ഒരാള്‍ക്ക് ആദായ നികുതി വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിക്കാനുള്ള സാധ്യതകള്‍ ഒരുപാടാണ്. കൃത്യസമയത്ത് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കിലും വരുമാനം തെറ്റായി രേഖപ്പെടുത്തിയാലോ വലിയ തോതിലുള്ള നികുതി നഷ്ടമോ നോട്ടീസ് ലഭിക്കാനുള്ള കാരണമാണ്. പ്രധാനമായയും ആദായ നികുതി നിയമം 1961ലെ 139(9), 143 (1), 143 (2), 143 (3), 144, 245, 147, 148, 156 എന്നി സെക്ഷന്‍ പ്രകാരമാണ് നോട്ടീസ് നൽകുന്നത്.
ആദായ നികുതി റിട്ടേൺ കൃത്യ സമയത്ത് ഫയല്‍ ചെയ്യാത്തത്, ആധികാരികമല്ലാത്ത നികുതി റീഫണ്ട് ക്ലെയിം ചെയ്യല്‍, നികുതി നല്‍കേണ്ട വരുമാനം മറച്ചുവെക്കല്‍, അമിത നികുതി നഷ്ടം കണക്കാക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് ഈ വകുപ്പുകളിൽ പറയുന്നത്. ഒരു ആദായ നികുതി നോട്ടീസ് ലഭിച്ചാൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്ന് നോക്കാം.
അടിസ്ഥാന കാര്യങ്ങള്‍ പരിശോധിക്കുക
ലഭിച്ച ആദായ നികുതി നോട്ടീസുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങൾ ആദ്യം പരിശോധിക്കുക. നോട്ടീസിലുള്ളത് സ്വന്തം പേരാണോ എന്ന് ഉറപ്പാക്കുക. പാന്‍ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോയെന്നും ഏത് അസസ്മെന്റ് വർഷത്തെ കാര്യമാണ് നോട്ടീസിൽ വ്യക്തമാക്കുന്നത് എന്നിവ ആദ്യം പരരിശോധിക്കണം. നോട്ടീസ് ഇഷ്യു ചെയ്യുന്ന ഉദ്യോഗസ്ഥൻ, പദവി എന്നിവയും ഡോക്യുമെന്റ് ഐഡന്റിഫിക്കേഷന്‍ നമ്പറും ആദ്യം പരിശോധിക്കണം.
വിഷയം മനസിലാക്കുക
അടുത്തതായി നോട്ടീസ് പൂര്‍ണമായും വായിച്ച് എന്ത് കാരണത്തിന് പുറത്താണ് നോട്ടീസ് ലഭിക്കാന്‍ ഇടയ്ക്കിയതെന്ന് മനസിലാക്കുക. നിയമപരമായ വിഷയങ്ങളെന്താണെന്നും എന്ത് വിവരങ്ങളാണ് നോട്ടീസിലൂടെ പറുന്നതെന്ന് നോക്കുക. എന്താണ് നോട്ടീസ് പറയുന്ന പൊരുത്തക്കേടെന്ന് മനസിലാക്കുക.
എങ്ങനെ മറുപടി നൽകാം
www.incometaxfiling.gov.in വഴി ടാക്സ് ഫയലിംഗ് അക്കൗണ്ട് ഉപയോഗിച്ച് മറുപടി നല്‍കാം. ഓരോ ടാക്സ് നോട്ടീസുകള്‍ക്കും വ്യത്യസ്ത നടപടി ക്രമങ്ങളുണ്ട്. ഇ-മെയിലായി നോട്ടീസ് സംബന്ധിച്ച അറിയിപ്പ് ലഭിച്ചാൽ ആദായ നികുതി അക്കൗണ്ടിലെ my account എന്ന വിഭാഗത്തിൽ നിന്ന് റീഫണ്ട്, ഡിമാന്റ് വിവരങ്ങൾ പരിശോധിക്കാം. My Pending Actions എന്നയിടത്ത് കുടിശ്ശികകളുടെ വിവരം ഉണ്ടാകും.
'Response to Outstanding Tax Demand' എന്ന ഭാഗത്താണ് മറുപടി നല്കാന് സാധിക്കുക. കൃത്യമായ വര്‍ഷം തിരഞ്ഞെടുത്ത് സമര്‍പ്പിക്കാം. ഇതിന് ശേഷം ട്രാൻസാക്ഷൻ ഐഡി ലഭിക്കും. അസസിംഗ് ഓഫീസറെ ബന്ധപ്പെട്ട് വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്താനും സാധിക്കും. നോട്ടീസിലെ വിഷയം എളുപ്പം കൈകാര്യം ചെയ്യാൻ സാധിക്കുന്നതാണെങ്കിൽ നോട്ടീസിന് സ്വയം മറുപടി നൽകാം. ഇതിന് സാധിക്കുന്നില്ലെങ്കിൽ നികുതി വിദഗ്ധരുടെ സഹായം തേടാം.
നോട്ടീസിന് മറുപടി നൽകിയില്ലെങ്കിൽ
ആദായ നികുതി നോട്ടീസ് ലഭിച്ച ശേഷം മറുപടി നൽകിയില്ലെങ്കിൽ ഇതിന് ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. നികുതി അറിയിപ്പ് പാലിക്കാത്തതിന് നികുതിദായകനിൽ നിന്ന് പലിശ ഈടാക്കാൻ സാധ്യതയുണ്ട്. കുടിശ്ശിക വരുത്തിയ നികുതി ദായകന് 10,000 രൂപ വരെ പിഴ ലഭിക്കാനും സാധ്യതയുണ്ട്.
അതേസമയം നിയമ നടപടികളിലേക്ക് നികുതി കേസുകളെത്താം. ഇത്തരം സാഹചര്യത്തിൽ ഒരു വർഷത്തെ തടവ് ശിക്ഷ വരെ ലഭിക്കാൻ സാധ്യതയുണ്ട്. ഇതിനാൽ ആദായ നികുതി നോട്ടീസുകൾക്ക് കൃത്യമായ മറുപടി നൽകുന്നതാണ് ഉചിതം. എന്തെങ്കിലും കാരണ വശാൽ കൂടുതൽ സമയം ആവശ്യമായി വന്നാൽ ഇതിനുള്ള സാവകാശം തേടാം. ഉദ്യോഗസ്ഥന്റെ വിവേചനാധികാരത്തിൽ തീരുമാനമെടുക്കാവുന്ന വിഷയമാണിത്.
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications