കഴിഞ്ഞ ഫെബ്രവരി പതിനഞ്ചു മുതൽ അസംഘടിത തൊഴിലാളികള്‍ക്ക് പെൻഷൻ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും കൂടാതെ ക്ഷേമവും കണക്കിലെടുത്ത് നിരവധി പദ്ധതികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആവിഷ്കരിച്ചിട്ടുണ്ട്. അതായത് നിയമപരമായ നടപടികളും കൂടാതെ ക്ഷേമ നടപടികളുടെ നടപ്പിലാക്കലും ചെയ്തു വരുന്നു . നിയമപരമായ നടപടികളില്‍ 1948 ലെ ഏറ്റവും കുറഞ്ഞ കൂലി നിയമം, 1961 ലെ ഗര്‍ഭകാല ആനുകൂല്യ നിയമം, 1923 ലെ വേതന നിയമം, 1976 ലെ ബോണ്ടഡ് തൊഴില്‍ സംവിധാനം, 1970 ലെ കരാര്‍ തൊഴില്‍ നിയമം, 1979 ലെ അന്തര്‍സംസ്ഥാന തൊഴില്‍ നിയമം, 1996 ലെ ബില്‍ഡിംഗ് അന്‍റ് അതര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്സ് എന്നിവ ഉദാഹരണങ്ങളാണ്‌.

 
കഴിഞ്ഞ ഫെബ്രവരി പതിനഞ്ചു മുതൽ അസംഘടിത തൊഴിലാളികള്‍ക്ക് പെൻഷൻ

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷനാണ് കഴിഞ്ഞ ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനം. 10 കോടി തൊഴിലാളികള്‍ക്ക് ഗുണം ലഭിക്കുന്നതാണ് പദ്ധതി. 60 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. 15000 രൂപയില്‍ താഴെ വരുമാനമുളള 10 കോടി തൊഴിലാളികള്‍ക്ക് ഗുണം ലഭിക്കും. ഈ വരുന്ന പതിനഞ്ചാം തീയതി മുതൽ പദ്ധതി പ്രാബല്യത്തിൽ വരും . ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്.18 വയസ് മുതല്‍ പദ്ധതിയില്‍ ചേരാം. 55 രൂപ പ്രതിമാസം അടക്കണം. 29 വയസിന് ശേഷം നൂറ് രൂപ പ്രതിമാസം അടക്കണം. പ്രധാന്‍ മന്ത്രി ശ്രം യോഗി മാന്‍ ധന്‍ എന്നാണ് പദ്ധതിയുടെ പേര്. തെരുവു കച്ചവടക്കാര്‍, റിക്ഷ വലിക്കുന്നവര്‍, നിര്‍മാണ തൊഴിലാളികള്‍, ബീഡി തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിങ്ങനെ നിരവധി അസംഘടിത തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളുള്ള പദ്ധതിയാകുമെന്ന് വിലയിരുത്തപ്പെടുന്ന പദ്ധതിക്കായി 500 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തുന്നത്. ഇതിന് പുറമേ, നാടോടി സമുദായങ്ങള്‍ക്ക് ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രത്യേക ബോര്‍ഡ് രൂപീകരിക്കുമെന്നും ബജറ്റ് വാഗ്ദാനം ചെയ്തിരുന്നു

English summary

Informal sector workers can join PMSYM pension scheme from Feb 15

Informal sector workers can join PMSYM pension scheme from Feb 15
Story first published: Saturday, February 9, 2019, 16:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X