ഇന്ത്യയെ അമേരിക്കയ്ക്കും ദുബായ്ക്കും തുല്യമാക്കും ഈ ഏഴ് ന​ഗരങ്ങൾ

ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന സ്മാർട്ട്സിറ്റികൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അതിവേഗം വളരുന്ന നഗരങ്ങളാണ് ഇന്ത്യയിലേത്. ഭാവിയിലെ മികച്ച സ്മാർട്ട്സിറ്റികളാകാൻ സാധ്യതയുള്ള ഏഴ് നഗരങ്ങൾ ഏതൊക്കെയെന്ന് നോക്കാം... ഇവ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കും. 

 

ധോളര എസ്ഐആർ, ഗുജറാത്ത്

ധോളര എസ്ഐആർ, ഗുജറാത്ത്

ഡൽഹി-മുംബൈ വ്യവസായിക ഇടനാഴിയുടെ ഭാഗമമാണ് അഹമ്മദാബാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ധോളര എസ്ഐആർ. 35,000 ഹെക്ടർ സ്ഥലത്താണ് ഈ സ്മാർട്ട്സിറ്റി നിർമ്മിക്കാൻ പോകുന്നത്. ഡിഎംഐസി പ്രൊജക്ടിന്റെ കീഴിലായിരിക്കും നിർമ്മാണം. ആദ്യ ഘട്ട നിർമ്മാണം 2019 ൽ പൂർത്തിയാകും. 3 മില്യൺ തൊഴിലവസരങ്ങളാണ് ഈ പ്രൊജക്ടിലൂടെ ലക്ഷ്യമിടുന്നത്. കോളേജിൽ നിന്ന് പുറത്താക്കിയാലെന്താ? ഇവ‍ർ കോടീശ്വരന്മാരായില്ലേ...

ഗിഫ്റ്റ് സിറ്റി, ഗുജറാത്ത്

ഗിഫ്റ്റ് സിറ്റി, ഗുജറാത്ത്

ഗിഫ്റ്റ് സിറ്റി എന്ന ഗുജാറാത്ത് ഇന്റർനാഷണൽ ഫൈനാൻസ് ടെക്ക് സിറ്റി 359 ഹെക്ടർ അഥവാ 886 ഏക്കർ സ്ഥലത്താണ് നിർമ്മിക്കുക. ഗുജറാത്തിലെ അഹമ്മദാബാദിനും ഗാന്ധിനഗറിനുമിടയിൽ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിർമ്മാണം പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് സിറ്റിയായി മാറും ഗിഫ്റ്റ് സിറ്റി. 5 ലക്ഷം പ്രത്യക്ഷ ജോലികളും 5 ലക്ഷം പരോക്ഷ ജോലികളുമാണ് ഇതുവഴി ഉണ്ടാകുക. ബിസിനസ് തുടങ്ങാൻ മടിക്കേണ്ട!! വെറും വട്ടപ്പൂജ്യത്തിൽ നിന്ന് കോടീശ്വരന്മാ‍രായ ബിസിനസുകാർ ഇവരാണ്

അമരാവതി, ആന്ധ്രാപ്രദേശ്

അമരാവതി, ആന്ധ്രാപ്രദേശ്

ഗുണ്ടൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അമരാവതി സ്മാർട്ട്സിറ്റിയുടെ നിർമ്മാണം പത്ത് വർഷത്തിനുള്ളിൽ പൂർത്തിയാകും. 54,000 ഏക്കറാണ് വിസ്തൃതി. ഗാന്ധിനഗറിനു ശേഷം സ്വതന്ത്ര ഇന്ത്യയിലുള്ള അഞ്ചാമത്തെ ആസൂത്രിത തലസ്ഥാനമാണ് അമരാവതി. 2050 ഓടെ നഗരത്തിൽ 1.8 മില്യൺ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. കാശുണ്ടാക്കാൻ സ്കൂളിൽ പോയി പഠിക്കേണ്ട!!! മാസം 40000 രൂപ ശമ്പളം ലഭിക്കുന്ന ജോലികൾ ഇവയാണ്

ഡ്രീം സിറ്റി, സൂററ്റ്

ഡ്രീം സിറ്റി, സൂററ്റ്

ഡ്രീം സിറ്റി അഥവാ ഡയമണ്ട് റിസേർച്ച് & മെർക്കൻടൈൽ സിറ്റി ഭാവിയിലെ പ്രധാന വ്യവസായിക കേന്ദ്രമായി മാറും. സൂററ്റിൽ 2,000 ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുക. വജ്ര നഗരമായ സൂറത്തിൽ ലോകോത്തര നിലവാരത്തിലാകും പിന്നീട് വ്യാപാരം. നഗരത്തിൽ വൈ ഫൈ കണക്ടിവിറ്റി, സ്മാർട്ട് ആന്റ് ഇന്റലിജൻസ് സിസ്റ്റം, അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ, എയർ കണക്ടിവിറ്റി തുടങ്ങിയ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉണ്ടാകും. കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കില്ല, 2030ല്‍ ലോകം ഭരിക്കും ഈ രാജ്യങ്ങള്‍

കാൺപൂർ ട്രാൻസ് ഗംഗ സിറ്റി

കാൺപൂർ ട്രാൻസ് ഗംഗ സിറ്റി

കാൺപൂർ നഗരത്തിലെ ഗംഗാ തീരത്തിനോട് ചേർന്ന് 1156 ഏക്കർ സ്ഥലത്താണ് കാൺപൂർ ട്രാൻസ് ഗംഗ സിറ്റി നിർമ്മിക്കുക. ഹൗസിംഗ് സൊസൈറ്റി, എക്സിബിഷൻ സെൻറർ, മൾട്ടിപ്ലക്സ്, മെഗാ മാൾ, മൾട്ടി സ്റ്റോർഡ് റെസിഡൻഷ്യൽ കോംപ്ലക്സുകൾ എന്നിവ ഉൾപ്പെടുന്നതാകും ഈ സ്മാർട്ട് സിറ്റി. ബിസിനസ് പെണ്ണുങ്ങൾക്ക് പറ്റിയ പണിയാണോ?? ഈ വീട്ടമ്മമാർ പറയും അതിനുത്തരം

എയ്ഡ സിറ്റി, ഗ്രെയ്റ്റർ നോയിഡ

എയ്ഡ സിറ്റി, ഗ്രെയ്റ്റർ നോയിഡ

ഗ്രെയ്റ്റർ നോയിഡയിൽ 50000 ഏക്ക‍ർ സ്ഥലത്താണ് എയ്ഡ സിറ്റി നി‍ർമ്മിക്കുക. ഈ ഭാവി സ്മാർട്ട് സിറ്റിയിൽ പ്രൊഫഷണൽ ബിസിനസ് ഓഫീസുകൾ, റെസിഡൻഷ്യൽ, റസ്റ്റോറന്റുകൾ, റീട്ടെയിൽ സ്പെയ്സുകൾ, ഹോട്ടലുകൾ, കൺവെൻഷൻ, എക്സിബിഷൻ സെന്ററുകൾ, എയർപോർട്ട്, മെട്രോ, ഹൈവേകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളുണ്ടാകും. പദ്ധതി പൂർത്തിയാകാൻ 20 വർഷമെങ്കിലുമെടുക്കും. ഗൾഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാ‍ർ ആരൊക്കെ?? ഒന്നാം സ്ഥാനം മലയാളിക്ക് സ്വന്തം

ഖേദ് സിറ്റി, പൂനെ

ഖേദ് സിറ്റി, പൂനെ

4200 ഏക്കർ സ്ഥലത്താണ് ഖേദ് സിറ്റി നി‍ർമ്മിക്കുക. തൊഴിലധിഷ്ഠിത സംസ്കാരം ഉയർത്തിപ്പിടിക്കുകയാണ് ഈ സിറ്റിയുടെ ലക്ഷ്യം. റസിഡൻസി, വിദ്യാഭ്യാസം, വിനോദം, ഹെൽത്ത്കെയർ, യൂട്ടിലിറ്റി സേവനങ്ങൾ എന്നിവ ഇവിടെ ലഭ്യമാകും. ഇന്ത്യയിലെ ഉരുക്കു വനിതകൾ!! അറിയാതെ പോകരുത് ഈ സ്ത്രീ രത്നങ്ങളെ

malayalam.goodreturns.in

English summary

Top 7 Future Smart Cities of India

Top 7 Future Smart Cities of India to keep an eye on in the coming years. These cities are all set to define how modern India shall look like in near future.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X