ഡിസംബര്‍ ഒന്ന് മുതല്‍ റിലയന്‍സ് ഉപഭോക്താക്കൾക്ക് ഫോണ്‍ വിളി സാധിക്കില്ല

ഡിസംബര്‍ ഒന്ന് മുതല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വോയ്‌സ് കോള്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിസംബര്‍ ഒന്ന് മുതല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വോയ്‌സ് കോള്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു. ട്രായ് നിര്‍ദ്ദേശമനുസരിച്ച് ഡിസംബര്‍ 31 വരെ നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള അവസരവും റിലയന്‍സ് ഒരുക്കിയിട്ടുണ്ട്.

വോയ്‌സ് കോള്‍ സേവനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികളെല്ലാം റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് പൂര്‍ത്തിയാക്കിയതായി ട്രായ് അറിയിച്ചു. ഡിസംബര്‍ 31 വരെ പോര്‍ട്ട് ചെയ്യുന്നതിനുള്ള അപേക്ഷകള്‍ തള്ളിക്കളയരുതെന്ന നിര്‍ദ്ദേശം റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് ട്രായ് നല്‍കിയിട്ടുണ്ട്.

ഡിസംബര്‍ ഒന്ന് മുതല്‍ റിലയന്‍സ് ഉപഭോക്താക്കൾക്ക് ഫോണ്‍ വിളി

ഇനിമുതല്‍ 4ജി ഡാറ്റാ സേവനങ്ങള്‍ മാത്രമാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സില്‍ നിന്നും ലഭ്യമാവുക. ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, കേരള തുടങ്ങി എട്ട് ടെലികോം സര്‍ക്കിളുകളിലാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ 2ജി, 4ജി സേവനങ്ങള്‍ ലഭ്യമാവുക.

46,000 കോടിയോളം രൂപയുടെ കടബാധ്യതയിലാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്. അതിനാലാണ് കമ്പനി വോയ്‌സ് കോള്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നത്.

malayalam.goodreturns.in

English summary

Reliance Communications to shut voice calls from Dec 1, subscribers can port till Dec 31

Reliance Communications will shut down voice call service from December 1 and its customers can move to other networks by the end of the year, as per direction issued by telecom regulator Trai.
Story first published: Saturday, November 4, 2017, 16:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X