് ഉള്ളതെങ്കിൽ കുറഞ്ഞ പലിശയ്ക്ക് ലോൺ ലഭിക്കും. ബിസിനസ് ലോൺ ലഭിക്കാൻ കുറഞ്ഞത് 700 പോയിന്റെങ്കിലും സിബിൽ സ്കോർ ആവശ്യമാണ്. സിബില്‍ സ്‌കോര്‍ നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്?

malayalam.goodreturns.in

English summary

SBI Business Loan Interest Rate Mar 2018

SBI offers Business Loan starting at interest rate of 11.20%. The rates vary by loan amount, occupation and type of loan availed.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X