10,000 രൂപ മാസം നിക്ഷേപിക്കാന്‍ തയ്യാറുണ്ടോ? പിപിഎഫ്, എന്‍പിഎസ്, എസ്‌ഐപി നിക്ഷേപങ്ങളിലൂടെ കോടിപതിയായി മാറാം!

ഇന്നത്തെക്കാലത്ത് ചെറുകിട സമ്പാദ്യ പദ്ധതികളിലെ ആദായം തുടര്‍ച്ചയായി താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതേ സമയം തന്നെ ഇക്വിറ്റി നിക്ഷേപങ്ങളിലൂടെ ഉയര്‍ന്ന ആദായം സ്വന്തമാക്കുവാനുള്ള അവസരവും നിക്ഷേപകര്‍ക്ക് മുന്നിലുണ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെക്കാലത്ത് ചെറുകിട സമ്പാദ്യ പദ്ധതികളിലെ ആദായം തുടര്‍ച്ചയായി താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതേ സമയം തന്നെ ഇക്വിറ്റി നിക്ഷേപങ്ങളിലൂടെ ഉയര്‍ന്ന ആദായം സ്വന്തമാക്കുവാനുള്ള അവസരവും നിക്ഷേപകര്‍ക്ക് മുന്നിലുണ്ട്. പക്ഷേ അവിടെ റിസ്‌ക് സാധ്യതകള്‍ ഉണ്ടെന്നത് നിക്ഷേപകരെ പിന്തിരിപ്പിക്കുന്ന ഒരു ഘടകമാണ്. പരമ്പരാഗത നിക്ഷേപകര്‍ അവരുടെ കൈയ്യിലുള്ള പണം ഇക്വിറ്റികളില്‍ നിക്ഷേപിച്ചുകൊണ്ട് വിപണിയിലെ റിസ്‌ക് സാധ്യതകള്‍ ഏറ്റെടുക്കുവാന്‍ തയ്യാറാകാറില്ല.

Also Read : കീറിയ നോട്ടുകള്‍ എങ്ങനെ ബാങ്കില്‍ നിന്നും മാറ്റി വാങ്ങാം? ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ അറിയൂAlso Read : കീറിയ നോട്ടുകള്‍ എങ്ങനെ ബാങ്കില്‍ നിന്നും മാറ്റി വാങ്ങാം? ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ അറിയൂ

സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങള്‍

സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങള്‍

അത്തരമൊരു സാഹചര്യത്തില്‍ നിക്ഷേപ തുകയെ റിസ്‌കില്‍ ആക്കാതെ തന്നെ ഭാവിയില്‍ വലിയ ആദായം സ്വന്തമാക്കുവാന്‍ സാധിക്കുന്ന സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അച്ചടക്കത്തോടെ ദീര്‍ഘ കാലത്തേക്ക് നിക്ഷേപം മുന്നോട്ട് കൊണ്ടുപോയാല്‍ അതിശയിപ്പിക്കുന്ന ആദായം നിക്ഷേപകന് തിരികെ നല്‍കുന്ന പ്രധാനപ്പെട്ട ചില നിക്ഷേപ പദ്ധതികളാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്, സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി, നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസ് എന്നിവ.

Also Read : 500 രൂപയ്ക്കും സ്വര്‍ണം വാങ്ങാം! ഈ നിക്ഷേപ രീതിയെക്കുറിച്ച് അറിയൂAlso Read : 500 രൂപയ്ക്കും സ്വര്‍ണം വാങ്ങാം! ഈ നിക്ഷേപ രീതിയെക്കുറിച്ച് അറിയൂ

പിപിഎഫ്, എസ്‌ഐപി, എന്‍പിഎസ്

പിപിഎഫ്, എസ്‌ഐപി, എന്‍പിഎസ്

പിപിഎഫില്‍ നിന്നും ലഭിക്കുന്ന പ്രതിവര്‍ഷ ആദായം 7.1 ശതമാനമാണെങ്കില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ രണ്ടക്ക ആദായം നിക്ഷേപകന്റെ കൈയ്യിലെത്തിക്കും. അതേ സമയം ഇക്വിറ്റിയിലും ഗവണ്‍മെന്റ് സെക്യൂരിറ്റികളിലും തുല്യമായി നിക്ഷേപം നടത്തിയാല്‍ എന്‍പിഎസിലൂടെ 8 മുതല്‍ 10 ശതമാനം വരെ ആദായം നിങ്ങള്‍ക്ക് സ്വന്തമാക്കാം.

Also Read: പിപിഎഫ്,മ്യൂച്വല്‍ഫണ്ട്,ബാങ്ക് നിക്ഷേപങ്ങള്‍ - കുറഞ്ഞ സമയത്തില്‍ നിക്ഷേപം ഇരട്ടിയായി വളരുന്നതെവിടെ?Also Read: പിപിഎഫ്,മ്യൂച്വല്‍ഫണ്ട്,ബാങ്ക് നിക്ഷേപങ്ങള്‍ - കുറഞ്ഞ സമയത്തില്‍ നിക്ഷേപം ഇരട്ടിയായി വളരുന്നതെവിടെ?

പിപിഎഫ് നിക്ഷേപം; കണക്കുകള്‍ ഇങ്ങനെ

പിപിഎഫ് നിക്ഷേപം; കണക്കുകള്‍ ഇങ്ങനെ

15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപത്തിന്റെ മെച്യൂരിറ്റി കാലയളവ്. എന്നാല്‍ നിക്ഷേപകന്റെ താത്പര്യ പ്രകാരം മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായതിന് ശേഷവും അഞ്ച് വര്‍ഷങ്ങള്‍ വീതം പിപിഎഫ് അക്കൗണ്ട് കാലയളവ് ദീര്‍ഘിപ്പിക്കുവാന്‍ സാധിക്കും. മാസം 10,000 രൂപ വീതം പിപിഎഫില്‍ നിക്ഷേപിച്ചാല്‍ നിലവിലെ 7.1 ശതമാനം പലിശ നിരക്കില്‍ 15 വര്‍ഷത്തെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന തുക 31.56 ലക്ഷം രൂപയായിരിക്കും. ഇക്കാലയളവില്‍ നിങ്ങള്‍ ആകെ നിക്ഷേപിച്ചിരിക്കുന്നത് 18 ലക്ഷം രൂപയും. ഇനി അതിന് ശേഷം 5 വര്‍ഷങ്ങള്‍ വീതം മൂന്ന് തവണ പിപിഎഫ് അക്കൗണ്ട് കാലയളവ് ദീര്‍ഘിപ്പിച്ചുകൊണ്ട് മാസം 10,000 രൂപാ വീതം നിക്ഷേപിച്ചാല്‍ നിങ്ങള്‍ക്ക് 1 കോടി രൂപയെന്ന വലിയ നേട്ടം സ്വന്തമാക്കാം.

മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപം

മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപം

പ്രതിമാസ നിക്ഷേപങ്ങള്‍ക്കായി ഏറ്റവും അനുയോജ്യമായവയാണ് മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികളും. ദീര്‍ഘ കാല നിക്ഷേപങ്ങളില്‍ 12 മുതല്‍ 15 ശതമാനം വരെ സിഎജിആര്‍ വാഗ്ദാനം ചെയ്യുന്ന ധാരാളം മ്യൂച്വല്‍ ഫണ്ടുകള്‍ വിപണിയില്‍ നിലവിലുണ്ട്. എന്നാല്‍ ഇവിടെ നമുക്ക് ശരാശരി 12 ശതമാനം ആദായം പ്രതീക്ഷിക്കാം. എങ്കില്‍ മാസം 10,000 രൂപ വീതം മ്യൂച്വല്‍ ഫണ്ടില്‍ എസ്‌ഐപി നിക്ഷേപം നടത്തിയാല്‍ 20 വര്‍ഷത്തില്‍ നിങ്ങള്‍ക്ക് 1 കോടി രൂപയെന്ന നേട്ടം സ്വന്തമാക്കാം.

എന്‍പിഎസ് നിക്ഷേപം

എന്‍പിഎസ് നിക്ഷേപം

റിട്ടയര്‍മെന്റ് ആസൂത്രണത്തിനായി ഏറ്റവും മികച്ച ഒരു നിക്ഷേപ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം. ഇതിലും പ്രതിമാസ നിക്ഷേപ സൗകര്യം സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 18 വയസ്സ് മുതല്‍ തന്നെ എന്‍പിഎസില്‍ നിക്ഷേപം ആരംഭിക്കാവുന്നതാണ്. കഴിഞ്ഞ കാലങ്ങളിലെ ആദായം വിലയിരുത്തി നോക്കുമ്പോള്‍ ശരാശരി 10 ശതമാനം പ്രതിവര്‍ഷ ആദായം എന്‍പിഎസില്‍ നിന്നും നമുക്ക് പ്രതീക്ഷിക്കാം. ഇവിടെ 40 ശതമാനം നാം ആന്വുറ്റിയ്ക്കായി മാറ്റി വയ്ക്കുകയും അതില്‍ നിന്നും പ്രതിവര്‍ഷം 6 ശതമാനം ആദായം പ്രതീക്ഷിക്കുകയും ചെയ്താല്‍ പ്രതിമാസം 10,000 രൂപയുടെ നിക്ഷേപം 23 വര്‍ഷങ്ങളില്‍ നിങ്ങള്‍ക്ക് 1 കോടി രൂപയുടെ സമ്പാദ്യം നേടിത്തരും. നിങ്ങള്‍ ആകെ നടത്തുന്ന നിക്ഷേപം 27.60 രൂപയായിരിക്കും.

Read more about: investment
English summary

build a big corpus for the future by investing money in PPF, mutual fund SIP and NPS

build a big corpus for the future by investing money in PPF, mutual fund SIP and NPS
Story first published: Tuesday, October 19, 2021, 11:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X