എല്‍ഐസി ന്യൂ ജീവന്‍ ശാന്തി പ്ലാന്‍; ഒറ്റത്തവണ പ്രീമിയത്തില്‍ നേടാം പെന്‍ഷന്‍

ജോലി ലഭിച്ച ആദ്യ കാലത്ത് തന്നെ റിട്ടയര്‍മെന്റ് ആസൂത്രണവും ആരംഭിക്കുകയാണെങ്കില്‍ വാര്‍ധക്യ കാലത്തും ജീവിതം ഏറെ സന്തോഷത്തോടെ മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കും. വാര്‍ധക്യ സമയത്ത് നിങ്ങള്‍ക്ക് ഏറെ സഹായകമാകുന്ന എല്‍ഐസിയുടെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലി ലഭിച്ച ആദ്യ കാലത്ത് തന്നെ റിട്ടയര്‍മെന്റ് ആസൂത്രണവും ആരംഭിക്കുകയാണെങ്കില്‍ വാര്‍ധക്യ കാലത്തും ജീവിതം ഏറെ സന്തോഷത്തോടെ മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കും. വാര്‍ധക്യ സമയത്ത് നിങ്ങള്‍ക്ക് ഏറെ സഹായകമാകുന്ന എല്‍ഐസിയുടെ ഒരു പോളിസിയെക്കുറിച്ചാണ് ഇപ്പോള്‍ ഇവിടെ പറയുവാന്‍ പോകുന്നത്. എല്‍ഐസിയുടെ ന്യൂ ജീവന്‍ ശാന്തി പ്ലാനില്‍ നിക്ഷേപം നടത്തുന്നത് നിങ്ങള്‍ക്ക് ഏറെ ഗുണപരമായ ഒരു തെരഞ്ഞെടുപ്പ് ആയിരിക്കും.

Also Read : പെന്‍ഷന്‍ പദ്ധതി; ദിവസ നിക്ഷേപത്തിലൂടെ മാസം തോറും ലക്ഷങ്ങള്‍ നേടാംAlso Read : പെന്‍ഷന്‍ പദ്ധതി; ദിവസ നിക്ഷേപത്തിലൂടെ മാസം തോറും ലക്ഷങ്ങള്‍ നേടാം

ആന്വുറ്റി പ്ലാന്‍

ആന്വുറ്റി പ്ലാന്‍

ഇതൊരു ആന്വുറ്റി പ്ലാന്‍ ആണ്. അതായത് പോളിസി വാങ്ങിക്കുന്ന സമയത്ത് തന്നെ പെന്‍ഷനും ഉറപ്പിച്ചിരിക്കും. പോളിസിയുടെ മറ്റ് നേട്ടങ്ങളും നിക്ഷേപ രീതിയും നമുക്കൊന്ന് പരിശോധിക്കാം. എല്‍ഐസി ന്യൂ ജീവന്‍ ശാന്തി പ്ലാന്‍ ഒരു നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ടിസിപ്പേറ്റിംഗ്, ഇന്‍ഡിവിജ്വുല്‍, സിംഗിള്‍ പ്രീമിയം, ഡെഫേര്‍ഡ് ആന്വുറ്റി പ്ലാനാണ്. ഈ പ്ലാന്‍ പ്രകാരം ഒറ്റത്തവണ പ്രീമിയം നല്‍കുന്നതിലൂടെ ഉപയോക്താവിന് ആജീവനാന്ത കാല പെന്‍ഷന്‍ സേവനം ലഭ്യമാകും. ഇതില്‍ സിംഗിള്‍ ലൈഫ് രീതിയിലും ജോയിന്റ് ലൈഫ് രീതിയിലും നിങ്ങള്‍ക്ക് നിക്ഷേപം നടത്താവുന്നതാണ്.

Also Read : മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ ഇന്‍ഷുറന്‍സ് പരിരക്ഷAlso Read : മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ ഇന്‍ഷുറന്‍സ് പരിരക്ഷ

നോമിനിയ്ക്ക് ഡെത്ത് ബെനഫിറ്റ്

നോമിനിയ്ക്ക് ഡെത്ത് ബെനഫിറ്റ്

എല്‍ഐസിയുടെ ഈ സ്‌കീമിന് കീഴിലെ മേല്‍പ്പറഞ്ഞ രണ്ട് പ്ലാനുകളിലും നോമിനിയ്ക്ക് ഡെത്ത് ബെനഫിറ്റ് ലഭ്യമാകും. നിങ്ങള്‍ക്ക് ഈ സ്‌കീമില്‍ നിക്ഷേപം നടത്തുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഏറ്റവും ചുരുങ്ങിയത് 1.5 ലക്ഷം രൂപയെങ്കിലും നിങ്ങള്‍ നിക്ഷേപിക്കേണ്ടതായുണ്ട്. പരമാവധി പര്‍ച്ചേസ് പ്രൈസിന് പരിധി നിശ്ചയിച്ചിട്ടില്ല.

ജീവന്‍ ശാന്തി പോളിസി

ജീവന്‍ ശാന്തി പോളിസി

ജീവന്‍ ശാന്തി പോളിസി ഒരു സിംഗിള്‍ പ്രീമിയം പ്ലാനാണ്. ഇമ്മീഡിയറ്റ് ആന്വുറ്റി പ്രാന്‍ പ്രകാരം ജീവന്‍ ശാന്തി പോളിസി വാങ്ങിച്ചാല്‍ പോളിസി എടുത്ത് ഉടനെ തന്നെ പെന്‍ഷന്‍ സേവനവും ലഭിച്ചു തുടങ്ങും. എന്നാല്‍ അതേ സമയം ഡെഫേര്‍ഡ് ആന്വുറ്റി പ്രകാരമാണെങ്കില്‍ 5, 10,15,20 വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും നിക്ഷേപകന് പെന്‍ഷന്‍ സേവനം ലഭിച്ചു തുടങ്ങുക.

സവിശേഷതകള്‍

സവിശേഷതകള്‍

എല്‍ഐസി ജീവന്‍ ശാന്തി പോളിസിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത തന്നെ, നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഉടനെ തന്നെ പെന്‍ഷന്‍ സേവനം ലഭിച്ചു തുടങ്ങുവാനുള്ള സൗകര്യവും പോളിസി വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ്. ഇനി എത്ര തുകയായിരിക്കും പോളിസി പ്രകാരം പെന്‍ഷനായി ലഭിക്കുക എന്നാവും ഇപ്പോള്‍ നിങ്ങള്‍ ആലോചിക്കുന്നത്. എല്‍ഐസി വാഗ്ദാനം ചെയ്യുന്ന ജീവന്‍ ശാന്തി പോളിസിയ്ക്ക് കീഴില്‍ പെന്‍ഷനായി ലഭിക്കുന്നത് ഒരു നിശ്ചിത തുകയല്ല.

പെന്‍ഷന്‍ തുക എത്ര?

പെന്‍ഷന്‍ തുക എത്ര?

നിങ്ങള്‍ എത്ര തുകയാണോ പോളിസിയില്‍ നിക്ഷേപിക്കുന്നത്, നിങ്ങളുടെ പ്രായം എത്രയാണ്, ഡെഫേര്‍ഡ് കാലാവധി എത്രയാണ് എന്നീ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ തുക നിശ്ചയിക്കപ്പെടുന്നത്. നിക്ഷേപവും പെന്‍ഷന്‍ ലഭിച്ചു തുടങ്ങാനെടുക്കുന്ന സമയവും തമ്മിലുള്ള ദൈര്‍ഘ്യം എത്ര കൂടുന്നുവോ അപ്പോള്‍ ലഭിക്കുന്ന പെന്‍ഷന്‍ തുകയും ഉയരും. നിങ്ങളുടെ നിക്ഷേപത്തിന്മേല്‍ ഒരു നിശ്ചിത തുകയാണ് എല്‍ഐസി പെന്‍ഷനായി നല്‍കുന്നത്.

നേട്ടം ആര്‍ക്കൊക്കെ?

നേട്ടം ആര്‍ക്കൊക്കെ?

ആര്‍ക്കൊക്കെയാണ് എല്‍ഐസി ജീവന്‍ ശാന്തി പോളിസിയുടെ നേട്ടം ലഭിക്കുക. ഏറ്റവും ചുരുങ്ങിയത് 30 വയസ്സ് പ്രായമുള്ള വ്യക്തികള്‍ക്കാണ് എല്‍ഐസിയുടെ ഈ പോളിസിയുടെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കുക. പോളിസിയില്‍ ചേരാന്‍ സാധിക്കുന്ന പരമാവധി പ്രായം 85 വയസ്സാണ്. പെന്‍ഷന്‍ ആരംഭിച്ച് 1 വര്‍ഷം പൂര്‍ത്തിയായാല്‍ എല്‍ഐസി ജീവന്‍ ശാന്തി പോളിസിയില്‍ നിന്നും വായ്പാ സേവനവും നിക്ഷേപകര്‍ക്ക് ലഭിക്കും. പെന്‍ഷന്‍ ആരംഭിച്ച് 3 മാസം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പോളിസി സറണ്ടര്‍ ചെയ്യുവാനും സാധിക്കുന്നതാണ്.

പ്രീമിയം തുക

പ്രീമിയം തുക

ഒന്നരലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ പ്രീമിയം. ഉയര്‍ന്ന പരിധിയില്ല. അതേസമയം, 80 വയസ്സില്‍ പെന്‍ഷന്‍ കിട്ടിത്തുടങ്ങിയിരിക്കണം എന്നുമുണ്ട്. അതായത്, 79 വയസ്സില്‍ ചേരുന്നയാള്‍ക്ക് ഒറ്റ വര്‍ഷമേ 'പെന്‍ഷന്‍ വാങ്ങല്‍' വൈകിക്കാനാകൂ. പെന്‍ഷന്‍ വാങ്ങല്‍ പ്രതിമാസം, 3 മാസത്തിലൊരിക്കല്‍, 6 മാസത്തിലൊരിക്കല്‍, വര്‍ഷത്തിലൊരിക്കല്‍ എന്നിങ്ങനെ തിരഞ്ഞെടുക്കാം.

Also Read : മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണമെന്ന് പറയുന്നതെന്തുകൊണ്ട്?Also Read : മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണമെന്ന് പറയുന്നതെന്തുകൊണ്ട്?

പോളിസി വാങ്ങിക്കുവാന്‍

പോളിസി വാങ്ങിക്കുവാന്‍

ഓഫ് ലൈന്‍ രീതിയിലും ഓണ്‍ലൈന്‍ രീതിയിലും പോളിസി വാങ്ങിക്കുവാന്‍ സാധിക്കും. ഒരിക്കല്‍ തെരഞ്ഞെടുത്ത ആന്വുറ്റി ഓപ്ഷന്‍ പിന്നീട് മാറ്റുവാന്‍ സാധിക്കില്ല എന്നതാണ് എല്‍ഐസി ജീവന്‍ ശാന്തി പോളിസി വാങ്ങിക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട പ്രധാനപ്പെട്ട കാര്യം. ഈ പ്ലാനിന്റെ ഏറ്റവും കുറഞ്ഞ വാങ്ങല്‍ വില 1,50,000 രൂപയാണ്. ലഭ്യമായ ആന്വിറ്റി മോഡുകള്‍ വര്‍ഷം തോറും വാര്‍ഷികവും ത്രൈമാസവും പ്രതിമാസവുമായാണ് തിരിച്ചിരിക്കുന്നത്

മിനിമം ആന്വിറ്റി

മിനിമം ആന്വിറ്റി

മിനിമം ആന്വിറ്റി പ്രതിവര്‍ഷം 12,000 രൂപയാണ്. പരമാവധി വാങ്ങല്‍ വിലയ്ക്ക് പരിധിയില്ല. ആന്വിറ്റി നിരക്കിന്റെ വര്‍ദ്ധനവ് വഴി 5,00,000 രൂപയും അതിന് മുകളിലുള്ളതുമായ വാങ്ങല്‍ വിലയ്ക്ക് ഇന്‍സെന്റീവ് ലഭ്യമാണ്. പോളിസി കാലയളവില്‍ പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ നോമിനിക്ക് മരണ ആനുകൂല്യം നല്‍കും. സാധാരണ പോളിസികളില്‍ ഭര്‍ത്താവ്, ഭാര്യ, മക്കള്‍ എന്നീ കുടുംബാഗങ്ങള്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ ഇതില്‍ വിപുലമാക്കിയിട്ടുണ്ട്. ഒറ്റയ്ക്കോ രണ്ടുപേരുടെ പേരിലോ എടുക്കാമെന്ന വ്യവസ്ഥയില്‍ ഭര്‍ത്താവ്, ഭാര്യ, മക്കള്‍, കൊച്ചുമക്കള്‍, സഹോദരങ്ങള്‍, മാതാപിതാക്കള്‍, അവരുടെ മാതാപിതാക്കള്‍ എന്നിങ്ങനെ അടുത്ത ബന്ധുക്കളിലാരുമാകാം പങ്കാളി.

പെന്‍ഷന്‍ തുക കൂടുതല്‍

പെന്‍ഷന്‍ തുക കൂടുതല്‍

മരണാനന്തരാനുകൂല്യം അവകാശികള്‍ക്കു നല്‍കേണ്ടതില്ലെന്നു തീരുമാനിച്ചാല്‍ പെന്‍ഷന്‍ തുക കൂടുതല്‍ കിട്ടും. മരണാനന്തരാനുകൂല്യം അവകാശികള്‍ക്കു നല്‍കുന്നതു തന്നെ, തവണകളായോ ഒറ്റത്തവണയായോ ആകാം. പോളിസിയെടുത്ത് അടുത്ത മാസം മുതല്‍ പെന്‍ഷന്‍ കിട്ടിത്തുടങ്ങുന്ന രീതിയില്‍പ്പോലും 10 വ്യത്യസ്ത ഓപ്ഷനുകളില്‍ ഭാവിയിലെ പണലഭ്യത ക്രമീകരിക്കാം. ഭാവിയില്‍ എത്രയാണു പെന്‍ഷന്‍ ആയി കിട്ടുകയെന്നും മരണാനന്തരം അവകാശികള്‍ക്കു കിട്ടുകയെന്നും ഇപ്പോഴേ കൃത്യമായി അറിയാമെന്നത് ജീവന്‍ ശാന്തി പോളിസിയുടെ പ്രത്യേകതയാണ്.

റിട്ടയര്‍മെന്റ് പ്രായത്തില്‍

റിട്ടയര്‍മെന്റ് പ്രായത്തില്‍

റിട്ടയര്‍മെന്റ് പ്രായമെത്തി വരുമാനം നിലച്ചിരിക്കുന്ന സമയത്ത് സ്വന്തം ചിലവുകള്‍ക്കായി മറ്റുള്ളവരെ ആശ്രയിക്കുവാന്‍ താത്പര്യമില്ലാത്തവരായിരിക്കും നമ്മളെല്ലാവരും. വാര്‍ധക്യ കാലത്തെ ചിലവുകള്‍ എങ്ങനെ അഭിമുഖീകരിക്കും എന്നോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടാറുണ്ടോ? എന്നാല്‍ സാമ്പത്തീക സുരക്ഷതത്വമുള്ള ഒരു വാര്‍ധക്യമാലം ആഗ്രഹിക്കുന്ന വ്യക്തികള്‍ അതിനായുള്ള സേവിംഗ്സ് നേരത്തേ തന്നെ ആരംഭിക്കേണ്ടതുണ്ട് എന്നതും സുപ്രധാനമാണ്.

ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ആനുകൂല്യത്തിന്റെ നേട്ടം

ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ആനുകൂല്യത്തിന്റെ നേട്ടം

അത്തരത്തില്‍ ജീവിതത്തിന്റെ സായാഹ്ന കാലത്ത് മറ്റാരെയും ആശ്രയിക്കാതെ, അഭിമാനത്തോടെ ജീവിക്കുവാന്‍ നിക്ഷേപകരെ പ്രാപ്തരാക്കുന്ന എല്‍ഐസിയുടെ മികച്ച ഒരു പോളിസിയാണ് എല്‍ഐസി ജീവന്‍ ശാന്തി പോളിസി. ഒരിക്കല്‍ നിങ്ങള്‍ ജീവന്‍ ശാന്തി പോളിസിയില്‍ നിക്ഷേപം നടത്തിയാല്‍ ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ആനുകൂല്യത്തിന്റെ നേട്ടം നിങ്ങള്‍ക്ക് സ്വന്തമാകും എന്നതാണ് ഈ പോളിസിയുടെ സവിശേഷത. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ജീവന്‍ ശാന്തി പോളിസിയില്‍ നിക്ഷേപം നടത്തിക്കൊണ്ട് റിട്ടയര്‍മെന്റിന് ശേഷമുള്ള എല്ലാ ജീവിതച്ചിലവുകളും നിങ്ങള്‍ക്ക് എളുപ്പത്തില്‍ അഭിമുഖീകരിക്കുവാന്‍ സാധിക്കും.

Read more about: lic
English summary

LIC’s New Jeevan Shanti Plan; Know everything about this super LIC Policy for Senior Citizens

LIC’s New Jeevan Shanti Plan; Know everything about this super LIC Policy for Senior Citizens
Story first published: Wednesday, October 27, 2021, 11:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X