എയര്‍ലൈനുകള്‍ തമ്മില്‍ മല്‍സരം മുറുകുന്നു; 1,099 രൂപ മുതല്‍ ടിക്കറ്റ് നിരക്കുമായി ഗോ എയര്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രാജ്യത്തെ വ്യോമയാന രംഗം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമ്പോള്‍ വിമാനക്കമ്പനികള്‍ തമ്മിലും ആരോഗ്യകരമായ മല്‍സരം മുറുകുന്നു. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുകളുടെ ഓഫറുമായി രംഗത്തുവന്നിരിക്കുകയാണ് രാജ്യത്തെ പ്രധാന എയര്‍ലൈന്‍ കമ്പനികള്‍. ഏറ്റവും ഒടുവില്‍ ഗോ എയറാണ് കുറഞ്ഞ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വെറും 1,099 രൂപയ്ക്ക് ആഭ്യന്തര സര്‍വീസും 4,999 രൂപയ്ക്ക് വിദേശ സര്‍വീസുമാണ് ഗോ എയറിന്റെ ഓഫര്‍.

 

ഗോ എയറിന്റെ കണ്ണൂര്‍-അബുദാബി വിമാനസര്‍വീസ് ആരംഭിച്ചു

ഏപ്രില്‍ ഒന്നു മുതല്‍ 14 വരെ ബഗ്‌ദോഗ്രയില്‍ നിന്ന് ഗുവാഹത്തിയിലേക്കുള്ള ഫ്‌ളൈറ്റിനാണ് 1,099 രൂപ. ജൂലൈ എട്ടു മുതല്‍ 31 വരെ ബംഗളൂരുവില്‍ നിന്ന് മാലിയിലേക്കാണ് 4,999 രൂപയുടെ ടിക്കറ്റ് നിരക്ക്. ഭുവനേശ്വറില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് 1599 ഉം കണ്ണൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് 1,999 ഉം രൂപയാണ് ഗോ എയര്‍ നല്‍കുന്ന കുറഞ്ഞ നിരക്കുകള്‍. കണ്ണൂരില്‍ നിന്ന് മുംബൈയിലേക്ക് 3,399 രൂപയാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ goair.inല്‍ ലഭിക്കും.

എയര്‍ലൈനുകള്‍ തമ്മില്‍ മല്‍സരം മുറുകുന്നു; 1,099 രൂപ മുതല്‍ ടിക്കറ്റ് നിരക്കുമായി ഗോ എയര്‍

അതിനിടെ, എതിരാളിയായ സ്‌പൈസ് ജെറ്റും കുറഞ്ഞ ടിക്കറ്റ് ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. മാര്‍ച്ച് 31നും ഏപ്രില്‍ 15നും ഇടയിലുള്ള ദിവസങ്ങളില്‍ ഉഡാന്‍ സര്‍വീസുകള്‍ക്കാണ് കമ്പനി കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് ആഭ്യന്തര സര്‍വീസിന് 2,293 രൂപയാണ് സ്‌പൈസ് ജെറ്റ് നല്‍കുന്ന ഏറ്റവും കുറഞ്ഞ നിരക്ക്. ഗ്വാളിയോറില്‍ നിന്ന് വിവിധ നഗരങ്ങളിലേക്കും ഭോപ്പാല്‍ ഉദയ്പൂര്‍ റൂട്ടിലുമാണ് കുറഞ്ഞ ടിക്കറ്റ് നിരക്കുള്ളത്.


English summary

goair offers flight tickets

GoAir is offering domestic and international flight tickets at a starting all-inclusive price of Rs. 1,099 and Rs. 4,999 respectively in a limited-period sale, according to airline's website - goair.in
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X