ഇനി സ്വ‍ർണം വാങ്ങുന്നവരുടെ എണ്ണം കൂടും!!! കാരണമെന്തെന്ന് അറിയണ്ടേ??

രാജ്യത്ത് സ്വർണ ഇറക്കുമതിയിൽ വർദ്ധനവ് ഉണ്ടാകാൻ സാധ്യത

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് സ്വർണ ഇറക്കുമതിയിൽ വർദ്ധനവ് ഉണ്ടാകാൻ സാധ്യത. കഴിഞ്ഞ മാസം കുത്തനെ ഇടിഞ്ഞ സ്വർണത്തിന്റെ ഇറക്കുമതി ഈ മാസം തിരിച്ചുപിടിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം

സ്വ‍ർണ വജ്രാഭരണ വ്യാപാരികളെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പരിധിയിൽ നിന്ന് സർക്കാ‍‍ർ കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. ഇത് സ്വർണ വിപണിയ്ക്ക് ഗുണകരമാകും. ഇന്ത്യയിൽ സ്വർണവില ഉടൻ ഇടിയും!!! ഇനി ഗൾഫ് സ്വർണത്തേയ്ക്കാൾ വിലക്കുറവിൽ സ്വർണം വാങ്ങാം...

പാൻ കാർഡ് വേണ്ട

പാൻ കാർഡ് വേണ്ട

പിഎംഎൽഎ പ്രകാരം 50,000 രൂപയ്ക്ക് മുകളിൽ സ്വ‍ർണം വാങ്ങുമ്പോൾ പാൻ നമ്പ‍ർ നൽകണമായിരുന്നു. എന്നാൽ കേന്ദസർക്കാർ ഈ നിയമത്തിൽ ഇളവ് വരുത്തിയതോടെ രണ്ട് ലക്ഷം രൂപയ്ക്ക് വരെ സ്വ‍ർണം വാങ്ങുന്നതിന് പാൻ കാർഡ് വേണ്ട. സ്വർണശേഖരം ഏറ്റവും കൂടുതലുള്ള രാജ്യം ഏത്??? ഇന്ത്യയെ പിന്നിലാക്കിയ ആ കേമൻമാർ ആരൊക്കെ???

രാജ്യാന്തര വിപണി

രാജ്യാന്തര വിപണി

രാജ്യാന്തര വിപണിയിൽ സ്വർണ വില കുറയുന്നതും ആഭ്യന്തര ഡിമാൻറ് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് ബിസിനസ് തലവൻ ശേഖർ ഭണ്ഡാരി പറയുന്നു. കൂടാതെ ഉത്സവകാല വിൽപ്പനയും ഇന്ത്യയിൽ കൂടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ദുബായിൽ സ്വർണത്തിന് വൻ വിലക്കുറവ്!!! ഗൾഫ് സ്വർണത്തിന്റെ ഡിമാൻഡ് ഉയർന്നു

സെപ്റ്റംബറിൽ നഷ്ടം

സെപ്റ്റംബറിൽ നഷ്ടം

സെപ്റ്റംബറിൽ സ്വർണ വില ഈ വർഷത്തെ തന്നെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ വിലയിൽ 3.5 ശതമാനം കുറവാണുള്ളത്. സെപ്റ്റംബറിൽ സ്വർണത്തിന്റെ ഇറക്കുമതിയിലും 43 ശതമാനം കുറവുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സ്വ‍ർണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്!! ഈ ജ്വല്ലറികളാണ് ബെസ്റ്റ്

ഒക്ടോബറിൽ പ്രതീക്ഷ

ഒക്ടോബറിൽ പ്രതീക്ഷ

രണ്ട് ലക്ഷം രൂപയ്ക്ക് വരെ സ്വ‍ർണം വാങ്ങുന്നതിന് പാൻ കാർഡ് വേണ്ട എന്ന നിയമം വന്നതോടെ ഈ മാസം സ്വർണ വിപണി ഊർജ്വസലമാകുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യ 99 ടൺ സ്വർണമാണ് ഇറക്കുമതി ചെയ്തത്. സ്വ‌‍ർണത്തോട് ഭ്രമം മലയാളികൾക്ക് മാത്രമോ ?

30-50 ശതമാനം കുറവ്

30-50 ശതമാനം കുറവ്

കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ സ്വർണ വിൽപ്പനയിൽ 30 മുതൽ 50 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയിരുന്നെന്ന് സെൻകോ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എക്സിക്യൂട്ടീവ് ഡയറക്ടർ സവൻകർ സെൻ പറയുന്നു. വിൽപ്പനയിൽ തിരിച്ചുവരവ് നടത്താനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. സ്വ‍ർണം വാങ്ങാനിരിക്കുന്നവർക്ക് ഇനി നല്ലകാലം, കേരളത്തിൽ സ്വർണവില കുറയും

malayalam.goodreturns.in

English summary

KYC norms easing may boost gold buys

Import of gold is expected to pick up this month after a sharp fall in September, thanks to likely revival of demand following the government's decision to do away with the requirement of permanent account number for cash purchases of Rs 50,000 and above.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X